معلومات المواد باللغة العربية

ഷമീര്‍ മദീനി - പുസ്തകങ്ങൾ

ഇനങ്ങളുടെ എണ്ണം: 4

  • മലയാളം

    പ്രവാചക സുന്നത്തിന്റെ പ്രധാന്യവും, ഇസ്ലാമിക ശരീഅത്തില്‍ അതിനുള്ള സ്ഥാനവും വിവരിക്കുന്നു. ഖുര്‍ആന്‍ മാത്രം മതി, സുന്നത്ത് വേണ്ട എന്ന് പറയുന്നവര്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നു. ഇമാം ബയ്ഹകി ഉദ്ധരിക്കുന്ന പ്രമാണബദ്ധമായ തെളിവുകള്‍ നിരത്തി സുന്നത്ത് സ്വീകരിക്കണം എന്ന് വിശദമാക്കുന്ന ഈ ഗ്രന്ഥത്തില്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്നതിന്റെയും ഖുര്‍ആനും സുന്നത്തും മനസ്സിലാ ക്കാന്‍ മന്ഹാജു സ്സലഫു പിന്തുടരേണ്ടതിന്റെ അനിവാര്യതയെയും വിശദമാക്കുന്നു.

  • മലയാളം

    ഫോണ്‍ ഇന്നൊരു നിത്യോപയോഗ വസ്തുവായി മാറിയിന്‍ട്ടുണ്ട്‌. പക്ഷേ, അധികപേരും ഫോണുപയോഗിക്കുന്നതിലെ മാന്യമായ മര്യാദകളെകുറിച്ച്‌ ബോധവാന്മാരല്ല. അറിഞ്ഞു കൊണ്ടോ അറിയാതെയോ പലതരത്തിലുള്ള പ്രയാസങ്ങളും അതുമുഖേന മറ്റുള്ളവര്‍ക്കുണ്ടാകുന്നു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക്‌ ശല്യവും ഉപദ്രവവും ആയിക്കൂടാ. അവന്റെ ആദര്‍ശവും സംസ്കാരവും ഇത്തരം വ്യക്തി ബന്ധങ്ങളിലും ഇടപാടുകളിലും പ്രകടമാകണം. ഫോണ്‍ എന്ന അനുഗ്രഹം എങ്ങി നെ മാന്യമായി ഉപയോഗിക്കാം എന്നു പ്രതിപാദിക്കുന്ന ഒരു ചെറുകൃതി.

  • മലയാളം

    ശൈഖ്‌ നാസിറുദ്ദീന്‍ അല്‍ബാനി യുടെ ’നബി സല്ലല്ലാഹുലൈഹിവസല്ലമ യുടെ നമസ്കാരത്തിന്റെ വിവരണം, തക് ’ബീര്‍ മുതല്‍ തസ്‌ ലീം വരെ നിങ്ങള്‍ നോക്കിക്കാണുന്ന രൂപത്തില്‍’ എന്ന ഗ്രന്ഥം സംക്ഷിപ്ത രൂപത്തില്‍ ക്രോഡീകരിച്ചത്‌. ’ഞാന്‍ നമസ്കരിക്കുന്നത്‌ കണ്ടത്‌ പോലെ നിങ്ങള്‍ നമസ്കരിക്കുക’ എന്ന നബിവചനം പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം

  • മലയാളം

    രചയിതാവ് : ഷമീര്‍ മദീനി

    എന്താണ്‌ ദഅ്‌വത്തെന്നും ആരാണ്‌ ദഅ്‌വത്ത്‌ ചെയ്യേണ്ടതെന്നും എങ്ങിനെയാണത്‌ നിര്‍വ്വഹിക്കേണ്ടതെന്നും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കപ്പെടുന്നു. ദഅ്‌ വാ പ്രവര്‍ത്തനങ്ങളെ മരവിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വാധമുഖങ്ങള്‍ക്ക്‌ പ്രമാണബദ്ധമായ മറുപടി