അബ്ദു റഹീം മിലാസാദ് ബിലോഷി;-ഇറാനില്‍ നിന്നും സെകന്‍ഡറി വിദ്യാഭ്യാസം നേടി. ശേഷം മദീനാ യൂനിവേഴ്സ്രറിയില് നിന്നും അറബി ഭാഷയില്‍ ബിരുദം നേടി.ശേഷം ഡമസ്കസില്‍ നിന്നും ബിരുദന്‍ നേടി. ബൈറൂത്തുല് നിന്നും എ,. എ ബിരുദം കരസ്ഥമാക്കി.
അബ്ദു റഹ്മാന് ഇബ്,നു സഈദ് ഇബ്,നു അലി ഇബ്,നു വഹഫ് ഖഹ്ത്താനി;- ഹി; 1430 ല്‍ ജനിച്ചു.ചറുപ്പത്തില്‍ തന്നെ ഖുര്‍,ആന്‍ മനപാഠമാക്കി. നിരവധി ഹദീസുകളും മററു ഇസ്ലാമിക അറിവുകളും പഠിച്ചു. ഹി; 1422ല്‍ മരണപ്പെട്ടു.
അബ്ദു റഹ്മാന് ഇബ്,നു ഹമൂദ് സമീത്വ്;-കുവൈത്തീ പ്രബോധകന്.ആഫ്രിക്കന്‍ മുസ്ലീം സേവന സമിതി സ്ഥാപകന്‍. ആഫ്രിക്കയില്‍ ഇസ്ലാം പ്രചരിപ്പിക്കുന്നതിന് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തു.
അബ്ദു റഹ്മാന് ഇബ്’നു അബ്ദുല്ലാഹ് സഹീം:-ഖസീമില്‍ ജനിച്ച ഇദ്ദേഹം റിയാദിലെ ഇമാം യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു. റിയാദിലെ ഇസ്ലാമിക മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നു.
നജ്ദിലെ പ്രസിദ്ധമായ ഖഹ്ത്താന്‍ ഗോത്രത്തില്‍ ഹിജ്’റ ആയിരത്തി മുന്നൂറ്റി പന്ത്രണ്ടിലാണ് ശൈഖ് അബ്ദു റഹ്മാന് ഇബ്’നു മുഹമ്മദ് ഖാസിം ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മനപാഠമാക്കിയ അദ്ദേഹം ബുദ്ധികൂര്‍മ്മതയാല്‍ അനുഗ്രഹീതനായിരുന്നു.അക്കാലത്ത് പണ്ഡിതന്മാരുടെ പറുദീസയായിരുന്ന റിയാദിലെത്തിയ അദ്ദേഹം നിരവധി പണ്ഡിതന്മാരില് നിന്നായി വിജ്ഞാനം കരസ്ഥമാക്കി.