അത്തവസ്സുൽ അനുവദിക്കപ്പെട്ടതും വിലക്കപ്പെട്ടതും ()

അബ്ദുല്ലാഹ് ബ്നു അബ്ദുല്‍ ഹമീദ് അല്‍ അഥ്;രി

 

അത്തവസ്സുൽ അനുവദിക്കപ്പെട്ടതും വിലക്കപ്പെട്ടതും

|

 അത്തവസ്സുൽഅനുവദിക്കപ്പെട്ടതും

 വിലക്കപ്പെട്ടതും

 التوسل المشروع والممنوع

സർവ്വലോകരക്ഷിതാവായ അല്ലാഹുവിനാണ് സ്തുതികളെല്ലാം. അന്തിമ പ്രവാചകനായ മുഹമ്മദ് നബിക്ക് അല്ലാഹുവിൻറെ കരുണാകടാക്ഷം ഉണ്ടാവട്ടെ.അവിടുത്തെ കുടുംബത്തിനും അനുചരന്മാർക്കും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും അന്ത്യനാൾ വരെ അനുഗ്രഹം ചൊരിയട്ടെ.

അമ്മാ ബഅദു (ശേഷം):

തവസ്സുൽ ചെയ്യുക എന്നത് മതപരമായി അംഗീകരിക്കപ്പെട്ടതാണെന്നതിൽ അഹ്'ലുസ്സുന്നത്തി വൽ ജമാഅയുടെ ഭൂരിപക്ഷം പണ്ഡിതരും യോജിക്കുന്നു.വിശുദ്ധ ഖുർആൻ വചനങ്ങളും സ്ഥിരപ്പെട്ട പ്രവാചക വചനങ്ങളും അതിനായി തെളിവുദ്ധരിക്കുകയും ചെയ്യുന്നു. എന്നാൽ ഖുർആനിലും സുന്നത്തിലും വന്ന തവസ്സുലിൻറെ രൂപവും പൂർവ്വസൂരികളുടെ മാർഗ്ഗവും മനസ്സിലാക്കുന്നതിൽ ചില മുസ്ലിംകൾ തെറ്റിദ്ധാരണയിലകപ്പെട്ടിരിക്കുന്നു.അതിൽ നിന്നും പ്രവാചകൻ(സ)യുടെ സുന്നത്തുകളോടും ഇസ്ലാമിൻറെ അടിത്തറകളോടും എതിരാവുന്ന രൂപത്തിൽ അവർ തെറ്റായി മനസ്സിലാക്കി. ദുർബലമോ കെട്ടിച്ചമച്ചുണ്ടാക്കിയതോ ആയ ഹദീസുകളെയാണ് അതിനവർ അവലംബമാക്കിയത്. അതിലുപരിയായി വിശുദ്ധ ഖുർആനിലെ തവസ്സുലിൻറെ വചനങ്ങളെ അവരുദ്ദേശിക്കുന്ന പിഴച്ച ആശയത്തിന് യോജിച്ച വിധത്തിൽ ദുർവ്യാഖ്യാനിക്കുകയും ചെയ്തു.വിശുദ്ധ ഖുർആനിലും സുന്നത്തിലും പരാമർശിക്കപ്പെട്ട വിഷയങ്ങളിൽ വല്ല അഭിപ്രായവ്യത്യാസവും ഉടലെടുത്താൽ അത് പരിഹരിക്കാനുള്ള മാർഗ്ഗം പ്രസ്തുത വിഷയം പൂർവ്വ സൂരികളായ സഹാബികളും താബിഉകളുമായ മഹാന്മാർ എങ്ങിനെയാണ് മനസ്സിലാക്കിയത് എന്ന് പരിശോധിക്കലാണെന്നത് സുവിദിതമാണ്. കാരണം ആ രണ്ട് അടിസ്ഥാന കാര്യങ്ങളും ഏറ്റവും നന്നായി അറിയുന്നവർ അത് അവതരിച്ച കാലക്കാരാണ്. നബി(സ) സാക്ഷ്യപെടുത്തിയതനുസരിച്ച് ഏറ്റവും നല്ല നൂറ്റാണ്ടിൽ ജീവിച്ചവരും അവർ തന്നെയാണ്. അദ്ദേഹം പറഞ്ഞുമനുഷ്യരിൽ ഏറ്റവും ഉത്തമർ എൻറെ നൂറ്റാണ്ടുകാരാണ്. പിന്നീട് അതിനടുത്ത നൂറ്റാണ്ടും, പിന്നീട് അതിനടുത്ത നൂറ്റാണ്ടും.(ബുഖാരി)

അതിനാൽ അല്ലാഹുവിലും പ്രവാചകൻ (സ)യിലും വിശ്വസിക്കുന്നവർ ദേഹേഛയെ വർജ്ജിക്കൽ നിർബന്ധമാണ്. അത് അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്ന് വഴിതെറ്റിക്കുന്നു. പൂർവ്വസൂരികളുടെ മാർഗ്ഗം അനുധാവനം ചെയ്യൽ എല്ലാവർക്കും നിർബന്ധമാണ്.

ഇക്കാരണത്താൽ വളരെ കൂടുതൽ പരാമർശിക്കപ്പെട്ടതും, ബിദഈ കക്ഷികൾ പിഴച്ചു പോവുകയും ചെയ്തിട്ടുള്ള ഈ വിഷയം സൂക്ഷ്മമായി വിശകലനം ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നു.അല്ലാഹുവിൽ സഹായം ചോദിച്ച് തവസ്സുൽ (ഇടതേട്ടം) എന്ന വിഷയത്തിൽ ഖുർആനിലും സുന്നത്തിലും വന്നിട്ടുള്ള കഴിയാവുന്ന തെളിവുകളെ ഞാൻ ക്രോഢീകരിച്ചു.നിയ്യത്തിലെ ഇഖ്'ലാസിനും, അഭിപ്രായങ്ങളിലെ നേർവഴിക്കും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. അവൻ മാന്യനും ഔദാര്യവാനുമാണ്.

 തവസ്സുൽ എന്നാലെന്ത്.

 ഭാഷാപരമായി തവസ്സുൽ എന്നാൽ:

ലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള കാരണമെന്നും സമീപിക്കാനുള്ള വഴിയെന്നുമാണ്. മറ്റൊരർത്ഥത്തിൽ രാജസദസ്സിലെ പദവിയെന്നും സാമീപ്യം എന്നും പറയാവുന്നതാണ്.

 സാങ്കേതികമായി തവസ്സുൽ എന്നാൽ:

അല്ലാഹുവിലേക്കുള്ള സാമീപ്യം കരസ്ഥമാക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നതാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. പരിശുദ്ധനായ നാഥൻറെ തൃപ്തി ആഗ്രഹിച്ച് നിർവ്വഹിക്കുന്ന ആരാധനകളും അവൻറെ സന്നിധിയിൽ ഉന്നതമായ പദവികൾ ലഭിക്കാനായി പ്രവാചകൻ (സ) നിർദേശിച്ച കാര്യങ്ങളും ഈ ഗണത്തിൽ ഉൾപ്പെടുന്നു, ഐഹികവും പാരത്രികവുമായ ആഗ്രഹങ്ങൾ ലഭിക്കുന്നതിനും പ്രയാസങ്ങൾ നീക്കുന്നതിനും പ്രയോജനം ലഭിക്കുന്നതിനും തവസ്സുൽ ചെയ്യാവുന്നതാണ്. എന്നാൽ അല്ലാഹു അനുവദിച്ച മാർഗ്ഗങ്ങളിലൂടെ മാത്രമേ അത് അനുവദിക്കപ്പെടുകയുള്ളൂ.

തവസ്സുലിന് മൂന്ന് ഭാഗങ്ങളുണ്ട്:

തവസ്സുൽ ചെയ്യപ്പെടുന്ന അത്യുദാരനും മഹാനുമായ അല്ലാഹു.

ആവശ്യ നിർവൃതിക്കായി തേടുന്ന ദുർബലനായ അടിമ

അല്ലാഹുവിലേക്ക് സാമീപ്യം തേടാൻ മാർഗ്ഗമാവുന്ന പുണ്യകർമ്മങ്ങൾ

തൻറെ ലക്ഷ്യ സാക്ഷാൽക്കാരത്തിനായി അല്ലാഹുവിനോട് തവസ്സുൽ ചെയ്യുന്നവൻ താഴ പറയുന്ന നിബന്ധനകൾ പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അവനിലതുണ്ടോ എന്ന് അവൻ പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്. അവ:

അല്ലാഹുവിനോട് തവസ്സുൽ ചെയ്യുന്നവൻ സത്യവിശ്വാസിയും സജ്ജനങ്ങളിൽ പെട്ടവനുമായിരിക്കുകയും, അല്ലാഹുവിൻറെ പ്രീതിമാത്രം ആഗ്രഹിച്ചു ചെയ്യുന്ന കർമ്മമായിരിക്കുകയും ചെയ്യണം.

പരിശുദ്ധനായ അല്ലാഹുവിലേക്ക് തൻറെ ദാസൻ സാമീപ്യം നേടാൻ ആഗ്രഹിച്ച് ചെയ്യുന്ന പുണ്യ കർമ്മങ്ങൾ അല്ലാഹു അനുവദിച്ചതായിരിക്കണം.

അല്ലാഹു നിയമമാക്കിയതും പ്രവാചകൻ (സ) മാതൃക കാണിച്ചതുമായ കാര്യങ്ങൾ പിന്തുടർന്നു കൊണ്ടും ആയിരിക്കണം. അതിൽ കൂട്ടുവാനോ കുറക്കുവാനോ പാടില്ല. അപ്രകാരം അത് നിർണ്ണയിക്കപ്പെട്ട കാലഘട്ടത്തേക്കും സമയത്തേക്കുമുള്ളതാണെങ്കിൽ അപ്രകാരം തന്നെയായിരിക്കേണ്ടതാണ്.

ബിദ്അത്ത് പുണ്യകർമ്മമല്ലാത്തത് പോലെ, സത്യവിശ്വാസികളുടേതല്ലാത്ത കർമ്മങ്ങൾ പുണ്യകർമ്മമോ അല്ലാഹുവിലേക്ക് സാമീപ്യം നേടാൻ സാധിക്കുന്നതോ അല്ല എന്നും നാമറിയണം.

 തവസ്സുലിൻറെ ഇനങ്ങൾ:

അഹ്'ലുസ്സുന്നത്തിൻറെ പണ്ഡിതന്മാർ തവസ്സുലിനെ രണ്ടായി തരം തിരിച്ചിരിക്കുന്നു: അനുവദിക്കപ്പെട്ട തവസ്സുലും, വിരോധിക്കപ്പെട്ട തവസ്സുലും.

 അനുവദിക്കപ്പെട്ട തവസ്സുലും അതിൻറെ വിഭാഗങ്ങളും:

അനുവദിക്കപ്പെട്ട തവസ്സുൽ:

വാക്കുകൾ, പ്രവർത്തനങ്ങൾ, വിശ്വാസങ്ങൾ എന്നിങ്ങനെ അല്ലാഹു തൃപ്തിപ്പെടുന്ന നിർബന്ധമോ, സുന്നത്തോ ആയ കാര്യങ്ങളിലൂടെ അവനിലേക്ക് സാമീപ്യം തേടലാണത്.

