കുര്‍ദ് പണ്ഡിതനായ ഇദ്ദേഹം ഇറാഖിലെ കുര്‍ദിസ്ഥാനില്‍ ജനിച്ചു.ജനങ്ങളെ ശരിയായ വിശ്വാസത്തിലേക്ക് തിരിച്ചു വിട്ടു.ഖുര്‍’ആന്‍ പരിഭാഷയും മറ്റു ഇസ്ലാമിക ഗ്രംഥങ്ങളും രചിച്ചു.
സനാഉല്ലാഹ് അ’മ്ര്’തസ്സരി;- മതത്തില്‍ അഗാധ പാണ്ഡിത്യം നേടിയ ഇദ്ദേഹം പിഴച്ച കക്ഷികളിമായി വാഗ്വാദം നടത്തുന്നതില്‍ നിപുണനായിരുന്നു.മിര്‍സ ഗുലാം ഖാദിയാനിയുമായി ഏറ്റുമുട്ടിയ ഇദ്ദേഹം അവരുടെ വാദങ്ങളുടെ പൊള്ളത്തരം വെളിച്ചത്തു കൊണ്ടു വന്നു. പ്രസ്തുത പ്രതിവാദത്തില്‍ കള്ളം പറഞ്ഞയാള്‍ സത്യവാന്‍ ജീവിച്ചിരിക്കെ മരണപ്പെടും എന്ന് പറഞ്ഞിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ഖാദിയാനി മരണപ്പെട്ടു.