ഇസ്‌റാഅ്‌ , മിഅ്‌റാജ്‌ ആഘോഷങ്ങള്‍ ()

അബ്ദുല്‍ അസീസ്‌ ബിന്‍ അബ്ദുല്ലാഹ്‌ ബിന്‍ ബാസ്‌

റജബ്‌ മാസത്തില്‍ ഒരു വിഭാഗം മുസ്ലിംകള്‍ സാധാരണയായി ആചരിച്ചു വരാറുള്ള ഇസ്രാഅ്‌ - മിഅ്‌റാജ്‌ ആഘോഷങ്ങള്‍. ഇതിനെക്കുറിച്ച്‌ സൗദി അറേബ്യയിലെ ചീഫ്‌ മുഫ്തിയായിരുന്ന അബ്ദുല്‍ അസീസ്‌ ഇബ്‌നു അബ്ദുല്ലാഹ്‌ ഇബ്‌നു ബാസിന്റെ ഫത്‌വ:

    |

    ഇസ്‌റാഅ്‌ , അ്‌റാജ്‌ ആഘോഷങ്ങള്‍

    [ Malayalam[

    الاسراء والمعراج

    [ باللغة مليالم ]

    അബ്ദുല്‍ അസീസ്‌ ഇബ്‌നു അബ്ദുല്ലാഹ്‌ ഇബ്‌നു ബാസ്‌

    شيخ عبدالعزيز بن عبد الله بن باز

    പരിഭാഷ: അബ്ദുല്‍ റസാഖ്‌ സ്വലാഹി

    ترجمة: عبد الرزاق صلاحي

    FUnäÀ: അബ്ദുല്‍ ലതീഫ്‌ സുല്ലമി,

    മുഹമ്മദ്‌ കുട്ടി കടന്നമണ്ണ

    مراجعة: عبد اللطيف سلمي محمد كطي

    1429 – 2008

    بسم الله الرحمن الرحيم


    റജബ്‌ മാസത്തില്‍ ഒരു വിഭാഗം മുസ്ലിംകള്‍ സാധാര ണയായി ആചരിച്ചു വരാറുള്ള ഇസ്രാഅ്‌ - മിഅ്‌ റാജ്‌ ആഘോഷങ്ങള്‍. ഇതിനെക്കുറിച്ച്‌ സൗദി അറേ ബ്യയിലെ ചീഫ്‌ മുഫ്തിയായിരുന്ന അബ്ദുല്‍ അസീസ്‌ ഇബ്‌നു അബ്ദുല്ലാഹ്‌ ഇബ്‌നു ബാസിന്റെ ഫത്‌വ:

    ചോദ്യം
    ഇസ്‌റാഅ്‌ മിഅ്‌റാജ്‌ എന്നീ രാവുകള്‍ ആഘോഷി ക്കുതിന്റെ’’ഇസ്ലാമിക’’വിധി’’എന്ത്‌.?

    ഉത്തരം :
    അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തങ്ങളെ വ്യക്ത മായി മനസ്സിലാക്കാന്‍ പര്യാപ്തമായ രണ്ടു സംഭവ ങ്ങളായിരുു‍ ഇസ്‌റാഉം മിഅ്‌റാജും എതില്‍ സംശയ മില്ല. മുഹമ്മദ്‌(സ) പ്രവാചകനായിരുന്നുയെന്ന്‌ യാഥാ ര്‍ത്ഥ്യവും അതിലൂടെ വിളിച്ചറിയിക്കുന്നുണ്ട്‌. സര്‍വ്വ വസ്തുക്കളെക്കാള്‍ അത്യുന്നതനായ അല്ലാഹുവിന്റെ കഴിവിനെയും അവന്റെ അടുക്കല്‍ പ്രവാചകന്‍ (സ)ക്കുള്ള മഹാസ്ഥാനത്തെയും മനസ്സിലാക്കാനും ഇത്‌ സഹായകമാണ്‌.