ഒന്ന്:വിശിഷ്ടമായ അല്ലാഹുവിൻറെ നാമങ്ങളും ഉന്നതമായ വിശേഷണങ്ങളും കൊണ്ട് തവസ്സുൽ ചെയ്യൽവിശിഷ്ടമായ അല്ലാഹുവിൻറെ നാമങ്ങളും ഉന്നതമായ വിശേഷണങ്ങളും കൊണ്ട് തവസ്സുൽ ചെയ്യുക എന്നതാണ് തവസ്സുലിൻറെ വിഭാഗത്തിൽ ഏറ്റവും മഹത്തായതും അടിമകൾക്ക് ഏറ്റവും പ്രയോജനകരമായതും.അതിൻറെ തെളിവുകളാണ് അല്ലാഹുവിൻറെ വചനമായി താഴെ കൊടുക്കുന്നത്.വിശിഷ്ട നാമങ്ങൾ അല്ലാഹുവിനുള്ളതാണ്. അവ ഉപയോഗിച്ച് അല്ലാഹുവിനോട് പ്രാർത്ഥിക്കുക(സൂറത്ത് അഅ്റാഫ് 180)അഥവാ, വിശിഷ്ട നാമങ്ങൾ ഉപയോഗിച്ച് ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു; അല്ലാഹുവിൻറെ നാമങ്ങളും വിശേഷണങ്ങളും ഉപയോഗിച്ച് അവനിലേക്ക് ഇടതേടുക എന്നത് അനുവദനീയമാണെന്നും അത് അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന കാര്യമാണെന്നും ഇത് തെളിയിക്കുന്നു.അപ്രകാരം പ്രവാചകൻ (സ) പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.അതിനാൽ തന്നെ പ്രവാചകൻ (സ)യും അനുചരന്മാരായ സ്വഹാബികളും താബിഉകളും താബിഉ താബിഉകളും സ്വീകരിച്ച ആ മാർഗ്ഗം നമുക്കും തവസ്സുലിന് ഉപയോഗിക്കാവുന്നതാണ്.രണ്ട്.പ്രാർത്ഥിക്കുന്ന വ്യക്തി ചെയ്യുന്ന പുണ്യകർമ്മങ്ങൾ ഇടയാക്കി തവസ്സുൽ ചെയ്യൽഉദാഹരണമായി ഇപ്രകാരം പറയുക:അല്ലാഹുവേ, നിന്നെ കുറിച്ചുള്ള എൻറെ വിശ്വാസത്തെയും നിന്നോടുള്ള എൻറെ സ്നേഹത്തേയും പ്രവാചകരിലുള്ള വിശ്വാസത്തിൻറെ അടിസ്ഥാനത്തിലും ഞാൻ അവിടുത്തെ പിൻപറ്റുന്നതും മുൻനിർത്തി ഞാൻ നിന്നോടു ചോദിക്കുന്നു, എൻറെ പ്രയാസം നീ ദൂരീകരിക്കേണമേ!.

അപ്രകാരം അല്ലാഹുവിൻറെ പ്രീതി മാത്രം ആഗ്രഹിച്ചു ചെയ്യുന്ന പുണ്യകർമ്മങ്ങൾ മുൻനിർത്തിയും അല്ലാഹുവിലേക്ക് തവസ്സുൽ ചോദിക്കാവുന്നതാണ്. അല്ലാഹുവിലുള്ള വിശ്വാസം,നമസ്കാരം,നോമ്പ്, ജിഹാദ്, ഖുർആൻ പാരായണം, ദിക്റുകൾ,സ്വലാത്തുകൾ, ഇസ്തിഗ്ഫാറുകൾ, മറ്റു പുണ്യകർമ്മങ്ങളും നിഷിദ്ധമായ കാര്യങ്ങൾ ഒഴിവാക്കുന്നതുമെല്ലാം തവസ്സുലാക്കി പ്രാർത്ഥിക്കാൻ ഉപയോഗിക്കാവുന്നതാണ്.

അതിനുള്ള തെളിവുകൾ:ഞങ്ങളുടെ നാഥാ,ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരികയും നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ കാക്കുകയും ചെയ്യേണമേ.(ആലു ഇംറാൻ 16)

സുന്നത്തിൽ നിന്ന് അതിനുള്ള തെളിവുകളിൽ പെട്ടതാണ്, പൂർവ്വീകരുടെ കൂട്ടത്തിൽ പെട്ട മൂന്നാളുകൾ ഒരു ഗുഹയിൽ അകപ്പെട്ട സംഭവം. യാത്രക്കിടയിൽ അവർ മൂന്നു പേരും ഒരു ഗുഹയിൽ അഭയം തേടി, എന്നാൽ ആ ഗുഹാമുഖം ഒരു പാറ ഉതിർന്ന് വീണ് അടയുകയും അവർ അതിൽ അകപ്പെടുകയും ചെയ്തു. അതിൽ നിന്ന് രക്ഷപ്പെടുവാനായി അവർ അല്ലാഹുവിൻറെ പ്രീതിമാത്രം ഉദ്ദേശിച്ച് ചെയ്ത പുണ്യകർമ്മങ്ങൾ മുൻനിർത്തി അവനോട് പ്രാർത്ഥിച്ചു. അ പ്പോൾ ആ പാറക്കല്ല് നീങ്ങുകയും അവർ രക്ഷപ്പെടുകയും ചെയ്തു.

(ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഹദീസ്)

മൂന്ന്:സദ്'വൃത്തരായ ആളുകളുടെ പ്രാർത്ഥന കൊണ്ട് തവസ്സുലാക്കൽ:ഒരു മുസ്ലിം വളരെയധികം പ്രയാസത്തിൽ അകപ്പെട്ടു എന്നു വിചാരിക്കുക. അപ്പോൾ അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് മനസ്സിലാക്കുന്നു. അങ്ങിനെ അയാൾ തൻറെ വീക്ഷണത്തിൽ വിശ്വാസത്തിലും ഭക്തിയിലും ജീവിക്കുന്നതും പരിശുദ്ധ ഖുർആനും തിരുസുന്നത്തും മനസ്സിലാക്കിയതുമായ ഒരാളെ സമീപിക്കുകയും തൻറെ ദുഃഖവും പ്രയാസവും മാറാനായി അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.ഇപ്രകാരം ചെയ്യൽ പരിശുദ്ധ ഇസ്ലാം അനുവദിച്ചിട്ടുണ്ട്; അല്ലാഹു പറയുന്നു:ഞങ്ങൾക്ക് നീ പൊറുത്തു തരികയും വിശ്വാസത്തിൽ ഞങ്ങളുടെ മുമ്പ് കഴിഞ്ഞു പോയവർക്കും നീ പൊറുത്തു കൊടുക്കുകയും ചെയ്യേണമെ.(സൂറത്തുൽ ഹശ്ർ 10)നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:-ഒരു സത്യവിശ്വാസി തൻറെ സഹോദരൻറെ അഭാവത്തിൽ അയാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ഉത്തരം ലഭിക്കപ്പെടും.(മുസ്ലിം ഉദ്ധരിച്ചത്)അനസ് (റ) യിൽ നിന്ന് നിവേദനം, വരൾച്ച ബാധിക്കുമ്പോൾ ഉമർ (റ) അബ്ബാസുബ്നു അബ്ദുൽ മുത്തലിബിനെ കൊണ്ട് മഴക്കുവേണ്ടി പ്രാർത്ഥിപ്പിച്ചിരുന്നു. ഉമർ (റ) പറയും അല്ലാഹുവേ, ഞങ്ങൾ ഞങ്ങളുടെ പ്രവാചകൻ മുഖേന (മഴക്കുവേണ്ടി പ്രാർത്ഥിപ്പിച്ച്) നിന്നിലേക്ക് സാമീപ്യം തേടുകയും അപ്പോൾ ഞങ്ങൾക്ക് മഴ ലഭിക്കുകയും ചെയ്തിരുന്നു, ഇന്നിപ്പോൾ ഞങ്ങൾ നബി (സ) യുടെ പിതൃവ്യൻ മുഖേന (അദ്ദേഹത്തെക്കൊണ്ട് പ്രാർത്ഥന നടത്തിച്ച്) നിന്നെ സമീപിക്കുന്നു. അതുകൊണ്ട് ഞങ്ങൾക്ക് നീ മഴ വർഷിപ്പിക്കേണമേ. അപ്പോൾ അവർക്ക് മഴ വർഷിപ്പിക്കപ്പെടുകയും ചെയ്യും.(ബുഖാരി)ഉമർ (റ) പറഞ്ഞതിൻറെ ആശയം:നബി (സ) ജീവിച്ചിരിക്കുമ്പോൾ ഞങ്ങൾ അദ്ദേഹത്തെ സമീപിക്കുകയും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും, തിരുമേനിയുടെ പ്രാർത്ഥന കൊണ്ട് അല്ലാഹുവിലേക്ക് സാമീപ്യം തേടുകയും ചെയ്യാറുണ്ടായിരുന്നു, എന്നാൽ അവിടുന്ന് പരലോക വാസം പ്രാപിച്ച ശേഷം ഞങ്ങൾക്ക് വേണ്ടി അദ്ദേഹത്തിന് പ്രാർത്ഥിക്കാൻ കഴിയാത്തതിനാൽ അദ്ദേഹത്തിൻറെ പിതൃവ്യൻ അബ്ബാസിനെ സമീപിക്കുകയും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു ചെയ്തിരുന്നത്.അനുവദിക്കപ്പെട്ട തവസ്സുലിൻറെ മൂന്നു ഇനങ്ങളാണ് നാം മുകളിൽ കണ്ടത്. മറ്റുള്ള രൂപങ്ങളെല്ലാം തെളിവുകളില്ലാത്ത തവസ്സുലിൻറെ രൂപങ്ങളാണ്.മുകളിൽ പരാമർശിക്കപ്പെട്ട തവസ്സുലുകളിൽ ഓരോന്നിൻറെയും വിധികൾ വ്യത്യസ്തമാണ്. അല്ലാഹുവിൻറെ വിശിഷ്ടമായ നാമങ്ങളും ഉന്നതമായ വിശേഷണങ്ങളും കൊണ്ട് തവസ്സുൽ ചെയ്യുക എന്നതും അവനിലുള്ള വിശ്വാസം, തൗഹീദ് എന്നിവ ഉപയോഗിച്ച് നടത്തുന്ന തവസ്സുലുകളും വാജിബായ ഗണത്തിൽ ഉൾപ്പെടുന്നു. എന്നാൽ സ്വാലിഹുകളായ വ്യക്തികളോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുക, പുണ്യകർമ്മങ്ങൾ മുൻനിർത്തി തവസ്സുൽ ചെയ്യുക എന്നതെല്ലാം മസ്തഹബ്ബായ ഗണത്തിലാണ് ഉൾപ്പെടുക.

അതിനാൽ പ്രയാസങ്ങളുള്ള സന്ദർഭങ്ങളിൽ ഇസ്ലാം അനുവദിച്ച മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തി അല്ലാഹുവിലേക്ക് തവസ്സുൽ തേടലും, അല്ലാഹുവിനെ ഭയപ്പെട്ടും അവനെ അനുസരിച്ചും അവനോടുള്ള ലജ്ജയാലും പാപങ്ങളെയും ബിദ്അത്തുകളെയും വെടിയലും നിർബന്ധമാണ്.

 വിരോധിക്കപ്പെട്ട തവസ്സുലും അതിൻറെ ഇനങ്ങളും:

അല്ലാഹുവിലേക്ക് അടുക്കുന്നതിനായി അവൻ ഇഷ്ടപ്പെടാത്തതും തൃപ്തിപ്പെടാത്തതുമായ വിശ്വാസം, വാക്ക്, പ്രവർത്തി എന്നിവയിലൂടെയുള്ള ഇടതേട്ടമാണത്

ഈ രീതിയിലുള്ള തവസ്സുൽ കാരണം അധികമാളും അനുവദിക്കപ്പെട്ട തവസ്സുലിനെ കുറിച്ച് അശ്രദ്ധയിലായിരിക്കുകയാണ്. അതാവട്ടെ അല്ലാഹു അനുവദിച്ചതാണ്; എങ്കിലും ആളുകൾ അതിൽ നിന്ന് തെറ്റിപ്പോവുകയാണ്. വിരോധിക്കപ്പെട്ട തവസ്സുൽ ചെയ്യുന്നതിൽ വ്യാപൃതരായതിനാൽ അനുവദിക്കപ്പെട്ടതിൽ നിന്നും തടയപ്പെടുകയാണ് ചെയ്യുന്നത്. അതിനാൽ അവരുടെ പ്രവർത്തനം പാഴാവുകയും ചെയ്തിരിക്കുന്നു.

മുസ്ലിംകൾക്ക് ഉപദേശമായും ഇസ്ലാമിൻറെ ശരിയായ രൂപം പരിചയപെടുത്തുക എന്ന ലക്ഷ്യത്തോടെയും വിരോധിക്കപ്പെട്ട തവസ്സുലിൻറെ ചില ഇനങ്ങൾ ഇവിടെ പരാമർശിക്കാം.

