ബന്ദര്‍ അബ്ദുല്‍ അസീസ് ബലീല. 1395هـ മക്കയില്‍ ജനിച്ചുയ 1422ല്‍ ഉമ്മുല്‍ ഖുറായില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടി. 1429 ല്‍ ഡോക്ടറേറ്റ് ലഭിച്ചു. മഅ്ഹദ് അല്‍ ഹറമില്‍ ജോലിനോക്കുന്നു. മക്കയിലെ അസീസിയായിലെ അമീറ കൌഫി ഇമാമും ഖതീബുമാണ്.
ബസില്‍ അബ്ദു റഹ്മാന് അര് റാവീ.1953 ല്‍ ഇറാഖില്‍ ജനിച്ചു. ബഗ്ദാദ് സര്‍വ്വ കലാശാലയില്‍ നിന്ന് ബിരുദം നേടി. 1977 മുതല്‍ ഇറാഖ് വിദേശകാര്യ വകുപ്പിനു കീഴില്‍ ജോലിയാരംഭിച്ചു. 1990ല്‍ ജോലി ഉപേക്ഷിച്ച് ഖുര്‍ആന്‍ അദ്ധ്യാപനത്തിലും ഹിഫ്ള് ഹല്‍ഖയുടെ മേല്‍നോട്ടത്തിലും ശ്രദ്ധാലുവായി. 1997 സൌദിയിലെ ഇമാം സര്‍വ്വകലാശാലയില്‍ നിന്ന് ഇജാസത്ത് നേടി