മുസ്തറ റഅദ് അല്‍ അസാവീ, ഇറാഖില്‍ 1986ലാണ് ജനനം. ഇറാഖിലെ ഖാരിഉകളുടെ സംഘടനയിലെ പ്രധാന അംഗമായിരിക്കെ 2007ലെ അമേരിക്കന്‍ സൈന്യത്തിന്‍റെ വെടിയേറ്റ് മരണപ്പെട്ടു. അല്ലാഹു അദ്ദേഹത്തിന് രക്ത സാക്ഷിത്വം രേഖപ്പെടുത്തട്ടെ,
ഇബ്റാഹീം മുഹമ്മദ് അല്‍ ജര്‍ മീ. 1966 ലബനാനില്‍ ജനിച്ചു. അറബി ഭാഷയില്‍ ഡോക്ടറേറ്റ് നേടി. അറിയപ്പെട്ട ഖാരിയായും എഫ് എം റേഡിയോയിലെ കാര്യദര്‍ശി യായും കഴിയുന്നു.
ഇസ്സ് ഇബ്’നു അബ്ദുല്‍ അസീസ്;- അബൂ മുഹമ്മദ് ഇസ്സുദ്ദീന്‍ അബ്ദുല്‍ അസീസ് ഇബ്’നു അബ്ദു സലാം എന്ന ഇദ്ദേഹം ദിമസ്കസില്‍ ജനിച്ചു.കര്‍മ്മശാസ്ത്രത്തിലും പ്രബോധന രംഗത്തും നിപുണനായിരുന്നു.