 ഒന്ന്:വ്യക്തികളുടെ ഹഖ്,ജാഹ്, പദവി എന്നിവ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ നടത്തൽ.അല്ലാഹുവിൻറെ സൃഷ്ടികളിൽ ആരുടെയെങ്കിലും ജാഹ് കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യൽ ബിദ്അത്താണ്. ഉദാഹരണമായി ഒരാൾ ഇപ്രകാരം പറയുക.അല്ലാഹുവേ നിൻറെ പ്രവാചകൻറെ ജാഹ് കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലെങ്കിൽ ഇന്ന വ്യക്തിയുടെ ജാഹ് കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു എന്നെല്ലാം പറയുക.അല്ലാഹുവേ നിൻറെ പ്രവാചകൻറെ ഹഖ് കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലെങ്കിൽ ഇന്ന അടിമയുടെ ഹഖ് കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു എന്നെല്ലാം പറയുക. ഇതെല്ലാം ഇസ്ലാമിൽ പരിചയമില്ലാത്ത തവസ്സുലിൻറെ രൂപങ്ങളാണ്അല്ലാഹുവിൻറെ കിതാബിൽ അതിനെ കുറിച്ച് പരാമർശിച്ചിട്ടില്ല, അവനാണ് ആ ഗ്രന്ഥത്തെ പരിചയപ്പെടുത്തി ഇപ്രകാരം പറഞ്ഞത്:പ്രസ്തുത ഗ്രന്ഥത്തിൽ യാതൊന്നും നാം വിട്ട് കളഞ്ഞിട്ടില്ല.(സൂറത്ത് അൻആം 38)പ്രവാചകൻ (സ) യുടെ സുന്നത്തിലും അതിനെ കുറിച്ച് പരാമർശിച്ചിട്ടില്ല, ആ സുന്നത്തിനെ കുറിച്ചാണ് അബൂഹുറൈറ ഇപ്രകാരം പറഞ്ഞത്:നബി(സ) ഞങ്ങൾക്ക് എല്ലാ കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ട്, എത്രത്തോളമെന്നാൽ വിസർജ്ജന മര്യാദകൾ വരെ.(മുസ്ലിം)സഹാബത്തിൻറെ പ്രവർത്തനങ്ങളിലും പരാമർശിക്കപ്പെട്ടിട്ടില്ല.അല്ലാഹുവിൻറെ വിശിഷ്ട നാമങ്ങളെ കൊണ്ടും ഉന്നതമായ വിശേഷണങ്ങളെ കൊണ്ടും അല്ലാഹുവിനോട് ചോദിക്കുവാനാണ് ഇസ്ലാം കൽപ്പിക്കുന്നത്.ബിദ്അത്തായ തവസ്സുൽ ചെയ്യുന്നവരുടെ വിശ്വാസം ഭരണാധികാരികളേയും നേതാക്കളേയും പോലെ ഇടയാളന്മാർ ആവശ്യമുള്ളവനാണ് അല്ലാഹു എന്നാണെങ്കിൽ അതിൻറെ ആളുകളെ വൻപാപമായ ശിർക്കിലേക്ക് വരെ എത്തിക്കും. അപ്പോളവൻ സ്രഷ്ടാവിനെ സൃഷ്ടിയോട് താരതമ്യം ചെയ്തു. ഒരിക്കലും അല്ലാഹുവിനെ സൃഷ്ടികളോട് തുലനം ചെയ്യാനേ പാടില്ല. അവൻറെ അടുത്തേക്ക് മധ്യവർത്തികളെ സ്വീകരിക്കാത്ത അടിമയെ അല്ലാഹു ഇഷ്ടപ്പെടുന്നു. മറിച്ച് ഇടയാളന്മാരെ അല്ലാഹുവിന് ആവശ്യമാണെന്ന് വിശ്വസിക്കുന്നവർക്ക് അല്ലാഹുവിൻറെ കോപവുമുണ്ടാകും

സൃഷ്ടികൾ അവർ എത്ര മഹാന്മാരും ഉന്നതരും ആയിരുന്നാലും മലക്കോ പ്രവാചകരോ തന്നെ ആയിരുന്നാലും അല്ലാഹുവിനോട് തുലനം ചെയ്യുന്നത് ശരിയല്ല. സൃഷ്ടികളെല്ലാം സ്രഷ്ടാവിലേക്ക് ആവശ്യമുള്ളവരാണ്. അല്ലാഹുവാണ് സ്രഷ്ടാവ്, അവൻ ഏകനും ധന്യനുമാണ്, അവനിലേക്ക് ഇടയാളൻറെ ആവശ്യമില്ല.

അല്ലാഹുവിന് പുറമേ അവർ ആരാധിക്കുന്നത് ഭൂമിയിൽ നിന്നോ ആകാശത്തു നിന്നോ യാതൊരു ഉപജീവനവും ഉടമപ്പെടുത്താത്തതും അതിന് സാധിക്കാത്തവയെയുമാണ്.നിങ്ങൾ അല്ലാഹുവിന് ഉപമകൾ പറയരുത്. നിശ്ചയം അല്ലാഹു അറിയുന്നവനും നിങ്ങൾ അറിയാത്തവരുമാണ്.(സൂറത്തു നഹല് 73,74)അതുകൊണ്ടാണ് സഹാബത്ത് പ്രവാചകൻ (സ) വഫാത്തായ ശേഷം അവർക്ക് വേണ്ടി പ്രാർത്ഥിക്കാനായി റസൂലിനോട് തവസ്സുലാക്കുന്നതിന് പകരം അബ്ബാസ്(റ)വിൻറെ അടുത്തേക്ക് പോയത്. അവർ 'നബി (സ) യുടെ ജാഹ് കൊണ്ട് ഞങ്ങൾക്ക് മഴ നൽകേണമേ!' എന്ന് അവരുടെ പ്രാർത്ഥനകളിൽ പറയാറുണ്ടായിരുന്നു എന്നല്ല അതിനർത്ഥം.പ്രവാചകൻ (സ) വഫാത്തായ ശേഷം അവർ 'അബ്ബാസിൻറെ ജാഹ് കൊണ്ട് ഞങ്ങൾക്ക് മഴ നല്കേണമേ!' എന്ന് പറയാൻ ആരംഭിക്കുകയാണ് ചെയ്തത് എന്നുമല്ല അതിനർത്ഥം.ഇതുപോലുള്ള ബിദ്അത്തായ പ്രാർത്ഥനകൾ സഹാബത്ത് നബി (സ) യിൽ നിന്ന് പഠിച്ചിട്ടില്ല, അതിന് പരിശുദ്ധ ഖുർആനിൽ യാതൊരു അടിസ്ഥാനവുമില്ല, അതിനാലാണ് അവർ ചെയ്യാതിരുന്നത്.മരണശേഷം ആരുടെയെങ്കിലും ജാഹു കൊണ്ട് തേടൽ അനുവദനീയമായിരുന്നെങ്കിൽ പ്രവാചകൻ (സ) യെ കൊണ്ടായിരുന്നു ഏറ്റവും അർഹമാവുക. ഈ ഇനം തവസ്സുൽ മക്ക കാലഘട്ടത്തിലെ ബഹുദൈവ വിശ്വാസികളുടെ ശിർക്ക് പോലെയാണ്.അവരെ സംബന്ധിച്ച് അല്ലാഹു പറഞ്ഞു:ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടിയല്ലാതെ ഞങ്ങൾ അവരെ ആരാധിക്കുന്നില്ല.(സൂറത്തു സുമർ 3)

നീ അറിയുക - അല്ലാഹു താങ്കൾക്ക് കാരുണ്യം ചെയ്യട്ടെ - ഉപകാരം ചെയ്യുവാനോ ഉപദ്രവം തടുക്കുവാനോ സാധിക്കും എന്ന് വിശ്വസിച്ചു കൊണ്ട് ഉന്നത പദവിയുള്ള ഏതെങ്കിലും സൃഷ്ടികളെ കൊണ്ടോ അവയുടെ ജാഹു കൊണ്ടോ ആരെങ്കിലും തവസ്സുൽ ചെയ്യുന്നുവെങ്കിൽ അത് മതത്തിൽ നിന്ന് പുറത്ത് പോകുന്ന വലിയ ശിർക്കാണ് - അല്ലാഹു കാത്ത് രക്ഷിക്കട്ടെ.

