മുഹമ്മദ് ഇബ്,നു ഇബ്രാഹീം വസീര്‍;- യമനിലെ സ്വന്‍,ആനില്‍ ജനിച്ച ഇദ്ദേഹം ഇബ്,നു വസീര്‍ ശ്ന്ന പേരില്‍ പ്രസിദ്ധനായി.അലി(റ) യുടെ കുടു;ബ പരമ്പരയിലാണ്.പ്രഗല്‍ഭരായ നിരവധി പണ്ഡിതന്മാരുടെ പ്രശംസക്ക് പാത്രമായ ഇദ്ദേഹം നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
അലി ഇബ്,നു അഹമദ് സാലൂസ്;-ഹി;1353ല്‍ ജനിച്ചു.പ്രാഥമിക പഠനത്തിനു ശേഷം കൈറൊ യൂനിവേഴ്സിററിയില്‍ നിന്നു ബിരുദവും കര്‍മ്മശാസ്ത്രത്തില്‍ ഡൊക്ടറേററും നേടി.നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ച് ഇദ്ദേഹം ഇപ്പോള്‍ ഖത്തര്‍ യൂനിവേഴ്സിററിയില്‍ കര്‍മ്മശാസ്ത്ര വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു.
ഫലാഹ് ഇബ്,നു ഇസ്മാഈല്‍ മുന്ദുകാര്‍;- ക്രി;1950 ല്‍ ജനിച്ചു.മദീന ഇസ്ലാമിക് യൂനിവേഴ്സിററിയില്‍ നിന്നും ബിരുദമെടുത്തു. ശേഷം എം.എ ബിരുദവും ഡോക്ടറെററും നേടി.
അഹമദ് ഇബ്,നു അബ്ദുല്‍ അസീസ് ഹംദാന്‍;- ഹിജ്ര;1378 ല്‍ ജിദ്ദയില്‍ ജനിച്ചു.ജിദ്ദയില്‍ ദഅവാ സെന്‍റര്‍ ഡയറക്ടറായ ഇദ്ദേഹം മററു നിരവധി സ്ഥാനങ്ങളും വഹിക്കുന്നു.നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചു.
മൂസ അല്‍ മൌസവി;-ക്രി;1930 ല്‍ നജഫില്‍ ജനിച്ചു.കര്‍മ്മശാസ്ത്രത്തില്‍ ബിരുദമെടുത്തു. ഇസ്ലാമിക ഷരീഅത്തിലും തത്വശാസ്ത്രത്തിലും ബിരുദം നേടി.പാശ്ചാത്യ പൌരസ്ത്യ ദേശത്തെ നിരവധി പ്രസിദ്ധമായ യൂനിവേഴ്സിററികളില്‍ വിസിററിംഗ് പ്രൊഫസ്സറായും ഗവേഷകനായും വര്‍ക്ക് ചെയ്യുന്നു. നിരവധി അമൂല്യഗ്രന്ഥങ്ങള്‍ രചിച്ചു.