അദ്ദേഹത്തിന്റെ മുഴുവന്‍ പേര് മുഹമ്മദ് ഇബ്നു അഹ്’മദ് ഇബ്നു അബൂബക്കര്‍ ഇബ്നു ഫറഹ് അബൂ അബ്ദുല്ലാഹ് അല്‍ അന്‍സാരി എന്നാണ്. ഇമാം ഹാഫിള് ദഹബി അദ്ദേഹത്തെ കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു: “വൈജ്ഞാനിക സാഗരമായ അദ്ദേഹത്തിന്റെ ഗ്രന്ഥം വിക്ജ്ഞാന ദാഹികള്‍ക്ക് വളരെയധികം ഉപകാര പ്രദമാണ്.
മുഹമ്മദ് ഇവാദ് അല്‍ ഹര്‍ബ്ബാവി, അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. വിവിധ ഖിറാഅത്തുകളില്‍ നൈപുണ്യം നേടി. ഖിറാഅത്തുകളില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും നേടി. ധാരാളം വര്‍ഷം അസ്ഹറില്‍ അദ്ധ്യാപനം നടത്തി. ശേഷം സൌദി അറേബ്യയില്‍ വിവിധ സ്കൂളുകളില്‍ ജോലി ചെയ്തു.