 രണ്ട്.ഔലിയാക്കളോടും സ്വാലിഹുകളോടും ഇസ്തിഗാസ ചെയ്യലും അവരോട് പ്രാർത്ഥിക്കലും അവർക്ക് നേർച്ച നേരലുംമരിച്ച് പോയ ഔലിയാക്കളോടും സ്വാലിഹുകളോടും പ്രാർത്ഥിക്കലും അവരുടെ ജാഹ് കൊണ്ട് ഇസ്തിഗാസ ചെയ്യലും മതത്തിൽ അനുവദിക്കപ്പെട്ട കാര്യമല്ല, മാത്രമല്ല അത് തൗഹീദിൻറെ നിഷേധവും വലിയ ശിർക്കിൽ ഉൾപ്പെടുന്നതുമാണ്.യാ സയ്യിദീ... എൻറെ വലിയ്യേ... എന്നിപ്രകാരം വിളിക്കുകയുംഎന്നെ സഹായിക്കേണമേ, എനിക്ക് ഇന്ന ഇന്ന കാര്യം സാധിപ്പിക്കേണമേ.അല്ലാഹുവിനോട് എനിക്ക് ഇന്ന കാര്യത്തിനായി പ്രാർത്ഥിക്കേണമേ,അല്ലെങ്കിൽ ഞാൻ അങ്ങയുടെ സംരക്ഷണത്തിലാണ്, ഞാൻ അങ്ങേക്കുള്ളതാണ് അല്ലാഹുവാണ് സത്യംഇപ്രകാരമെല്ലാം പറയൽ ശിർക്കിൻറെ വാക്കുകളാകുന്നു.അതുപോലെ തന്നെയാണ് മരണപ്പെട്ടവർക്ക് നേർച്ച സമർപ്പിക്കലും. ഇതൊന്നും അനുവദിക്കപ്പെട്ട മാർഗ്ഗമല്ല,എൻറെ സയ്യിദായവരേ,അല്ലാഹു എനിക്ക് ഇന്ന കാര്യം നല്കിയാൽ ഞാൻ അങ്ങേക്ക് ഇന്നത് നേർച്ചയാക്കിയിരിക്കുന്നു, എൻറെ സയ്യിദായവരേ, ഞാൻ താങ്കൾക്ക് ഇന്ന ഇന്ന കാര്യം നേർച്ചയാക്കുന്നു, ഇന്നയിന്ന കാര്യങ്ങളൊക്കെ എനിക്ക് ലഭിച്ചാൽ ഞാൻ അങ്ങേക്ക് ഇന്നത് നേർച്ചയാക്കിയിരിക്കുന്നു, എന്നൊക്കെയാണ് ചിലർ പറയാറുള്ളത്.ഇങ്ങിനെ പറയുന്ന കാര്യങ്ങളെല്ലാം അല്ലാഹു അല്ലാത്തവർക്കുള്ള വഴിപാടാണ്. ആ നേർച്ചകളും വഴിപാടുകളും അല്ലാഹു അല്ലാത്തവരിലേക്കാണ് സമർപ്പിക്കുന്നത്. ഇസ്ലാം അതിൽ നിന്ന് മുക്തമാണ്.അല്ലാഹു തആലാ പറഞ്ഞു:അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയിൽ നിന്നും കന്നുകാലികളിൽ നിന്നും അവർ അവന് ഒരു ഓഹരി നിശ്ചയിച്ചു കൊടുത്തിരിക്കുകയാണ്.എന്നിട്ട് അവരുടെ ജൽപനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും മറ്റേത് തങ്ങൾ പങ്കാളികളാക്കിയ ദൈവങ്ങൾക്കുള്ളതുമാണെന്ന് അവർ പറഞ്ഞു. എന്നാൽ അവരുടെ പങ്കാളികൾക്കുള്ളത് അല്ലാഹുവിന് എത്തുകയില്ല. അല്ലാഹുവിനുള്ളതാകട്ടെ അവരുടെ പങ്കാളികൾക്ക് എത്തുകയും ചെയ്യും.അവർ തീർപ്പ് കൽപ്പിക്കുന്നത് എത്ര മോശം.(സൂറത്ത് അൽ അൻആം: 136)അല്ലാഹു അല്ലാത്തവരിലേക്ക് തിരിയുകയും അവരോട് പ്രാർത്ഥിക്കുകയും അവരുടെ മഖ്ബറകൾക്ക് മുകളിൽ ഖുബ്ബകൾ നിർമ്മിക്കുകയും ഖബറുകളുടെ സമീപത്ത് മെഴുകുതിരി കത്തിക്കുകയും ചെയ്യുക തുടങ്ങിയ മതത്തെക്കുറിച്ച് വിവരമില്ലാത്തവർ ചെയ്യുന്ന കാര്യങ്ങളൊന്നും പ്രവാചകൻറെയോ സ്വഹാബികളുടെയോ താബിഉകളുടെയോ ചര്യയിൽ പെട്ടതല്ല. കാരണം പ്രാർത്ഥനകൾ അല്ലാഹുവോടാണ് നിർവ്വഹിക്കേണ്ടത് എന്നാണ് അവർ മനസ്സിലാക്കിയത്,അല്ലാഹു തആലാ പറഞ്ഞത് പോലെ:എൻറെ ദാസന്മാർ എന്നെ കുറിച്ച് നിന്നോട് ചോദിച്ചാൽ നീ പറയുക, നിശ്ചയം ഞാൻ സമീപസ്ഥനാണ്. പ്രാർത്ഥിക്കുന്നവൻ എന്നോട് പ്രാർത്ഥിച്ചാൽ പ്രാർത്ഥനക്ക് ഞാൻ ഉത്തരം ചെയ്യുന്നതാണ്. അതിനാൽ അവൻ എനിക്ക് ഉത്തരം ചെയ്യുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ സന്മാർഗ്ഗം പ്രാപിച്ചേക്കാം.(സൂറത്തുൽ ബഖറ 186)മുവഹിദുകളുടെ നേതാവായ മുഹമ്മദ് നബി(സ) അവരെ പഠിപ്പിച്ചത് കാണുക:പ്രാർത്ഥന ,അത് തന്നെയാണ് ആരാധന.(തുർമുദി ഉദ്ധരിച്ചത്)അല്ലാഹു അല്ലാത്തവരിലേക്ക് എങ്ങിനെയാണ് പ്രാർത്ഥന തിരിച്ചു വിടുക, അത് ആരാധ്യനു മാത്രമുള്ള പ്രത്യേകതയാണ്.ഇത്തരം പ്രവർത്തനങ്ങളെല്ലാം തന്നെ പ്രവാചകന്മാരും അമ്പിയാക്കളും നിയോഗിക്കപ്പെട്ട പരിശുദ്ധ ഏകദൈവ വിശ്വാസത്തിന് നിരക്കാത്തതാണെന്ന് നാം മനസ്സിലാക്കണം;അല്ലാഹു അല്ലാത്തവർക്ക് ചെയ്യുന്ന മുഴുവൻ ആരാധനകളെയും അത് നിഷേധിക്കുന്നു, ഏകനും പങ്കുകാരില്ലാത്തവനുമായ ഏകനായ അല്ലാഹുവിന് മാത്രമാണ് ആരാധനകൾ സമർപ്പിക്കേണ്ടത് എന്ന് സ്ഥാപിക്കുന്നു,അപ്രകാരം അല്ലാഹുവിൻറെ ശരീഅത്ത് അനുശാസിക്കുന്ന സൽക്കർമ്മങ്ങൾ മാത്രമേ അവൻ സ്വീകരിക്കുകയുള്ളൂ എന്നും അവർ വ്യക്തമാക്കി.ശിർക്കല്ലാത്ത മുഴുവൻ പാപങ്ങളും അല്ലാഹു പൊറുക്കുന്നു.അല്ലാഹു തആലാ പറഞ്ഞു:നിശ്ചയം അല്ലാഹു അവനിൽ പങ്കു ചേർക്കുന്നത് ഒരിക്കലും പൊറുക്കുകയില്ല, അതല്ലാത്തവ അവനുദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തു കൊടുക്കുന്നതാണ്. അല്ലാഹുവിൽ ആരെങ്കിലും പങ്കു ചേർക്കുന്നുവോ അവൻ ഭയങ്കര കുറ്റമാണ് വ്യാജമായി കെട്ടിച്ചമച്ചിരിക്കുന്നത്.(സൂറ നിസാഅ് 48)മൂന്ന്:ഔലിയാക്കളുടെ പ്രീതിക്ക് വേണ്ടി മൃഗബലി നടത്തലും അവരുടെ ഖബറുകൾക്ക് ചുറ്റും പുണ്യം പ്രതീക്ഷിച്ചിരിക്കുകയും ചെയ്യൽ.മുസ്ലിം സമൂഹത്തിലെ അവിവേകികളായ ആളുകൾ ചെയ്യുന്ന ഔലിയാക്കളുടെ ദർഗ്ഗകളിലും അവരുടെ മഖ്ബറകളിലും അതിന്മേൽ പടുത്തുയർത്തിയ ഖുബ്ബകൾക്ക് ചുറ്റിലും ഉറൂസുകൾ നടത്തുന്നതിനോടനുബന്ധിച്ച് മൃഗബലി നടത്തലും അങ്ങോട്ട് രോഗികളെ ശമനത്തിനായി കൊണ്ടു പോകലും അവിടെ രാപ്പാർക്കുന്നതും അപ്രകാരം ആ ഖബറുകളിലുള്ളവരോട് ശഫാഅത്ത് ചോദിക്കലും ഖബറാളികളെ വിളിച്ച് പ്രാർത്ഥിക്കലും അവരോട് പ്രാർത്ഥിക്കാനായി ആവശ്യപ്പെടലും അവരോടു ഇസ്തിഗാസ നടത്തലുമെല്ലാം മതം നിർദ്ദേശിക്കാത്ത ദുരാചാരങ്ങളാണ്.ഇവയെല്ലാം ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന സമ്പ്രദായവും ആരാധനകളിൽ അല്ലാഹുവിൽ പങ്കു ചേർക്കലുമാണ്.ഇത്തരം ശിർക്കിനെയെല്ലാം അല്ലാഹു വിരോധിച്ചിരിക്കുന്നു:നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക. അവനിൽ മറ്റൊന്നിനെയും നിങ്ങൾ പങ്ക് ചേർക്കരുത്(നിസാഅ് 36)വീണ്ടും പറഞ്ഞു:നിങ്ങൾ അറിഞ്ഞു കൊണ്ട് അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്.(ബഖറ 22)ഇതുപോലുള്ള കാര്യങ്ങളിൽ ശഠിച്ചിരിക്കലും അത് അംഗീകരിക്കലും ഒരേ പോലെയാണ്. അല്ലാഹുവിൽ പങ്ക് ചേർക്കലാണത്.ഇത്തരം ബിദ്അത്തായ തവസ്സുൽ ചെയ്തുകൊണ്ടിരിക്കുന്ന ധാരാളം ആളുകൾ മുസ്ലിം പേരിലുള്ളത് കണ്ട് നീ അല്ഭുതപ്പെട്ടേക്കാം.പരിശുദ്ധ ഖുർആനിലും പ്രവാചക ചര്യയിലും പണ്ഡിതരുടെ ഏകോപിച്ച അഭിപ്രായത്താലും സ്ഥിരപ്പെട്ട അനുവദനീയമായ തവസ്സുലിൻറെ ഇനങ്ങളിൽനിന്നും അവർ പിന്തിരിയുകയും ചെയ്യുന്നു.അതിന് പകരമായി അവർ സ്വയം നിർമ്മിച്ച പ്രാർത്ഥനകളും അല്ലാഹു അനുവദിക്കാത്തതും പുതുതായി നിർമ്മിച്ചുണ്ടാക്കിയതുമായ തവസ്സുലുകളുമാണ് സ്വീകരിച്ചിരിക്കുന്നത്. പ്രവാചകൻ അത് കാണിക്കുകയോ പൂർവ്വീകരായ ആളുകൾ അത് അനുഷ്ഠിക്കുകയോ ചെയ്തിട്ടില്ല.മുസ്ലിം സഹോദരന്മാരേ:ബിദ്അത്തായ തവസ്സുലിനെ എതിർക്കുന്നത് നമ്മൾ മാത്രമല്ല; മറിച്ച് ഇസ്ലാം മതത്തിൻറെ അടിത്തറയാണത്. പുതിയ നിർമ്മിതികളെല്ലാം മതപരമായി വിരോധിക്കപ്പെട്ടതുമാണ്. സഹാബത്തിൻറെയും താബിഉകളുടെയും നാലു ഇമാമുമാരുടേയും വീക്ഷണവും ഇതുതന്നെയാണ്.

എൻറെ ദാസന്മാർ എന്നെ കുറിച്ച് നിന്നോട് ചോദിച്ചാൽ നീ പറയുക, നിശ്ചയം ഞാൻ സമീപസ്ഥനാണ്. പ്രാർത്ഥിക്കുന്നവൻ എന്നോട് പ്രാർത്ഥിച്ചാൽ പ്രാർത്ഥനക്ക് ഞാൻ ഉത്തരം ചെയ്യുന്നതാണ്. അതിനാൽ അവൻ എനിക്ക് ഉത്തരം ചെയ്യുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ സന്മാർഗ്ഗം പ്രാപിച്ചേക്കാം.

(സൂറത്തുൽ ബഖറ 186)

മുവഹിദുകളുടെ നേതാവായ മുഹമ്മദ് നബി(സ) അവരെ പഠിപ്പിച്ചത് കാണുക:

പ്രാർത്ഥന ,അത് തന്നെയാണ് ആരാധന.

(തുർമുദി ഉദ്ധരിച്ചത്)

അല്ലാഹു അല്ലാത്തവരിലേക്ക് എങ്ങിനെയാണ് പ്രാർത്ഥന തിരിച്ചു വിടുക, അത് ആരാധ്യനു മാത്രമുള്ള പ്രത്യേകതയാണ്.

ഇത്തരം പ്രവർത്തനങ്ങളെല്ലാം തന്നെ പ്രവാചകന്മാരും അമ്പിയാക്കളും നിയോഗിക്കപ്പെട്ട പരിശുദ്ധ ഏകദൈവ വിശ്വാസത്തിന് നിരക്കാത്തതാണെന്ന് നാം മനസ്സിലാക്കണം;

അല്ലാഹു അല്ലാത്തവർക്ക് ചെയ്യുന്ന മുഴുവൻ ആരാധനകളെയും അത് നിഷേധിക്കുന്നു, ഏകനും പങ്കുകാരില്ലാത്തവനുമായ ഏകനായ അല്ലാഹുവിന് മാത്രമാണ് ആരാധനകൾ സമർപ്പിക്കേണ്ടത് എന്ന് സ്ഥാപിക്കുന്നു,

അപ്രകാരം അല്ലാഹുവിൻറെ ശരീഅത്ത് അനുശാസിക്കുന്ന സൽക്കർമ്മങ്ങൾ മാത്രമേ അവൻ സ്വീകരിക്കുകയുള്ളൂ എന്നും അവർ വ്യക്തമാക്കി.

ശിർക്കല്ലാത്ത മുഴുവൻ പാപങ്ങളും അല്ലാഹു പൊറുക്കുന്നു.

അല്ലാഹു തആലാ പറഞ്ഞു:

നിശ്ചയം അല്ലാഹു അവനിൽ പങ്കു ചേർക്കുന്നത് ഒരിക്കലും പൊറുക്കുകയില്ല, അതല്ലാത്തവ അവനുദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തു കൊടുക്കുന്നതാണ്. അല്ലാഹുവിൽ ആരെങ്കിലും പങ്കു ചേർക്കുന്നുവോ അവൻ ഭയങ്കര കുറ്റമാണ് വ്യാജമായി കെട്ടിച്ചമച്ചിരിക്കുന്നത്.

(സൂറ നിസാഅ് 48)

 മൂന്ന്:

ഔലിയാക്കളുടെ പ്രീതിക്ക് വേണ്ടി മൃഗബലി നടത്തലും അവരുടെ ഖബറുകൾക്ക് ചുറ്റും പുണ്യം പ്രതീക്ഷിച്ചിരിക്കുകയും ചെയ്യൽ.

