ഇസ്ലാമിക പ്രബോധനം നിര്’വ്വഹിക്കുന്നതിന് സ’ഊദി അറേബ്യയിലെ മക്ക കേന്ദ്രമായി വേള്‍ഡ് ഇസ്ലാമിക് ഓര്ഗനൈസേഷന് നിര്‍മ്മിച്ച വെബ്സൈറ്റ് ആണ് ഇത്. ഇസ്ലാമിലെ അടിസ്ഥാന തത്വങ്ങള്‍ വിശദമാക്കുകയും സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുന്ന പ്രസ്തുത സൈറ്റ് മുസ്ലീംകളുടെ സാംസ്കാരിക സാമൂഹിക സാമ്പത്തിക വും മതപരവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.
അബ്ദുല്ലാഹ് ഇബ്നു അഹമ്മദ് ഇബ്നു മുഹമ്മദ് ആലു ഗിലാഫ് അല്‍’ഗാമിദി ഹിജ്’റ മുന്നൂറ്റി എണ്‍പത്തി എട്ടില്‍ അല്‍ബാഹയില്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയിലെ മലിക് അബ്ദില്‍ അസീസ് യൂനിവേഴ്സിറ്റി, മക്കയിലെ ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നായി ബിരുദമെടുത്ത ഇദ്ദേഹം ത്വാഈഫിലെ വിവിധ സ്കൂളുകളിലായി സേവനമനുഷ്ഠിച്ചു.