ഖാലിദ് അബ്ദു റഹ്’മാന്‍ ദുറൈശ്:-അഹ്’സായില്‍ ജനിച്ചു.പ്രാഥമിക പഠനത്തിനു ശേഷം മലിക് സഊദ് യൂനിവേഴ്സിറ്റിയില്‍നിന്നും മനശാസ്ത്രത്തില്‍ ബിരുദം നേടി. മതപഠനത്തിലുമത് പ്രചരിപ്പിക്കുന്നതിനു വേണ്ടിയുമുള്ള വിവിധ സംരംഭങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു.
ഖാലിദ് അലി അല്‍ ഗാംദി.മക്കയില്‍ ജനിച്ചു. ഉമ്മുല്‍ ഖുറായില്‍ ദഅവ കോളേജില്‍ പഠിക്കുകയും അവിടെ പ്രിന്സിപാള് ആയി ജോലി ലഭിക്കുകയും ചെയ്തു. 1416ല്‍ മാസ്റ്റര്‍ ബിരുദവും 1421ല്‍ ഡോക്റ്ററേറ്റും കിട്ടി. മതകാര്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഉമ്മുല്‍ ഖുറായിലെ ദഅവാ കോളേജ്ജിലെ ജോലിയും മുനായില്‍ മസ്ജിദ് ഖൈഫ്ലെ ഇമാമായും നിശ്ചയിച്ചു. 1428 രാജ കല്പന്ന പ്രകാരം മക്ക ഹറമില്‍ ഇമാമായി നിയമിതനായി
ഖാലിദ് ഇബ്,നു അബ്ദുല്‍ കരീം ലാഹിം;- ഇമാം യൂനിവേഴ്സിററിയിലെ ഖുര്‍,ആന്‍ പ്രൊഫസ്സര്‍ ഖുര്‍ആനും അതു സബംന്ധമായ വിഞ്ജാനങ്ങള്ഗ്ക്ഷ് കൈകാര്യം ചെയ്യുന്ന ഉന്നത പണ്ഡിതസഭയിലെ അംഗം.
ഖാലിദ് ഇബ്’നു അബ്ദുല്‍ അസീസ് അല്‍ജുബൈര്‍;- കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്നും മെഡിക്കല്‍ ബിരുദമെടുത്ത അദ്ദേഹം ഹാര്‍ട്ട് സര്‍ജറിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അവ നിരവധി അന്താരാഷ്ട്ര മാഗസിനുകളില്‍ പ്രസിദ്ധീകരിച്ചു.
മലിക്ഫഹദ് യൂനിവേഴ്സിറ്റിയിലെ പഠന വിഭാഗത്തിലെ കാര്യസമിതിഅംഗം. കര്‍മ്മശാസ്ത്ര പണ്ഡിതനായ ഇദ്ദേഹം ശൈഖ് ഇബ്’നു ബാസ്, ജിബ്രീന് തുടങ്ങിയ പ്രസിദ്ധ ശൈഖുമാരില്‍ നിന്നാണറിവ് കരസ്ഥമാക്കിയത്.