    അല്ലാഹു’’പറയുന്നത്‌’’കാണുക: (തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്നും മസ്ജിദുല്‍ അഖ്സയിലേക്ക്‌- അതി ന്റെ പരിസരം നാം അനുഗ്രഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിപ്പിച്ചവന്‍ എത്രയോ പരിശുദ്ധന്‍. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത്‌ അദ്ദേഹത്തിന്‌ നാം കാണിച്ചു കൊടുക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കു വനും’’കാണുന്നവനുമത്രെ)-ഇസ്‌റാഅ്‌.-1

    ഈ സംഭവത്തെ കുറിച്ച്‌ പ്രവാചകനില്‍ (സ) നിന്ന്‌ ധാരാളം പരമ്പരകളിലൂടെ റിപ്പോര്‍ട്ട്‌ ‌ ചെയ്യപ്പെട്ട ഹദീസുകളില്‍ നിന്ന്‌ ഇപ്രകാരം മനസ്സിലാക്കാന്‍ സാധിക്കും. ആകാശ ലോകത്തേക്ക്‌ അദ്ദേഹത്തെ ഉയ ര്‍ത്തപ്പെട്ടിരുന്നു. ഓരോ ആകാശത്തിന്റെയും വാതിലു കള്‍ തുറക്കപ്പെടുകയും ഏഴാനാകാശംവരെ അദ്ദേഹം എത്തുകയും ചെയ്തു. അവിടെ വെച്ച്‌ തന്റെ സംരക്ഷകനായ നാഥന്‍ അവന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പ്രവാചകന്‍ (സ) യോടു സംസാരിച്ചു. അഞ്ചു നേരത്തെ നമസ്കാരം നിര്‍ബന്ധമാക്കപ്പെട്ടു. ആദ്യമാ യി അമ്പത്‌ സമയങ്ങളിലുള്ള നമസ്കാരമാ യിരുന്നു അല്ലാഹു നിര്‍ബന്ധമാക്കിയിരുത്‌. എന്നാല്‍ പ്രവാച കന്‍(സ) പല പ്രാവശ്യം അവയുടെ എണ്ണം ചുരുക്കു വാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അമ്പത്‌ എന്നത്‌ അഞ്ചാക്കി ചുരുക്കുകയും അമ്പതിന്റെ പ്രതിഫലം അതില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു.കാരണം നന്മ കള്‍ക്കുള്ള പ്രതിഫലം പത്തിരട്ടിയത്രെ. അനുഗ്രഹ ദാതാവായ അല്ലാഹുവിനാണ്‌ സര്‍വ്വസുതുതികളും .

    ഇസ്‌റാഅ്‌ മിഅ്‌റാജ്‌ എന്നീ സംഭവങ്ങള്‍ നടന്നത്‌ ഏതു രാത്രിയിലായിരുന്നു എന്ന്‌ കൃത്യമായി നിശ്ചയിക്കപ്പെട്ടു കൊണ്ടുള്ള സ്ഥിരപ്പെട്ട ഹദീസുകള്‍ ഒന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. ഈ രാത്രിയിലാ യിരുന്നു അത്‌ നടന്നത്‌ എന്ന്‌ പറയപ്പെടുന്ന ഹദീസു കള്‍ സ്ഥിരപ്പെടാത്ത ദുര്‍ബലങ്ങളാണ്‌ എന്നണ്‌ ഹദീസു പണ്ഢിതന്മാരുടെ’’അഭിപ്രായം.