മുസ്ലിം സമൂഹത്തിലെ അവിവേകികളായ ആളുകൾ ചെയ്യുന്ന ഔലിയാക്കളുടെ ദർഗ്ഗകളിലും അവരുടെ മഖ്ബറകളിലും അതിന്മേൽ പടുത്തുയർത്തിയ ഖുബ്ബകൾക്ക് ചുറ്റിലും ഉറൂസുകൾ നടത്തുന്നതിനോടനുബന്ധിച്ച് മൃഗബലി നടത്തലും അങ്ങോട്ട് രോഗികളെ ശമനത്തിനായി കൊണ്ടു പോകലും അവിടെ രാപ്പാർക്കുന്നതും അപ്രകാരം ആ ഖബറുകളിലുള്ളവരോട് ശഫാഅത്ത് ചോദിക്കലും ഖബറാളികളെ വിളിച്ച് പ്രാർത്ഥിക്കലും അവരോട് പ്രാർത്ഥിക്കാനായി ആവശ്യപ്പെടലും അവരോടു ഇസ്തിഗാസ നടത്തലുമെല്ലാം മതം നിർദ്ദേശിക്കാത്ത ദുരാചാരങ്ങളാണ്.

ഇവയെല്ലാം ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന സമ്പ്രദായവും ആരാധനകളിൽ അല്ലാഹുവിൽ പങ്കു ചേർക്കലുമാണ്.

ഇത്തരം ശിർക്കിനെയെല്ലാം അല്ലാഹു വിരോധിച്ചിരിക്കുന്നു:

നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക. അവനിൽ മറ്റൊന്നിനെയും നിങ്ങൾ പങ്ക് ചേർക്കരുത്

(നിസാഅ് 36)

വീണ്ടും പറഞ്ഞു:

നിങ്ങൾ അറിഞ്ഞു കൊണ്ട് അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്.

(ബഖറ 22)

ഇതുപോലുള്ള കാര്യങ്ങളിൽ ശഠിച്ചിരിക്കലും അത് അംഗീകരിക്കലും ഒരേ പോലെയാണ്. അല്ലാഹുവിൽ പങ്ക് ചേർക്കലാണത്.

ഇത്തരം ബിദ്അത്തായ തവസ്സുൽ ചെയ്തുകൊണ്ടിരിക്കുന്ന ധാരാളം ആളുകൾ മുസ്ലിം പേരിലുള്ളത് കണ്ട് നീ അല്ഭുതപ്പെട്ടേക്കാം.

പരിശുദ്ധ ഖുർആനിലും പ്രവാചക ചര്യയിലും പണ്ഡിതരുടെ ഏകോപിച്ച അഭിപ്രായത്താലും സ്ഥിരപ്പെട്ട അനുവദനീയമായ തവസ്സുലിൻറെ ഇനങ്ങളിൽനിന്നും അവർ പിന്തിരിയുകയും ചെയ്യുന്നു.

അതിന് പകരമായി അവർ സ്വയം നിർമ്മിച്ച പ്രാർത്ഥനകളും അല്ലാഹു അനുവദിക്കാത്തതും പുതുതായി നിർമ്മിച്ചുണ്ടാക്കിയതുമായ തവസ്സുലുകളുമാണ് സ്വീകരിച്ചിരിക്കുന്നത്. പ്രവാചകൻ അത് കാണിക്കുകയോ പൂർവ്വീകരായ ആളുകൾ അത് അനുഷ്ഠിക്കുകയോ ചെയ്തിട്ടില്ല.

മുസ്ലിം സഹോദരന്മാരേ:

ബിദ്അത്തായ തവസ്സുലിനെ എതിർക്കുന്നത് നമ്മൾ മാത്രമല്ല; മറിച്ച് ഇസ്ലാം മതത്തിൻറെ അടിത്തറയാണത്. പുതിയ നിർമ്മിതികളെല്ലാം മതപരമായി വിരോധിക്കപ്പെട്ടതുമാണ്. സഹാബത്തിൻറെയും താബിഉകളുടെയും നാലു ഇമാമുമാരുടേയും വീക്ഷണവും ഇതുതന്നെയാണ്.

 ഈ വിഷയത്തിൽ മുസ്ലിംകൾ തെറ്റിപ്പോകാനുണ്ടായ കാരണം

ഒന്നാമത്തെ കാരണം: മുസ്ലിംകളിൽ ധാരാളം ആളുകളും തവസ്സുലിൻറെ വിഷയത്തിൽ വഴി തെറ്റാനുള്ള പ്രധാന കാരണം അവരുടെ അന്ധമായ അനുകരണമാണ്. അന്ധമായ അനുകരണമെന്നാൽ:

തെളിവുകളില്ലാതെ പറയുന്ന കാര്യങ്ങൾ അംഗീകരിക്കലാണത്. ഇത് മതപരമായി പാടില്ലാത്ത കാര്യമാണ്. ഒരു പണ്ഡിതനെ അന്ധമായി അനുകരിക്കുന്നവരാണ് മുഖല്ലിദുകൾ. അദ്ദേഹം പറഞ്ഞതിനെതിരായി തെളിവുകൾ സ്ഥിരപ്പെട്ടാലും അദ്ദേഹത്തിൻറെ വാക്കിന് അവർ എതിര് പ്രവർത്തിക്കുകയുമില്ല.

ധാരാളം ആയത്തുകളിലൂടെ അല്ലാഹു ആ കാര്യം ആക്ഷേപിക്കുകയും വിലക്കുകയും ചെയ്തിരിക്കുന്നു.

അല്ലാഹു തആലാ പറഞ്ഞു:

അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങൾ പിൻപറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ, അല്ല, ഞങ്ങളുടെ പിതാക്കൾ സ്വീകരിച്ചതായി കണ്ടതേ ഞങ്ങൾ പിൻപറ്റുകയുള്ളൂ എന്നായിരിക്കും അവർ പറയുന്നത്. അവരുടെ പിതാക്കൾ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേർവഴി കണ്ടെത്താത്തവരായിരുന്നെങ്കിൽ പോലും. (അവരെ പിൻപറ്റുകയാണോ)

(സൂറത്തുൽ ബഖറ :170)

പൂർവ്വ സൂരികളായ പണ്ഡിതരും മുജ്തഹിദുകളായ ഇമാമുമാരും അന്ധമായ അനുകരണത്തെ ആക്ഷേപിക്കുകയും വിലക്കുകയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ടെന്നാൽ അത് മുസ്ലിംകളുടെ ഇടയിൽ അനൈക്യത്തിനും ദൗർബല്യത്തിനും കാരണമാവുന്ന കാരണങ്ങളിൽ പെട്ടതാണ്. ഐക്യത്തിൻറെ മാനദണ്ഡം പ്രവാചകനെ അനുധാവനം ചെയ്യലും അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളിൽ അല്ലാഹുവിൻറെ കൽപ്പനയും പ്രവാചകചര്യയും അംഗീകരിക്കലുമാണ്.സഹാബികളെ നാം ശ്രദ്ധിച്ചാൽ അവരാരും സർവ്വ വിഷയങ്ങളിലും ആരേയും അന്ധമായി അനുകരിച്ചിട്ടില്ലായിരുന്നു എന്ന് കാണാം.എന്തിനധികം,നാലു ഇമാമുമാർ ആരും അവരുടെ തന്നെ അഭിപ്രായങ്ങളോട് പോലും പക്ഷം പിടിച്ചവരായിരുന്നില്ല. ഹദീസുകൾക്കനുസരിച്ച് തങ്ങളുടെ അഭിപ്രായങ്ങളെ ഉപേക്ഷിക്കുന്നവരായിരുന്നു അവർ. അവരുടെ വീക്ഷണത്തിന് അവർ പറഞ്ഞ തെളിവുകൾ നോക്കാതെ ആ അഭിപ്രായങ്ങൾ സ്വീകരിക്കാൻ പാടില്ലെന്ന് മറ്റുള്ളവരെ അവർ വിലക്കുകയും ചെയ്തിരുന്നു. കാരണം അവർ അല്ലാഹുവിൻറെ വചനം മനസ്സിലാക്കിയവരായിരുന്നു.നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടത് നിങ്ങൾ പിൻപറ്റുക, അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങൾ പിൻപറ്റരുത്. വളരെ കുറച്ചു മാത്രമേ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.(സൂറ അഅ്റാഫ് :3)രണ്ടാമത്തെ കാരണം:ചില ആയത്തുകളും ചില ഹദീസുകളും മാത്രം സ്വീകരിക്കുകയും പലതും തിരസ്കരിക്കുകയും ചെയ്യുന്ന സമീപനമാണ്. അവ തന്നെ ആ വാദക്കാരുടെ ആശയങ്ങൾക്കുള്ള തെളിവുകളല്ല; കാരണം അവയുടെ ശരിയായ വ്യാഖ്യാനമല്ല അവർ അംഗീകരിക്കുന്നത്. യാഥാർത്ഥ്യത്തിന് നിരക്കാത്ത രൂപത്തിൽ അവർ വ്യാഖ്യാനം നടത്തുകയും ചെയ്യുന്നു.അങ്ങിനെയുള്ള ഏതാനും ആയത്തുകൾ കാണുക:സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും അവനിലേക്ക് വസീല തേടുകയും ചെയ്യുക(സൂറത്തുൽ മാഇദ:35)ഇവിടെ വസീല എന്നതു കൊണ്ട് വിവക്ഷിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്ന വാക്കുകളും പ്രവർത്തികളും ചെയ്ത് അവന് കീഴ്പ്പെട്ട് ജീവിക്കുക എന്നതാണ്. ഖുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസമില്ല,എന്നാൽ അല്ലാഹു അല്ലാത്തവരോട് ഇസ്തിഗാസ നടത്താനുള്ള തെളിവായിട്ടാണ് ഈ വചനത്തെ ചിലർ പറയാറുള്ളത്. അത് അല്ലാഹുവിൻറെ വചനത്തെ അതിൻറെ സ്ഥാനത്ത് നിന്ന് തെറ്റിച്ചു കൊണ്ടുള്ള വ്യാഖ്യാനമാണ്. അല്ലാഹുവിലേക്ക് വസീല തേടേണ്ടത് അവനിഷ്ടപ്പെടുന്ന പ്രവർത്തനങ്ങൾ അനുഷ്ഠിച്ചു കൊണ്ടായിരിക്കണം എന്നാണ് ഈ വചനത്തിൻറെ വിവക്ഷ. ഖുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ ഈ വിഷയത്തിൽ അഭിപ്രായാന്തരമില്ല.ഇപ്രകാരം ദുർവ്യാഖ്യാനിക്കുന്നതും ഹദീസിൽ പരാമർശിക്കപ്പെട്ടതുമായ ഒരു സംഭവമാണ് മുമ്പ് വിവരിച്ച കാര്യം. അഥവാ, ഉമർ (റ) അബ്ബാസ് (റ)വിനെ ഇടയാളനാക്കി മഴക്ക് പ്രാർത്ഥിച്ചത്. അബ്ബാസ് (റ) വിന് നബി (സ) യുമായി കുടുംബ ബന്ധമുള്ളതു കൊണ്ടാണ് അദ്ദേഹത്തെ ഇടയാക്കി ഉമർ (റ) തവസ്സുൽ നടത്തിയതെന്നാണ് വ്യാഖ്യാനിക്കാറുള്ളത്. എന്നാൽ അതിന് നമുക്ക് പറയാനുള്ളത്.മുആവിയ(റ)വിൻറെ കാലത്ത് മുസ്ലിംകളെല്ലാവരും യസീദുബ്നു അസ്വദ് അൽ ജറഷീയെന്ന വ്യക്തിയെ ഇടനിർത്തി മഴക്ക് വേണ്ടി പ്രാർത്ഥിക്കുകയും മഴ ലഭിക്കുകയും ചെയ്തിട്ടില്ലേ എന്നാണ്.അപ്രകാരം അന്ധനായ സഹാബി വന്ന് നബി(സ)യോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ട സംഭവം:-അദ്ദേഹം പറഞ്ഞു: എനിക്ക് ശമനം ലഭിക്കാനായി അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും,നബി (സ) പറഞ്ഞു:നീ ഉദ്ദേശിക്കുന്നുവെങ്കിൽ ഞാൻ പ്രാർത്ഥിക്കാം. എന്നാൽ നീ ഉദ്ദേശിക്കുന്നുവെങ്കിൽ ക്ഷമിക്കലാണ് നിനക്ക് ഗുണകരം.അദ്ദേഹം പറഞ്ഞു. നബിയേ, പ്രാർത്ഥിച്ചാലും. അപ്പോൾ നബി(സ) അദ്ദേഹത്തോട് ഏറ്റവും നല്ല രൂപത്തിൽ വുളു എടുത്ത് വരാൻ ആവശ്യപ്പെടുകയും ഈ പ്രാർത്ഥന പ്രാർത്ഥിക്കാൻ കൽപ്പിക്കുകയും ചെയ്തു.അല്ലാഹുവേ,കാരുണ്യത്തിൻറെ പ്രവാചകനായ മുഹമ്മദ് നബി മുഖേന ഞാനിതാ നിന്നിലേക്ക് തിരിഞ്ഞിരിക്കുകയാണ്, മുഹമ്മദ് നബിയേ,ഞാൻ അങ്ങയുടെ മുഖാന്തിരം എൻറെ കാര്യ സാധ്യത്തിനായി എൻറെ രക്ഷിതാവിലേക്ക് തിരിഞ്ഞിരിക്കുകയാണ്, എനിക്ക് വേണ്ടിയുള്ള അദ്ദേഹത്തിൻറെ ശുപാർശ അല്ലാഹുവേ നീ സ്വീകരിക്കണേ. അപ്പോൾ അദ്ദേഹത്തിന് കാഴ്ച തിരിച്ചു കിട്ടുകയും ചെയ്തു.ഈ ഹദീസിൽ കാര്യം വളരെ വ്യക്തമാണ്. അദ്ദേഹം നബി(സ)യോട് തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തത്.എനിക്ക് വേണ്ടിയുള്ള അദ്ദേഹത്തിൻറെ ശുപാർശ സ്വീകരിക്കണേ എന്ന് നബി(സ)യുടെ പ്രാർത്ഥന സ്വീകരിക്കാനായി അല്ലാഹുവിനോട് അദ്ദേഹവും പ്രാർത്ഥിക്കുന്നു.

