റിയാദിലെ ഖര്‍ജ് മേഖലയിലെ ദിലം പട്ടണത്തിലെ പ്രബോധകന്.പ്രഗല്ഭ പണ്ഡിതനായ ഇദ്ദേഹം ദിലം പള്ളിയില്‍ ഇമാം ആണ്.നിരവധി പള്ളികളില്‍ പ്രഭാഷണ്ങ്ങള്‍ നടത്താറുള്ള ഇദ്ദേഹം അമൂല്യങ്ങളായ ഗ്രന്ഥങ്ങള്‍ രചിച്ചു.കവിയായ ഇദ്ദേഹം കവിതയെ അവഗണിക്കുകയും ഇസ്ലാമിക പഠനരംഗം ഇഷ്ടപ്പെടുകയും അതില്‍ മുഴുകുകയും ചെയ്തു.
ശ,അബാന്‍ മുഹമ്മദ് ഇസ്മാഈല്‍ ;- ഈജിപ്തില്‍ ക്രി; 1939ല്‍ ജനിച്ചു.അസ്,ഹര് യൂനിവേഴ്സിറ്റിയില്‍ നിന്നും ബി.എ, എം. എ ബിരുദവും ഡോക്ടറേറ്റും നേടി.ഇസ്ലാമിക പ്രബോധന രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ച ഇദ്ദേഹം പ്രബോധന രംഗത്ത് മുതല്കൂട്ടവുന്ന അനവധി ഗ്രന്ഥങ്ങള്‍ രചിച്ചു.