    ജനങ്ങളെല്ലാം അത്‌ മറന്ന്‌ പോയത്‌ തന്നെ അല്ലാഹുവിന്റെ എന്തെങ്കിലും യുക്തിയായിരിക്കും എന്നേ നമുക്ക്‌ മനസ്സിലാക്കാനുള്ളൂ. ഇനി ആ സംഭവം നടന്നത്‌ എന്നായിരുന്നു എന്ന്‌ സ്ഥിരീകരിക്കപ്പെട്ടു എന്ന്‌ സങ്കല്‍പിച്ചാല്‍ തന്നെയും ആ പേരില്‍ എന്തെങ്കിലും ആരാധനകള്‍ പ്രത്യേകമായി ചെയ്യുവാ ന്‍ മുസ്ലിംകള്‍ക്ക്‌ അനുവാദമില്ല. പ്രസ്തുത ദിവസം എന്തെങ്കിലും ആഘോഷിക്കുന്നതും അനുവദ നീയമല്ല. കാരണം, നബി(സ)യോ അദ്ദേഹത്തിന്റെ അനുചര ന്മാരോ ഇസ്‌റാഅ്‌ മിഅ്‌റാജ്‌ എന്നിവയുടെ പേരില്‍ പ്രത്യേകമായി ആരാധനകളോ ആഘോഷങ്ങ ളോ ചെയ്തിരുന്നില്ല. ഇങ്ങനെയുള്ള കാര്യങ്ങള്‍ ദീനില്‍ ഉണ്ടായിരുന്നുവെങ്കില്‍ നബി(സ) തന്റെ സമുദായത്തിന്‌ അത്‌ വിവരിച്ചു കൊടുക്കുമായിരുന്നു. അങ്ങനെയുള്ള വല്ല പ്രവര്‍ത്തി യോ വാക്കോ ഉണ്ടായിരുന്നുവെങ്കില്‍ സഹാബികള്‍ അത്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയും അത്‌ നമുക്ക്‌ ലഭിക്കുകയും ചെയ്യു മായിരുന്നു. തന്റെ സമുദായ ത്തിന്‌ ആവശ്യമുള്ള സര്‍വ്വ കാര്യങ്ങളും യാതൊരു വീഴ്ചയും കൂടാതെ സഹാബികള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്‌. മാത്രമല്ല, ഇതുപോലുള്ള നന്മകള്‍ ചെയ്യുന്നതില്‍ മാത്സര്യം കാണിക്കുന്നവരും കൂടി ആയിരുന്നു അവര്‍ എന്നിരിക്കെ, ഈ രാവിന്‌ എന്തെങ്കിലും സവിശേഷത ഉണ്ടായിരുന്നുവെങ്കില്‍ അത്‌ സഹാബികള്‍ നമുക്ക്‌ പറഞ്ഞുതരുമായിരുന്നു. മാനവരാശിയോട്‌ ഏറ്റവുമധി കം ഗുണകാംക്ഷയുള്ള മുഹമ്മദ്‌(സ) തന്റെ ദൗത്യ നിര്‍വ്വഹണത്തില്‍ പരിപൂര്‍ണ്ണമായും കടമ നിര്‍വ്വഹിച്ചിട്ടുമുണ്ട്‌. അപ്പോള്‍ പ്രസ്തുത രാവിന്‌ വല്ല മഹത്വവും ഉണ്ടായിരുന്നുവെങ്കില്‍ പ്രവാചകന്‍ (സ) അതിനെപറ്റി അശ്രദ്ധമായി എന്നോ, അത്‌ മറച്ചു വെച്ചു എന്നോ പറയേണ്ടിവരും. അത്‌ അസംഭ വ്യമാണ്‌. അപ്പോള്‍ പ്രസ്തുതരാവിന്‌ മഹത്വം കല്‍പ്പി ക്കുന്നതും അതിനോടനുബന്ധിച്ച്‌ ആഘോഷങ്ങള്‍ ഉണ്ടാക്കുന്നതും ഇസ്ലാമില്‍ പെട്ടതല്ലെന്ന്‌ മനസ്സിലാ ക്കാം. അല്ലാഹു തന്റെ അനുഗ്രഹം പരിപൂര്‍ണ്ണമാക്കി ; ഇസ്ലാമിനെ മതമായി പൂര്‍ത്തികരിച്ചു തരികയും ചെയ്ത ശേഷം ഈ ദീനില്‍ അല്ലാഹുവിന്റെ അനുവാ ദമില്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കാന്‍ ആര്‍ക്കാണ്‌ അവ കാശമുള്ളത്‌? .അതാകട്ടെ' അവന്‍ വിലക്കി യതാ ണു’’താനും.

    വിശുദ്ധ ഖുര്‍ആനിലെ ചില വചനങ്ങള്‍ കാണുക:

    (ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാ ക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമാ യി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെട്ടു തന്നിരിക്കുന്നു.)-മാഇദ-3

    (അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക്‌ നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ ?, നിര്‍ണ്ണായക വിധി യെ പറ്റിയുള്ള കല്‍പന നിലവിലില്ലായി രുന്നുവെ ങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധി കല്‍പ്പിക്കപ്പെ ടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക്‌ തീര്‍ച്ചയാ യും വേദനയേറിയ ശിക്ഷയുണ്ട്‌.)- ശൂറ-21

    വ്യക്തമായ വഴികേടിലേക്ക്‌ നയിക്കുന്ന അനാചാ രങ്ങളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും, ബിദ്‌ അത്തുകള്‍ക്കെതിരേ സമുദായം ഉണര്‍ന്നിരി ക്കേണ്ട തിന്റെ അനിവാര്യതയും പ്രവാചകന്‍ (സ) ഊന്നിപ്പറ ഞ്ഞിട്ടുണ്ട്‌. ബിദ്‌അത്തുകള്‍ ചെയ്യുന്നവര്‍ക്ക്‌ ഉണ്ടാ യേക്കാവുന്ന കുറ്റത്തെക്കുറിച്ച്‌ അവിടുന്ന്‌ നമ്മെ ഉണര്‍ത്തിയിട്ടുമുണ്ട്‌. ബുഖാരിയും മുസ്ലിമും കൂടി ആയിശ(റ)വില്‍ നിന്നും ഉദ്ധരിക്കുന്ന സ്ഥിരപ്പെട്ട ഒരു ഹദീസില്‍ ഇപ്രകാരം കാണാം. (നമ്മുടെ ഈ (മത)കാര്യത്തില്‍, അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത്‌ തള്ളപ്പെടേണ്ട താണ്‌.)