സഹാബികളെ നാം ശ്രദ്ധിച്ചാൽ അവരാരും സർവ്വ വിഷയങ്ങളിലും ആരേയും അന്ധമായി അനുകരിച്ചിട്ടില്ലായിരുന്നു എന്ന് കാണാം.

എന്തിനധികം,നാലു ഇമാമുമാർ ആരും അവരുടെ തന്നെ അഭിപ്രായങ്ങളോട് പോലും പക്ഷം പിടിച്ചവരായിരുന്നില്ല. ഹദീസുകൾക്കനുസരിച്ച് തങ്ങളുടെ അഭിപ്രായങ്ങളെ ഉപേക്ഷിക്കുന്നവരായിരുന്നു അവർ. അവരുടെ വീക്ഷണത്തിന് അവർ പറഞ്ഞ തെളിവുകൾ നോക്കാതെ ആ അഭിപ്രായങ്ങൾ സ്വീകരിക്കാൻ പാടില്ലെന്ന് മറ്റുള്ളവരെ അവർ വിലക്കുകയും ചെയ്തിരുന്നു. കാരണം അവർ അല്ലാഹുവിൻറെ വചനം മനസ്സിലാക്കിയവരായിരുന്നു.

നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടത് നിങ്ങൾ പിൻപറ്റുക, അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങൾ പിൻപറ്റരുത്. വളരെ കുറച്ചു മാത്രമേ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.

(സൂറ അഅ്റാഫ് :3)

രണ്ടാമത്തെ കാരണം:ചില ആയത്തുകളും ചില ഹദീസുകളും മാത്രം സ്വീകരിക്കുകയും പലതും തിരസ്കരിക്കുകയും ചെയ്യുന്ന സമീപനമാണ്. അവ തന്നെ ആ വാദക്കാരുടെ ആശയങ്ങൾക്കുള്ള തെളിവുകളല്ല; കാരണം അവയുടെ ശരിയായ വ്യാഖ്യാനമല്ല അവർ അംഗീകരിക്കുന്നത്. യാഥാർത്ഥ്യത്തിന് നിരക്കാത്ത രൂപത്തിൽ അവർ വ്യാഖ്യാനം നടത്തുകയും ചെയ്യുന്നു.

അങ്ങിനെയുള്ള ഏതാനും ആയത്തുകൾ കാണുക:

സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും അവനിലേക്ക് വസീല തേടുകയും ചെയ്യുക

(സൂറത്തുൽ മാഇദ:35)

ഇവിടെ വസീല എന്നതു കൊണ്ട് വിവക്ഷിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്ന വാക്കുകളും പ്രവർത്തികളും ചെയ്ത് അവന് കീഴ്പ്പെട്ട് ജീവിക്കുക എന്നതാണ്. ഖുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസമില്ല,

എന്നാൽ അല്ലാഹു അല്ലാത്തവരോട് ഇസ്തിഗാസ നടത്താനുള്ള തെളിവായിട്ടാണ് ഈ വചനത്തെ ചിലർ പറയാറുള്ളത്. അത് അല്ലാഹുവിൻറെ വചനത്തെ അതിൻറെ സ്ഥാനത്ത് നിന്ന് തെറ്റിച്ചു കൊണ്ടുള്ള വ്യാഖ്യാനമാണ്. അല്ലാഹുവിലേക്ക് വസീല തേടേണ്ടത് അവനിഷ്ടപ്പെടുന്ന പ്രവർത്തനങ്ങൾ അനുഷ്ഠിച്ചു കൊണ്ടായിരിക്കണം എന്നാണ് ഈ വചനത്തിൻറെ വിവക്ഷ. ഖുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ ഈ വിഷയത്തിൽ അഭിപ്രായാന്തരമില്ല.

ഇപ്രകാരം ദുർവ്യാഖ്യാനിക്കുന്നതും ഹദീസിൽ പരാമർശിക്കപ്പെട്ടതുമായ ഒരു സംഭവമാണ് മുമ്പ് വിവരിച്ച കാര്യം. അഥവാ, ഉമർ (റ) അബ്ബാസ് (റ)വിനെ ഇടയാളനാക്കി മഴക്ക് പ്രാർത്ഥിച്ചത്. അബ്ബാസ് (റ) വിന് നബി (സ) യുമായി കുടുംബ ബന്ധമുള്ളതു കൊണ്ടാണ് അദ്ദേഹത്തെ ഇടയാക്കി ഉമർ (റ) തവസ്സുൽ നടത്തിയതെന്നാണ് വ്യാഖ്യാനിക്കാറുള്ളത്. എന്നാൽ അതിന് നമുക്ക് പറയാനുള്ളത്.

മുആവിയ(റ)വിൻറെ കാലത്ത് മുസ്ലിംകളെല്ലാവരും യസീദുബ്നു അസ്വദ് അൽ ജറഷീയെന്ന വ്യക്തിയെ ഇടനിർത്തി മഴക്ക് വേണ്ടി പ്രാർത്ഥിക്കുകയും മഴ ലഭിക്കുകയും ചെയ്തിട്ടില്ലേ എന്നാണ്.

അപ്രകാരം അന്ധനായ സഹാബി വന്ന് നബി(സ)യോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ട സംഭവം:-

അദ്ദേഹം പറഞ്ഞു: എനിക്ക് ശമനം ലഭിക്കാനായി അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും,

നബി (സ) പറഞ്ഞു:

നീ ഉദ്ദേശിക്കുന്നുവെങ്കിൽ ഞാൻ പ്രാർത്ഥിക്കാം. എന്നാൽ നീ ഉദ്ദേശിക്കുന്നുവെങ്കിൽ ക്ഷമിക്കലാണ് നിനക്ക് ഗുണകരം.

അദ്ദേഹം പറഞ്ഞു. നബിയേ, പ്രാർത്ഥിച്ചാലും. അപ്പോൾ നബി(സ) അദ്ദേഹത്തോട് ഏറ്റവും നല്ല രൂപത്തിൽ വുളു എടുത്ത് വരാൻ ആവശ്യപ്പെടുകയും ഈ പ്രാർത്ഥന പ്രാർത്ഥിക്കാൻ കൽപ്പിക്കുകയും ചെയ്തു.

അല്ലാഹുവേ,കാരുണ്യത്തിൻറെ പ്രവാചകനായ മുഹമ്മദ് നബി മുഖേന ഞാനിതാ നിന്നിലേക്ക് തിരിഞ്ഞിരിക്കുകയാണ്, മുഹമ്മദ് നബിയേ,ഞാൻ അങ്ങയുടെ മുഖാന്തിരം എൻറെ കാര്യ സാധ്യത്തിനായി എൻറെ രക്ഷിതാവിലേക്ക് തിരിഞ്ഞിരിക്കുകയാണ്, എനിക്ക് വേണ്ടിയുള്ള അദ്ദേഹത്തിൻറെ ശുപാർശ അല്ലാഹുവേ നീ സ്വീകരിക്കണേ. അപ്പോൾ അദ്ദേഹത്തിന് കാഴ്ച തിരിച്ചു കിട്ടുകയും ചെയ്തു.

ഈ ഹദീസിൽ കാര്യം വളരെ വ്യക്തമാണ്. അദ്ദേഹം നബി(സ)യോട് തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തത്.

എനിക്ക് വേണ്ടിയുള്ള അദ്ദേഹത്തിൻറെ ശുപാർശ സ്വീകരിക്കണേ എന്ന് നബി(സ)യുടെ പ്രാർത്ഥന സ്വീകരിക്കാനായി അല്ലാഹുവിനോട് അദ്ദേഹവും പ്രാർത്ഥിക്കുന്നു.

മൂന്നാമത്തെ കാരണം, യാതൊരു അടിസ്ഥാനവുമില്ലാത്തതും ദുർബലവും കെട്ടിച്ചമച്ചുണ്ടാക്കിയതുമായ ഹദീസുകൾക്കനുസരിച്ച് പ്രവർത്തിക്കൽ. പലപ്പോഴും മതത്തിൻറെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കാത്തവയായിരിക്കും അത്.

അതിനുള്ള ഏതാനും ഉദാഹരണങ്ങൾ ഇവിടെ പ്രതിപാദിക്കാം. എല്ലാം ഉദ്ധരിക്കേണ്ടതില്ല.

എൻറെ ജാഹ് കൊണ്ട് നിങ്ങൾ തവസ്സുൽ ചെയ്യുക, നിശ്ചയം എൻറെ ജാഹ് അല്ലാഹുവിങ്കൽ മാഹാത്മ്യം ഉള്ളതാകുന്നു.

ആദം (അ) യുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന കഥ. അദ്ദേഹം തെറ്റു ചെയ്തപ്പോൾ ഇപ്രകാരം പറഞ്ഞുവത്രെ. അല്ലാഹുവേ, മുഹമ്മദ് നബിയുടെ ഹഖ് കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു. എനിക്ക് നീ പൊറുത്തു തരേണമേ. അപ്പോൾ അല്ലാഹു ചോദിച്ചു. അല്ലയോ ആദമേ, മുഹമ്മദിനെ ഞാൻ സൃഷ്ടിക്കപോലും ചെയ്തിട്ടില്ല. പിന്നെ എങ്ങിനെയാണ് നിനക്കത് മനസ്സിലായത്. അദ്ദേഹം പറഞ്ഞു. അല്ലാഹുവേ, നീ നിൻറെ കൈകൊണ്ട് എന്നെ സൃഷ്ടിക്കുകയും എന്നിൽ നിൻറെ ആത്മാവ് ഊതുകയും ചെയ്തപ്പോൾ ഞാൻ തല ഉയർത്തി. അപ്പോൾ നിൻറെ അർഷിൻറെ കാലുകളിൽ ''ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുള്ളാഹ്'' എന്ന് രേഖപ്പെടുത്തിയത് കാണുകയുണ്ടായി. അപ്പോൾ നിൻറെ ഉന്നതമായ നാമത്തോട് ചേർത്തി എഴുതുന്ന സൃഷ്ടികൾ നിനക്ക് ഏറ്റവും പ്രിയപ്പെട്ടവരാകാതിരിക്കില്ല എന്ന് ഞാൻ മനസ്സിലാക്കി എന്ന് മറുപടി പറഞ്ഞു. അത് കേട്ടപ്പോൾ അല്ലാഹു പറഞ്ഞു. മുഹമ്മദിനെ ഞാൻ സൃഷ്ടിച്ചില്ലായിരുന്നെങ്കിൽ നിന്നെയും ഞാൻ സൃഷ്ടിക്കുമായിരുന്നില്ല, നിനക്ക് ഞാൻ പൊറുത്തു തന്നിരിക്കുന്നു.

