ഇബ്,നുല്‍ ബിനാ ഹമ്പലി;-ഇമാം അബൂ അലി ഹസന്‍ ഇബ്,നു അഹമദിബ്,നു അബ്ദുല്ലാഹ് അല്‍ബിന ഹമ്പലി ഹി: 396 ല്‍ ബഗ്ദാദില്‍ ജനിച്ചു.നിരവധി പ്രഗല്‍ഭ പണ്ഡിതന്മാരില്‍ നിന്നും വിജ്ഞാനം നുകര്‍ന്ന ഇദ്ദേഹം അഞ്ഞൂറില്‍പരം ഗ്രന്ഥങ്ങള്‍ രചിച്ചു.
അബ്ദുല്ലാഹ് സുവൈദി :- ഇറാഖിലെ പ്രമുഖ പണ്ഡിതനായ ശൈഖ് അബ്ദുല്ലാഹ് ഇബ്,നു മില ഹുസൈന്‍ ഇബ്,നു മറ,ഇ സുവൈദിയുടെ വംശ പരമ്പര അബുല്ലാഹ് ഇബ്,നു അബ്ബാസില്‍ നിന്നാണ്.നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ എഴുതി.ഹി: 1174 ല്‍ മരണപ്പെട്ടു.
അഹമദ് ഇബ്,നു ഫാരിസ് ഇബ്,നു സക്കരിയ്യൈബ്,നു മുഹമദ് എന്ന ഇദ്ദേഹം പ്രസിദ്ധ ഗ്രന്ഥമായ അല്‍ മുജ്മലിന്‍,റെ രചയിതാവാണ്.ഇസ്ലാമിക ലോകത്തിനു മുതല്‍ കൂട്ടായ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു.
ത്വാഹിര്‍ ജസാഇരി ;- ശൈഖ് ത്വാഹിര്‍ ഇബ്,നു മുഹമദ് ഇബ്,നു സ്വാലിഹ് ജസാഇരി ക്രി; 1852 ല്‍ ഡമസ്കസില്‍ ജനിച്ചു.അറിവു കരസ്ഥമാക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയ ഇദ്ദേഹം ഇരുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചു.