മിഫ്താഹ് മുഹമ്മദ് യൂനുസ് ഉമര്‍ അസ്വല്ത്വനീ, ബന്‍ഗാസിയില്‍ അദ്ദേഹം 1393 ( 1973 ) റബീഉല്‍ അവ്വല്‍ 19 ശനിയാഴ്ച ജനിച്ചു. 1422 ല്‍ ഖുര്‍ആന്‍ മനപാഠമാക്കി. ഈജിപ്തിലെ മഹാപണ്ഢിതന്മാരില് നിന്നും പത്ത് ഖിറാഅത്തുകളില്‍ നൈപുണ്യം നേടി. അസ്ഹറില്‍ നിന്ന് ഖിറാഅത്തുകളില്‍ ഇജാസത്ത് നേടി. ലിബിയായില്‍ നിന്ന് ഉസ്മാനി മുസ്ഹഫിലെ നാഫിഇന്റെ റിപ്പോര്‍ട്ടിലും ഖാലൂന്‍ നിവേദനവും റിപ്പോര്‍ട്ട് ചെയ്യാന്‍ ഇജാസത്തു ലഭിച്ചു. ആന്തരിക ,കിഡ്നി സംബന്ധ രോഗങ്ങളെ കുറിച്ചുള്ള വിദഗ്ദ ഡോക്ടര്‍ ബിരുദവും സംപാദിച്ചു.