അൽ മീസാൻ എന്ന കിതാബിൽ ഇമാം ദഹബി പറഞ്ഞു:മുകളിൽ പറഞ്ഞ കഥ കെട്ടിച്ചമച്ചതും വ്യർത്ഥവുമാണ്.മറ്റൊരു കഥ ഇപ്രകാരമാണ്. നമസ്കാരത്തിനായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയവൻ പറയുന്നു. അല്ലാഹുവേ ചോദിക്കുന്നവർക്ക് നിൻറെ അടുത്തുള്ള ഹഖ് കൊണ്ടിതാ ഞാനും ചോദിക്കുന്നു, ഈ നടക്കുന്ന കാലടികളുടെ ഹഖ് കൊണ്ടും ഞാൻ നിന്നോട് ചോദിക്കുന്നു.ഇമാം ദഹബിയും ഇമാം ഇബ്നു തൈമിയായും ഇത് ദുർബലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.അവസാനമായി:വിലക്കപ്പെട്ട തവസ്സുലുകളിൽ നിന്ന് മുവഹിദുകൾ അകന്നു നിൽക്കൽ നിർബന്ധമാണ്. എന്തുകൊണ്ടെന്നാൽ അത്തരം വാക്കുകളും പ്രവർത്തികളും വലിയ ശിർക്കിൽ എത്തിച്ചേക്കാം . അല്ലെങ്കിൽ ചെറിയ ശിർക്കിലോ ഹറാമായ ബിദ്അത്തുകളിലോ ഉൾപ്പെടുന്നതായേക്കാം. മാത്രമല്ല, അത്തരം പ്രാർത്ഥനകൾ പരിധികൾ ലംഘിക്കപ്പെടുന്നതുമാണ്, അതിനാൽ തന്നെ ഉത്തരം ലഭിക്കപ്പെടുകയുമില്ല, നിശ്ചയം അല്ലാഹു മത നിയമങ്ങൾക്ക് യോജിക്കുന്നവ മാത്രമേ സ്വീകരിക്കുകയുള്ളൂ.

മുകളിൽ പറഞ്ഞ കഥ കെട്ടിച്ചമച്ചതും വ്യർത്ഥവുമാണ്.

മറ്റൊരു കഥ ഇപ്രകാരമാണ്. നമസ്കാരത്തിനായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയവൻ പറയുന്നു. അല്ലാഹുവേ ചോദിക്കുന്നവർക്ക് നിൻറെ അടുത്തുള്ള ഹഖ് കൊണ്ടിതാ ഞാനും ചോദിക്കുന്നു, ഈ നടക്കുന്ന കാലടികളുടെ ഹഖ് കൊണ്ടും ഞാൻ നിന്നോട് ചോദിക്കുന്നു.

ഇമാം ദഹബിയും ഇമാം ഇബ്നു തൈമിയായും ഇത് ദുർബലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അവസാനമായി:

വിലക്കപ്പെട്ട തവസ്സുലുകളിൽ നിന്ന് മുവഹിദുകൾ അകന്നു നിൽക്കൽ നിർബന്ധമാണ്. എന്തുകൊണ്ടെന്നാൽ അത്തരം വാക്കുകളും പ്രവർത്തികളും വലിയ ശിർക്കിൽ എത്തിച്ചേക്കാം . അല്ലെങ്കിൽ ചെറിയ ശിർക്കിലോ ഹറാമായ ബിദ്അത്തുകളിലോ ഉൾപ്പെടുന്നതായേക്കാം. മാത്രമല്ല, അത്തരം പ്രാർത്ഥനകൾ പരിധികൾ ലംഘിക്കപ്പെടുന്നതുമാണ്, അതിനാൽ തന്നെ ഉത്തരം ലഭിക്കപ്പെടുകയുമില്ല, നിശ്ചയം അല്ലാഹു മത നിയമങ്ങൾക്ക് യോജിക്കുന്നവ മാത്രമേ സ്വീകരിക്കുകയുള്ളൂ.

ഖുർആനിലും പ്രവാചക ചര്യയിലും സ്ഥിരപ്പെട്ട പ്രാർത്ഥനകൾ ഉൾക്കൊള്ളലാണ് വിശ്വാസികൾക്ക് അഭികാമ്യമായിരിക്കുന്നത്. അതാണ് ഉത്തരം ലഭിക്കാൻ ഏറ്റവും അർഹമായിരിക്കുന്നതും. കാരണം പ്രാർത്ഥന ധാരാളം പ്രതിഫലമുള്ള പുണ്യമാണല്ലോ.

 അതിനാൽ

അല്ലാഹുവേ,നിൻറെ വിശിഷ്ടമായ നാമങ്ങളും വിശേഷണങ്ങളും കൊണ്ട് ഞങ്ങൾ നിന്നിലേക്ക് സാമീപ്യം തേടുന്നു.നിന്നിലുള്ള വിശ്വാസം കൊണ്ടും നിൻറെ കാരുണ്യത്തിൻറെ പ്രവാചകനോടുള്ള സ്നേഹം കൊണ്ടും ആ പ്രവാചക ചര്യയെ അനുധാവനം ചെയ്യുന്നതിനെ കൊണ്ടും നിൻറെ വജ്ഹ് മാത്രം ആഗ്രഹിച്ചു ചെയ്യുന്ന പുണ്യകർമ്മങ്ങളെ കൊണ്ടും മുൻ നിർത്തി ഞങ്ങൾ ചോദിക്കുന്നു. അല്ലാഹുവേ,ഞങ്ങളെ നീ മുവഹ്ഹിദുകളിൽ ഉൾപ്പെടുത്തേണമേ.നിൻറെ മാർഗ്ഗത്തിൽ പ്രബോധന പ്രവർത്തനം ചെയ്യുന്നവരിൽ ഉൾപ്പെടുത്തേണമേ, നിൻറെ പ്രവാചക മാർഗ്ഗത്തിൽ ഞങ്ങളെ നീ നിലനിർത്തേണമേ.സത്യത്തിൽ ഞങ്ങളെ സ്ഥിരപ്പെടുത്തേണമേ. ഞങ്ങളുടെ ശത്രുക്കൾക്ക് എതിരിൽ ഞങ്ങളെ നീ സഹായിക്കേണമേ. നിശ്ചയം നീ പ്രാർത്ഥന കേട്ട് ഉത്തരം ചെയ്യുന്നവനാണ്.അല്ലാഹുവേ ഞങ്ങളുടെ പ്രവാചകൻ മുഹമ്മദി (സ) ന് നീ ഗുണം ചെയ്യേണമേ. അദ്ദേഹത്തിൻറെ അനുചരന്മാർക്കും നീ ഗുണം ചെയ്യേണമേ.


അത്തവസ്സുൽഅനുവദിക്കപ്പെട്ടതും വിലക്കപ്പെട്ടതും............................................................ 1

തവസ്സുൽ എന്നാലെന്ത്........................................................................................................... 2

ഭാഷാപരമായി തവസ്സുൽ എന്നാൽ:.................................................................................. 2

സാങ്കേതികമായി തവസ്സുൽ എന്നാൽ:............................................................................... 2

തവസ്സുലിൻറെ ഇനങ്ങൾ:..................................................................................................... 2

അനുവദിക്കപ്പെട്ട തവസ്സുലും അതിൻറെ വിഭാഗങ്ങളും:............................................... 2

വിരോധിക്കപ്പെട്ട തവസ്സുലും അതിൻറെ ഇനങ്ങളും:..................................................... 4

ഒന്ന്:വ്യക്തികളുടെ ഹഖ്,ജാഹ്, പദവി എന്നിവ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ നടത്തൽ.അല്ലാഹുവിൻറെ സൃഷ്ടികളിൽ ആരുടെയെങ്കിലും ജാഹ് കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യൽ ബിദ്അത്താണ്. ഉദാഹരണമായി ഒരാൾ ഇപ്രകാരം പറയുക.അല്ലാഹുവേ നിൻറെ പ്രവാചകൻറെ ജാഹ് കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലെങ്കിൽ ഇന്ന വ്യക്തിയുടെ ജാഹ് കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു എന്നെല്ലാം പറയുക.അല്ലാഹുവേ നിൻറെ പ്രവാചകൻറെ ഹഖ് കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലെങ്കിൽ ഇന്ന അടിമയുടെ ഹഖ് കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു എന്നെല്ലാം പറയുക. ഇതെല്ലാം ഇസ്ലാമിൽ പരിചയമില്ലാത്ത തവസ്സുലിൻറെ രൂപങ്ങളാണ്അല്ലാഹുവിൻറെ കിതാബിൽ അതിനെ കുറിച്ച് പരാമർശിച്ചിട്ടില്ല, അവനാണ് ആ ഗ്രന്ഥത്തെ പരിചയപ്പെടുത്തി ഇപ്രകാരം പറഞ്ഞത്:പ്രസ്തുത ഗ്രന്ഥത്തിൽ യാതൊന്നും നാം വിട്ട് കളഞ്ഞിട്ടില്ല.(സൂറത്ത് അൻആം 38)പ്രവാചകൻ (സ) യുടെ സുന്നത്തിലും അതിനെ കുറിച്ച് പരാമർശിച്ചിട്ടില്ല, ആ സുന്നത്തിനെ കുറിച്ചാണ് അബൂഹുറൈറ ഇപ്രകാരം പറഞ്ഞത്:നബി(സ) ഞങ്ങൾക്ക് എല്ലാ കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ട്, എത്രത്തോളമെന്നാൽ വിസർജ്ജന മര്യാദകൾ വരെ.(മുസ്ലിം)സഹാബത്തിൻറെ പ്രവർത്തനങ്ങളിലും പരാമർശിക്കപ്പെട്ടിട്ടില്ല.അല്ലാഹുവിൻറെ വിശിഷ്ട നാമങ്ങളെ കൊണ്ടും ഉന്നതമായ വിശേഷണങ്ങളെ കൊണ്ടും അല്ലാഹുവിനോട് ചോദിക്കുവാനാണ് ഇസ്ലാം കൽപ്പിക്കുന്നത്.ബിദ്അത്തായ തവസ്സുൽ ചെയ്യുന്നവരുടെ വിശ്വാസം ഭരണാധികാരികളേയും നേതാക്കളേയും പോലെ ഇടയാളന്മാർ ആവശ്യമുള്ളവനാണ് അല്ലാഹു എന്നാണെങ്കിൽ അതിൻറെ ആളുകളെ വൻപാപമായ ശിർക്കിലേക്ക് വരെ എത്തിക്കും. അപ്പോളവൻ സ്രഷ്ടാവിനെ സൃഷ്ടിയോട് താരതമ്യം ചെയ്തു. ഒരിക്കലും അല്ലാഹുവിനെ സൃഷ്ടികളോട് തുലനം ചെയ്യാനേ പാടില്ല. അവൻറെ അടുത്തേക്ക് മധ്യവർത്തികളെ സ്വീകരിക്കാത്ത അടിമയെ അല്ലാഹു ഇഷ്ടപ്പെടുന്നു. മറിച്ച് ഇടയാളന്മാരെ അല്ലാഹുവിന് ആവശ്യമാണെന്ന് വിശ്വസിക്കുന്നവർക്ക് അല്ലാഹുവിൻറെ കോപവുമുണ്ടാകും.......................................................................... 5