    മറ്റൊരു’’വചനത്തില്‍:

    (നമ്മുടെ കല്‍പന ഇല്ലാത്ത വല്ലകാര്യവും ആരെങ്കിലും ചെയ്യുന്നുവെങ്കില്‍ അത്‌ തള്ളപ്പെടേണ്ടതാണ്‌. -മുസ്ലിം

    നബി(സ)വെള്ളിയാഴ്ച ഖുതുബകളില്‍ പറയാറുണ്ടാ യിരുന്ന ഒരു വചനം ജാബിര്‍(റ)-ല്‍ നി്‌ ഉദ്ദരിക്കുന്നത്‌ ഇപ്രകാരമാണ്‌.

    (നിശ്ചയം വൃത്താന്തങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത്‌ അല്ലാഹുവിന്റെ ഗ്രന്ഥമാകുന്നു. ഏറ്റവും നല്ല മാര്‍ഗ്ഗം മുഹമ്മദ്‌ നബി(സ)യുടെ മാര്‍ഗ്ഗവും .കാര്യങ്ങളില്‍ ഏറ്റവും മോശമായത്‌ പുതുതായി ഉണ്ടായതാണ്‌. എല്ലാ അനാചാരങ്ങളും വഴികേടുമാണ്‌.) -മുസ്ലിം.

    ഹെര്‍ബാള്‌ബ്‌നുസാരിയ്യ ഉദ്ധരിക്കുന്ന ഒരു സംഭവം കാണുക.’’അദ്ദേഹംപറഞ്ഞു:

    പ്രവാചകന്‍(സ) ഒരു ദിവസം ഞങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുകയും, ഹൃദയങ്ങളെ നടുക്കുകയും ചെയ്യുന്ന വിധത്തില്‍ വളരെ ഗൗരവമായി ഞങ്ങ ളോട്‌ പ്രസംഗിച്ചു .മനസ്സില്‍ തട്ടുന്ന പ്രസംഗം കേട്ടപ്പോ ള്‍ ഞങ്ങള്‍ ചോദിച്ചു ;അല്ലാഹുവിന്റെ റസൂലേ ,ഒരു വിടവാങ്ങല്‍ പ്രസംഗം പോലെയാ ണല്ലോ താങ്കള്‍ സംസാരിക്കുന്നത്‌ .ഞങ്ങള്‍ക്ക്‌ ആവശ്യമുള്ള ഉപദേശം നല്‍കിയാലും. അപ്പോള്‍ അവിടുന്ന്‌ പറഞ്ഞു: (നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക . നിങ്ങളുടെ കൈകാര്യകര്‍ത്താക്കള്‍ പറയുന്നത്‌ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക. എന്റെ ശേഷം ജീവിക്കുന്ന നിങ്ങള്‍ക്ക്‌ ധാരാളം കാര്യങ്ങളില്‍ അഭിപ്രായ വിത്യാസം ഉണ്ടായേക്കാം . അപ്പോള്‍ നിങ്ങള്‍ എന്റെ ചര്യയെ മുറുകെ പിടിക്കുക. എന്റെ ശേഷമുള്ള ഖുലഫാഉറാഷിദുകളുടെ ചര്യയെയും നിങ്ങള്‍ സ്വീകരിക്കുക. അവ മുറുകെ പിടിക്കുക. അണപ്പല്ലുകള്‍ കൊണ്ട്‌ കടിച്ചു പിടിക്കുക. (മതത്തില്‍) പുതുതായി ഉണ്ടാവുന്ന കാര്യങ്ങളെ നിങ്ങള്‍ കരുതുക. കാരണം (മതത്തില്‍) പുതുതായി ഉണ്ടാവുന്ന കാര്യങ്ങള്‍ അനാചാരങ്ങളാകുന്നു. എല്ലാ അനാചാരവും വഴികേടുമാകുന്നു).-അഹ്മദ്‌, അബൂ ദാവൂദ്‌,’’തുര്‍മുദി,’’ഇബ്‌നുമാജ,-

