ഖലീഫത്തു തുനൈജി;-ഖുര്‍,ആന്‍ മനപാഠമാക്കി.മസ്ജിദു നബവിയിലെ ശൈഖന്മാരില്‍ നിന്നും മതപാഠങ്ങള്‍ അഭ്യസിച്ചു.യു. എ.ഇ യിലെ യൂനിവേഴ്സിറ്റിയില്‍ നിന്നും എഞ്ചിനീയറിഗില്‍ ബിരുദമെടുത്തു.യു.എ.യില്‍ ജോലി ചെയ്യുന്നു.
ഖാലിദ് അബ്ദു റഹ്’മാന്‍ ദുറൈശ്:-അഹ്’സായില്‍ ജനിച്ചു.പ്രാഥമിക പഠനത്തിനു ശേഷം മലിക് സഊദ് യൂനിവേഴ്സിറ്റിയില്‍നിന്നും മനശാസ്ത്രത്തില്‍ ബിരുദം നേടി. മതപഠനത്തിലുമത് പ്രചരിപ്പിക്കുന്നതിനു വേണ്ടിയുമുള്ള വിവിധ സംരംഭങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു.
ഖാലിദ് അലി അല്‍ ഗാംദി.മക്കയില്‍ ജനിച്ചു. ഉമ്മുല്‍ ഖുറായില്‍ ദഅവ കോളേജില്‍ പഠിക്കുകയും അവിടെ പ്രിന്സിപാള്‍ ആയി ജോലി ലഭിക്കുകയും ചെയ്തു. 1416ല്‍ മാസ്റ്റര്‍ ബിരുദവും 1421ല്‍ ഡോക്റ്ററേറ്റും കിട്ടി. മതകാര്യ വകുപ്പ് മന്ത്രിയുടെ നിര്ദ്ദേശ പ്രകാരം ഉമ്മുല്‍ ഖുറായിലെ ദഅവാ കോളേജ്ജിലെ ജോലിയും മുനായില്‍ മസ്ജിദ് ഖൈഫ്ലെ ഇമാമായും നിശ്ചയിച്ചു. 1428 രാജ കല്‍പന്ന പ്രകാരം മക്ക ഹറമില്‍ ഇമാമായി നിയമിതനായി