അബ്ദു റഹ്മാന്‍ ഇബ്’നു അബ്ദുല്ലാഹ് സഹീം:-ഖസീമില്‍ ജനിച്ച ഇദ്ദേഹം റിയാദിലെ ഇമാം യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു. റിയാദിലെ ഇസ്ലാമിക മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നു.
ഹമൂദ അബ്ദുല്‍ ആത്വി;- ക്രി; 1928 ല്‍ ജനിച്ചു. അഷര്‍ യൂനിവേഴ്സിററിയില്‍ നിന്നും ബി.എ ക്ക് തുല്യമായ ബിരുദമെടുത്തു.പിന്നീട് ഇസ്ലാമിക പാഠങ്ങളില്‍ എം.എ ബിരുദവും ബ്രോസ്തന്‍ യൂനിവേഴ്സിററിയില്‍ നിന്ന് സാമൂഹ്യ ശാസ്ത്രത്തില്‍ ഡോക്ടറേററും കരസ്ത്ഥമാക്കി.ഇംഗ്ലീഷ് ഭാഷ നന്നായി കൈകീര്യം ചെയ്യുന്ന ഇദ്ദേഹം നിരവധി പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും രചിച്ചു.
സുലൈമാന്‍ ഇബ്,നു സ്വാലിഹ് ജുര്‍ബൂഹ്;- ഹിജ്,റ 1394 ല്‍ ജനിച്ചു.ഉന്നത വിദ്യഭ്യാസം നേടിയ അദ്ദേഹം യൂനിവേഴ്സിററികളുടെയും മററു ഇസ്ലാമിക വൈഞ്ജാനിക സമിതികളുടെയും ഭരണ കേന്ദ്രങ്ങളില്‍ ഉന്നതസ്ഥാനം അലങ്കരിച്ചു.