ഇസ്മാഈല്‍ വയ്,അ സൌത്ത് ഫറാനി;-പ്രബോധകനും പ്രഭാഷകനുമായ ഇദ്ദേഹം അമുസ്ലീംകള്‍ക്ക് ഇസ്ലാം പരിചയപ്പെടുത്തുന്നതില്‍ നിപുണനാണ്.തായ്ലന്‍റില്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനുള്ള കേന്ദ്രം സ്ഥാപിച്ചു.
അബ്ദുല്‍ അസീസ് ഇബ്,നു അബ്ദുല്‍ ഫത്താഹ് അല്‍ ഖാരി;-മക്കയില്‍ ജനിച്ചു. റിയാദില്‍ നിന്ന് പ്രാഥമിക് വിദ്യഭ്യാസം നേടിയതിനു ശേഷം ഇസ്ലാമിക് യൂനിവേഴ്സിററിയിലെ നി ശരീഅ കോളേജില്‍ നിന്നും ബിരുദമെടുത്തു.അസ്ഹര്‍ യൂനിവേഴ്സിററിയില്‍ നിന്നും എം എ ബിരുദമെടുത്തു.മദീന യൂനിവേഴ്സിററിയില്‍ ഖുര്‍ആന്‍ വിഭാഗം മേധാവിയായി നിയമിക്കപ്പെട്ടു.മദീനയിലെ ഖുര്‍ആന്‍ പ്രിന്‍റ് ചെയ്യുന്ന മലിക് ഫഹദ് പ്രസ്സില്‍ ഉന്നതാധികാരിയായി ജോലി ചെയ്തു.http://www.alqary.net
മുഹമ്മദ് തഖിയ്യുല്‍ ഇസ്ലാമി.ഇന്ത്യയില്‍ ജനിച്ചു.ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പഠന കേന്ദ്രമായ ദാറുല്‍ ഉലൂം 1283 ല്‍ സ്ഥാപിച്ചു.ഇസ്ലാമിക പ്രബോധനരംഗത്ത് ശോഭിച്ചുനില്‍ക്കുന്ന നിരവധിപേര്‍ ഇതില്‍ നിന്നും പുറത്തുവന്നു.
അമീന്‍ ആദമായ്;- കൊസോവയിലെ പ്രസിദ്ധനായ പ്രബോധകനാണ്. മദീന ഇസ്ലാമിക യൂനിവേഴ്സിറ്റി,ത്വറാബിലിസ് യൂനിവേഴ്സിറ്റി എന്നിവയില്‍ നിന്നും ബിരുദമെടുത്തു.മതപ്രബോധന രംഗത്ത് വിനയത്തോടെയും ഊര്‍ജ്ജസ്വലതയോടെയും പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം കൊസോവയിലെ പള്ളി ഇമാം ആണ്.