മുഹമ്മദ് ഇബ്,നു ശാമി സൈബ.-ജീസാനില്‍ ജനിച്ചു.ഇമാം യൂനിവെഴ്സിറ്റിക്കു കീഴിലുള്ള ഷരീഅ കോളേജില്‍ നിന്നും ബിരുദമെടുത്തു.ഇസ്ലാമിക ലോകത്തിനു മുതല്കൂട്ടാവുന്ന നിരവധി ഗ്രന്ഥങ്ങള്‍ എഴുതി.
മുഹമ്മദ് ഇബ്’നു വലീദ് ത്വര്‍തൂസി;-സിറാജുല്‍ മുലൂക്ക് ഫീ സുലൂകുല് മുലൂക്ക് എന്ന ഗ്രന്ഥം എഴുതിയ ഇദ്ദേഹം മാലിക്കി മദ്’ഹബിലെ കര്‍മ്മശാസ്ത്ര പണ്ഡിതനാണ്. സ്പെയ്നിലെ ത്വ്ര്ത്തൂസ് പട്ടണത്തില്‍ ജനിച്ച ഇദ്ദേഹം ഖുര്‍’ആന്‍ മനപാഠമാക്കുകയും പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെയ്ത ശേഷം പൌരസ്ത്യ ദേശത്തെ നിരവധി പ്ണ്ഡിതരില് നിന്നായി അറിവ് കരസ്ഥമാക്കുകയും അതിനായി ഏറെ യാത്ര ചെയ്യുകയും ചെയ്തു.