ശൈഖ് ഫൈസല്‍ ഇബ്നു അബ്ദുല്‍ അസീസ് ഇബ്നു ഫൈസല്‍ ഇബ്നു ഹംദ് അല്‍മുബാറക് അര്’റഷിദ് ഹിജ്’റ ആയിരത്തി മുന്നൂറ്റി പതിമൂന്നില്‍ ഹുറൈമില എന്ന സ്ഥലത്ത് ജനിക്കുകയും ആയിരത്തി മുന്നൂറ്റി എഴുപത്തി ആറില്‍ മരണപ്പെടുകയും ചെയ്തു.
ബകര്‍ ഹലീമി:- മക്ദോനിയയിലെ പ്രസിദ്ധ ശൈഖ് ആണ്.ജോര്‍ദാന്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു. ശൈഖ് അല്‍ബാനിയുടെ പ്രഗല്ഭ ശിഷ്യനാണ്.മതപ്രബോധന രംഗത്ത് സജീവ സാനിദ്ധ്യമായിരുന്ന ഇദ്ദേഹം ഖുര്‍ആനും സുന്നത്തും ജീവിതത്തില്‍ പകര്ത്തേണ്ടതിനെ കുറിച്ച് മുസ്ലീംകള്ക്കിടയില് ബോധവല്‍ക്കരണം നടത്തി.
ബന്ദര്‍ അബ്ദുല്‍ അസീസ് ബലീല. 1395هـ മക്കയില്‍ ജനിച്ചുയ 1422ല്‍ ഉമ്മുല്‍ ഖുറായില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടി. 1429 ല്‍ ഡോക്ടറേറ്റ് ലഭിച്ചു. മഅ്ഹദ് അല്‍ ഹറമില്‍ ജോലിനോക്കുന്നു. മക്കയിലെ അസീസിയായിലെ അമീറ കൌഫി ഇമാമും ഖതീബുമാണ്.