ഉമര്‍ അലി കരീം:- ഉര്‍’ദു പ്രബോധകനായ ഇദ്ദേഹംബ്രിട്ടനിലാണ് താമസം. അവിടുത്തെ കോളേഗില്‍ നിന്നും ബിരുദമെടുത്ത ഇദ്ദേഹം എം.എ വിദ്യാര്‍ത്ഥിയാണ്.അദ്ദേഹത്തിന്‍റെ വെബ്സൈറ്റാണ് ദരിയാ നൂര്‍.
സൈദ് ഉമര്‍ അബ്ദുല്ലാഹ് ഗൈസ്;- ഹിജ്ര;1374 ല്‍ ജനിച്ചു.റിയാദിലെ ഇമാം യൂനിവേഴ്സിററിയില്‍ നിന്നും എം.എ ബിരുദവും ഡോക്ടറേററും കരസ്ഥമാക്കി.ഇമാം യൂനിവേഴ്സിററിയിലെ ട്രയിനിംഗ് കോളേജില്‍ വര്‍ക്ക് ചെയ്യുന്നു.
ഖാസിം ഇബ്,നു ഫൈറ ഇബ്,നു ഖലഫ് അശാത്ബി;-പ്രസിദ്ധ പണ്ഡിതനായ ഇദ്ദേഹം ഹിജ്ര 538ല്‍ സ്പൈനിലെ ശാത്തിബയില്‍ ജനിച്ചു.ഖുര്‍,ആനും ഹദീസും കര്‍മ്മശാസ്ത്രവും പഠിച്ച ശേഷം നാട്ടിലെ പളളികളില്‍ നടക്കുന്ന വിജ്ഞാന സദസ്സുകളില്‍ നിന്ന് അറിവു സമ്പാദിച്ചു. ഹിജ്ര 599 ല്‍ മരണപ്പെട്ടു.