    അനാചാരങ്ങളെ സൂക്ഷിക്കണം എന്നും അവയില്‍നി ന്ന്‌ അകന്ന്‌ നില്‍ക്കണമെന്നും പൂര്‍വ്വീകരായ പണ്ഡി തന്മാരും, സഹാബികളും, ഉപദേശിച്ചിട്ടുണ്ട്‌. കാര ണം അല്ലാഹുവിന്റെ അനുമതിയില്ലാതെ മത നിയമ ങ്ങളില്‍ കടത്തിക്കൂട്ടുന്നവയായിരിക്കും അത്‌. അതോ ടൊപ്പം അല്ലാഹുവിന്റെ ശത്രുക്കളായ കൃസ്ത്യാ നികളും യഹൂദികളും അവരുടെ മതത്തില്‍ അല്ലാഹു വിന്റെ അനുവാദമില്ലാതെ പലതും കടത്തിക്കൂട്ടിയതു പോലുള്ള പ്രവര്‍ത്തനവുമാണത്‌. മാത്രമല്ല ഇസ്ലാം അപൂര്‍ണ്ണവും ന്യൂനതയുള്ളതുമാണ്‌ എന്ന ധ്വനിയും ഈകടത്തിക്കൂട്ടലില്‍ ഉണ്ടാവുന്നു. യഥാര്‍ത്ഥത്തില്‍ ഇത്‌ '(ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു.) എന്ന അല്ലാഹു വിന്റെ വചനത്തോടുള്ള ഏറ്റുമുട്ടലും വൃത്തികെട്ട ആരോപണവുമാണ്‌. അനാചാരങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന തിരുനബി(സ)യുടെ വചനത്തോടുള്ള എതിര്‍പ്പുമാണ്‌ അതിനു പിന്നിലുള്ളത്‌.

    ഇസ്‌റാഅ്‌, മിഅ്‌റാജ്‌ രാവില്‍ പ്രത്യേകമായി ആരാധനകള്‍ അനുഷ്ഠിക്കുന്നതും, ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതും ഇസ്ലാമില്‍ പെട്ടതല്ല അനാചാരമാ ണെന്ന് മനസ്സിലാക്കാന്‍ ഒരു സത്യാന്വോഷിക്ക്‌ തിക ച്ചും പര്യാപ്തമായ തെളിവുകളാണ്‌ നാം മുകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്‌.

    'മനസ്സിലാക്കിയ സത്യം മറച്ചുവെക്കല്‍ പാപമാണ്‌. അല്ലാഹുവിന്റെ നിയമ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക്‌ വിവരിച്ചു കൊടുക്കല്‍ മുസ്ലിംകള്‍ക്കു ചെയ്യുന്ന ഗുണകാംക്ഷയുമാണ്‌. അത്‌ അല്ലാഹു നിര്‍ബന്ധമാക്കി യതുമാണ്‌. അതിനാല്‍ തന്നെ പല നാട്ടിലെയും മുസ്ലിം സഹോദരന്മാര്‍ മതത്തിന്റെ ഭാഗമാണെന്ന് തെറ്റിദ്ധ രിച്ചു ചെയ്തു കൊണ്ടിരിക്കുന്ന ഈ ദുരാചാര ത്തെക്കുറിച്ച്‌ ഉണര്‍ത്തണമെന്ന് ഞാന്‍ ഉദ്ധേശിച്ചു. സര്‍വ്വ മുസ്ലിംകള്‍ക്കും നന്മയുണ്ടാവട്ടെ' എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്ക്‌ മതവിജ്ഞാനം വര്‍ദ്ധിക്കട്ടെ' എന്നും ആഗ്രഹിക്കുന്നു. സത്യത്തെ സ്വീകരിക്കുവാനും അതില്‍ സ്ഥിരമായി നിലയുറപ്പി ക്കുവാനും അവര്‍ക്ക്‌ തൗഫീഖ്‌ ലഭിക്കട്ടെ' . തിന്‍മകളെ ഉപേക്ഷിക്കുവാനുള്ള സന്‍മനസ്സ്‌ അല്ലാഹു അവര്‍ക്ക്‌ പ്രധാനം ചെയ്യട്ടെ' . അവന്‍ സര്‍വ്വ ശക്തനാണല്ലോ.

    وصلى الله وسلم على نبينا محمد وآله وصحبه أجمعين.

    **************