രണ്ട്.ഔലിയാക്കളോടും സ്വാലിഹുകളോടും ഇസ്തിഗാസ ചെയ്യലും അവരോട് പ്രാർത്ഥിക്കലും അവർക്ക് നേർച്ച നേരലുംമരിച്ച് പോയ ഔലിയാക്കളോടും സ്വാലിഹുകളോടും പ്രാർത്ഥിക്കലും അവരുടെ ജാഹ് കൊണ്ട് ഇസ്തിഗാസ ചെയ്യലും മതത്തിൽ അനുവദിക്കപ്പെട്ട കാര്യമല്ല, മാത്രമല്ല അത് തൗഹീദിൻറെ നിഷേധവും വലിയ ശിർക്കിൽ ഉൾപ്പെടുന്നതുമാണ്.യാ സയ്യിദീ... എൻറെ വലിയ്യേ... എന്നിപ്രകാരം വിളിക്കുകയുംഎന്നെ സഹായിക്കേണമേ, എനിക്ക് ഇന്ന ഇന്ന കാര്യം സാധിപ്പിക്കേണമേ.അല്ലാഹുവിനോട് എനിക്ക് ഇന്ന കാര്യത്തിനായി പ്രാർത്ഥിക്കേണമേ,അല്ലെങ്കിൽ ഞാൻ അങ്ങയുടെ സംരക്ഷണത്തിലാണ്, ഞാൻ അങ്ങേക്കുള്ളതാണ് അല്ലാഹുവാണ് സത്യംഇപ്രകാരമെല്ലാം പറയൽ ശിർക്കിൻറെ വാക്കുകളാകുന്നു.അതുപോലെ തന്നെയാണ് മരണപ്പെട്ടവർക്ക് നേർച്ച സമർപ്പിക്കലും. ഇതൊന്നും അനുവദിക്കപ്പെട്ട മാർഗ്ഗമല്ല,എൻറെ സയ്യിദായവരേ,അല്ലാഹു എനിക്ക് ഇന്ന കാര്യം നല്കിയാൽ ഞാൻ അങ്ങേക്ക് ഇന്നത് നേർച്ചയാക്കിയിരിക്കുന്നു, എൻറെ സയ്യിദായവരേ, ഞാൻ താങ്കൾക്ക് ഇന്ന ഇന്ന കാര്യം നേർച്ചയാക്കുന്നു, ഇന്നയിന്ന കാര്യങ്ങളൊക്കെ എനിക്ക് ലഭിച്ചാൽ ഞാൻ അങ്ങേക്ക് ഇന്നത് നേർച്ചയാക്കിയിരിക്കുന്നു, എന്നൊക്കെയാണ് ചിലർ പറയാറുള്ളത്.ഇങ്ങിനെ പറയുന്ന കാര്യങ്ങളെല്ലാം അല്ലാഹു അല്ലാത്തവർക്കുള്ള വഴിപാടാണ്. ആ നേർച്ചകളും വഴിപാടുകളും അല്ലാഹു അല്ലാത്തവരിലേക്കാണ് സമർപ്പിക്കുന്നത്. ഇസ്ലാം അതിൽ നിന്ന് മുക്തമാണ്.അല്ലാഹു തആലാ പറഞ്ഞു:അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയിൽ നിന്നും കന്നുകാലികളിൽ നിന്നും അവർ അവന് ഒരു ഓഹരി നിശ്ചയിച്ചു കൊടുത്തിരിക്കുകയാണ്.എന്നിട്ട് അവരുടെ ജൽപനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും മറ്റേത് തങ്ങൾ പങ്കാളികളാക്കിയ ദൈവങ്ങൾക്കുള്ളതുമാണെന്ന് അവർ പറഞ്ഞു. എന്നാൽ അവരുടെ പങ്കാളികൾക്കുള്ളത് അല്ലാഹുവിന് എത്തുകയില്ല. അല്ലാഹുവിനുള്ളതാകട്ടെ അവരുടെ പങ്കാളികൾക്ക് എത്തുകയും ചെയ്യും.അവർ തീർപ്പ് കൽപ്പിക്കുന്നത് എത്ര മോശം.(സൂറത്ത് അൽ അൻആം: 136)അല്ലാഹു അല്ലാത്തവരിലേക്ക് തിരിയുകയും അവരോട് പ്രാർത്ഥിക്കുകയും അവരുടെ മഖ്ബറകൾക്ക് മുകളിൽ ഖുബ്ബകൾ നിർമ്മിക്കുകയും ഖബറുകളുടെ സമീപത്ത് മെഴുകുതിരി കത്തിക്കുകയും ചെയ്യുക തുടങ്ങിയ മതത്തെക്കുറിച്ച് വിവരമില്ലാത്തവർ ചെയ്യുന്ന കാര്യങ്ങളൊന്നും പ്രവാചകൻറെയോ സ്വഹാബികളുടെയോ താബിഉകളുടെയോ ചര്യയിൽ പെട്ടതല്ല. കാരണം പ്രാർത്ഥനകൾ അല്ലാഹുവോടാണ് നിർവ്വഹിക്കേണ്ടത് എന്നാണ് അവർ മനസ്സിലാക്കിയത്,അല്ലാഹു തആലാ പറഞ്ഞത് പോലെ:എൻറെ ദാസന്മാർ എന്നെ കുറിച്ച് നിന്നോട് ചോദിച്ചാൽ നീ പറയുക, നിശ്ചയം ഞാൻ സമീപസ്ഥനാണ്. പ്രാർത്ഥിക്കുന്നവൻ എന്നോട് പ്രാർത്ഥിച്ചാൽ പ്രാർത്ഥനക്ക് ഞാൻ ഉത്തരം ചെയ്യുന്നതാണ്. അതിനാൽ അവൻ എനിക്ക് ഉത്തരം ചെയ്യുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ സന്മാർഗ്ഗം പ്രാപിച്ചേക്കാം.(സൂറത്തുൽ ബഖറ 186)മുവഹിദുകളുടെ നേതാവായ മുഹമ്മദ് നബി(സ) അവരെ പഠിപ്പിച്ചത് കാണുക:പ്രാർത്ഥന ,അത് തന്നെയാണ് ആരാധന.(തുർമുദി ഉദ്ധരിച്ചത്)അല്ലാഹു അല്ലാത്തവരിലേക്ക് എങ്ങിനെയാണ് പ്രാർത്ഥന തിരിച്ചു വിടുക, അത് ആരാധ്യനു മാത്രമുള്ള പ്രത്യേകതയാണ്.ഇത്തരം പ്രവർത്തനങ്ങളെല്ലാം തന്നെ പ്രവാചകന്മാരും അമ്പിയാക്കളും നിയോഗിക്കപ്പെട്ട പരിശുദ്ധ ഏകദൈവ വിശ്വാസത്തിന് നിരക്കാത്തതാണെന്ന് നാം മനസ്സിലാക്കണം;അല്ലാഹു അല്ലാത്തവർക്ക് ചെയ്യുന്ന മുഴുവൻ ആരാധനകളെയും അത് നിഷേധിക്കുന്നു, ഏകനും പങ്കുകാരില്ലാത്തവനുമായ ഏകനായ അല്ലാഹുവിന് മാത്രമാണ് ആരാധനകൾ സമർപ്പിക്കേണ്ടത് എന്ന് സ്ഥാപിക്കുന്നു,അപ്രകാരം അല്ലാഹുവിൻറെ ശരീഅത്ത് അനുശാസിക്കുന്ന സൽക്കർമ്മങ്ങൾ മാത്രമേ അവൻ സ്വീകരിക്കുകയുള്ളൂ എന്നും അവർ വ്യക്തമാക്കി.ശിർക്കല്ലാത്ത മുഴുവൻ പാപങ്ങളും അല്ലാഹു പൊറുക്കുന്നു.അല്ലാഹു തആലാ പറഞ്ഞു:നിശ്ചയം അല്ലാഹു അവനിൽ പങ്കു ചേർക്കുന്നത് ഒരിക്കലും പൊറുക്കുകയില്ല, അതല്ലാത്തവ അവനുദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തു കൊടുക്കുന്നതാണ്. അല്ലാഹുവിൽ ആരെങ്കിലും പങ്കു ചേർക്കുന്നുവോ അവൻ ഭയങ്കര കുറ്റമാണ് വ്യാജമായി കെട്ടിച്ചമച്ചിരിക്കുന്നത്.(സൂറ നിസാഅ് 48)മൂന്ന്:ഔലിയാക്കളുടെ പ്രീതിക്ക് വേണ്ടി മൃഗബലി നടത്തലും അവരുടെ ഖബറുകൾക്ക് ചുറ്റും പുണ്യം പ്രതീക്ഷിച്ചിരിക്കുകയും ചെയ്യൽ.മുസ്ലിം സമൂഹത്തിലെ അവിവേകികളായ ആളുകൾ ചെയ്യുന്ന ഔലിയാക്കളുടെ ദർഗ്ഗകളിലും അവരുടെ മഖ്ബറകളിലും അതിന്മേൽ പടുത്തുയർത്തിയ ഖുബ്ബകൾക്ക് ചുറ്റിലും ഉറൂസുകൾ നടത്തുന്നതിനോടനുബന്ധിച്ച് മൃഗബലി നടത്തലും അങ്ങോട്ട് രോഗികളെ ശമനത്തിനായി കൊണ്ടു പോകലും അവിടെ രാപ്പാർക്കുന്നതും അപ്രകാരം ആ ഖബറുകളിലുള്ളവരോട് ശഫാഅത്ത് ചോദിക്കലും ഖബറാളികളെ വിളിച്ച് പ്രാർത്ഥിക്കലും അവരോട് പ്രാർത്ഥിക്കാനായി ആവശ്യപ്പെടലും അവരോടു ഇസ്തിഗാസ നടത്തലുമെല്ലാം മതം നിർദ്ദേശിക്കാത്ത ദുരാചാരങ്ങളാണ്.ഇവയെല്ലാം ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന സമ്പ്രദായവും ആരാധനകളിൽ അല്ലാഹുവിൽ പങ്കു ചേർക്കലുമാണ്.ഇത്തരം ശിർക്കിനെയെല്ലാം അല്ലാഹു വിരോധിച്ചിരിക്കുന്നു:നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക. അവനിൽ മറ്റൊന്നിനെയും നിങ്ങൾ പങ്ക് ചേർക്കരുത്(നിസാഅ് 36)വീണ്ടും പറഞ്ഞു:നിങ്ങൾ അറിഞ്ഞു കൊണ്ട് അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്.(ബഖറ 22)ഇതുപോലുള്ള കാര്യങ്ങളിൽ ശഠിച്ചിരിക്കലും അത് അംഗീകരിക്കലും ഒരേ പോലെയാണ്. അല്ലാഹുവിൽ പങ്ക് ചേർക്കലാണത്.ഇത്തരം ബിദ്അത്തായ തവസ്സുൽ ചെയ്തുകൊണ്ടിരിക്കുന്ന ധാരാളം ആളുകൾ മുസ്ലിം പേരിലുള്ളത് കണ്ട് നീ അല്ഭുതപ്പെട്ടേക്കാം.പരിശുദ്ധ ഖുർആനിലും പ്രവാചക ചര്യയിലും പണ്ഡിതരുടെ ഏകോപിച്ച അഭിപ്രായത്താലും സ്ഥിരപ്പെട്ട അനുവദനീയമായ തവസ്സുലിൻറെ ഇനങ്ങളിൽനിന്നും അവർ പിന്തിരിയുകയും ചെയ്യുന്നു.അതിന് പകരമായി അവർ സ്വയം നിർമ്മിച്ച പ്രാർത്ഥനകളും അല്ലാഹു അനുവദിക്കാത്തതും പുതുതായി നിർമ്മിച്ചുണ്ടാക്കിയതുമായ തവസ്സുലുകളുമാണ് സ്വീകരിച്ചിരിക്കുന്നത്. പ്രവാചകൻ അത് കാണിക്കുകയോ പൂർവ്വീകരായ ആളുകൾ അത് അനുഷ്ഠിക്കുകയോ ചെയ്തിട്ടില്ല.മുസ്ലിം സഹോദരന്മാരേ:ബിദ്അത്തായ തവസ്സുലിനെ എതിർക്കുന്നത് നമ്മൾ മാത്രമല്ല; മറിച്ച് ഇസ്ലാം മതത്തിൻറെ അടിത്തറയാണത്. പുതിയ നിർമ്മിതികളെല്ലാം മതപരമായി വിരോധിക്കപ്പെട്ടതുമാണ്. സഹാബത്തിൻറെയും താബിഉകളുടെയും നാലു ഇമാമുമാരുടേയും വീക്ഷണവും ഇതുതന്നെയാണ്.......... 6

മൂന്ന്:................................................................................................................................. 9

ഈ വിഷയത്തിൽ മുസ്ലിംകൾ തെറ്റിപ്പോകാനുണ്ടായ കാരണം..................................... 10

അതിനാൽ.............................................................................................................................. 15