എല്ലാ ഇനങ്ങളും
ഇനങ്ങളുടെ എണ്ണം: 888
- മലയാളം
- മലയാളം
മുസ്ലിമിൻ്റെ കൈ പുസ്തകം: ഡോ. ഹൈതം സർഹാൻ്റെ മേൽനോട്ടത്തിലുള്ള പ്ലേ ആന്റ് ലേൺ വെബ്സൈറ്റിലൂടെ പുറത്ത് വിടുന്ന അറബി ഗ്രന്ഥമാകുന്നു ഇത്. കുട്ടികൾക്ക് ആവശ്യമായ ഇസ്ലാമിക തത്വങ്ങളും ധാർമ്മികതയും അടങ്ങിയ ചെറുഗ്രന്ഥം . അതി മനോഹരവും ആവേശകരവുമായ രൂപത്തിലാണ് രചിച്ചിട്ടുള്ളത്. ഇത് പുസ്തകത്തിന്റെ ആസ്വാദനവും സസ്പെൻസും വർദ്ധിപ്പിക്കുന്നു.
- മലയാളം രചയിതാവ് : അബ്ദുൽ മുഹ്സിൻ ഐദീദ്
തൗഹീദുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നു ഈ പുസ്തകം. തൗഹീദിൻ്റെ പ്രാധാന്യം, തൗഹീദിൻ്റെ അർത്ഥം, തൗഹീദിൻ്റെ ഇനങ്ങൾ, തൗഹീദിൻ്റെ പഠനവും പ്രാവർത്തിക രൂപവും, തൗഹീദിൻ്റെ സ്തംഭങ്ങൾ, തൗഹീദിൻ്റെ അടിത്തറയും പൂർത്തീകരണവും, തൗഹീദിൻ്റെ പൂർത്തീകരണത്തിൽ ശ്രദ്ധിക്കേണ്ട ഘട്ടങ്ങൾ... ഇവയെല്ലാം ചുരുങ്ങിയ രൂപത്തിൽ വിശദീകരിക്കുന്നു.
- മലയാളം രചയിതാവ് : മുഹമ്മദ് ബ്നു അബ്ദുല്ലാഹ് ബ്നു സ്വാലിഹ് അല്‍ സഹീം പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
ഇസ്ലാമിനെ കുറിച്ച് വിവരിക്കുന്ന ഒരു സംക്ഷിപ്ത കുറിപ്പ്. ഇസ്ലാമിലെ സുപ്രധാന അടിസ്ഥാനങ്ങൾ, ഇസ്ലാമിക അദ്ധ്യാപനങ്ങൾ, ഇസ്ലാമിൻ്റെ നന്മകൾ എന്നിവ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും പിൻബലത്തോടെ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. മുസ്ലിംകളും അല്ലാത്തവരുമായ സർവ്വ ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് എഴുതപ്പെട്ട ഈ ഗ്രന്ഥം ഭാഷയുടെയോ പ്രദേശത്തിൻ്റെയോ അന്തരമില്ലാതെ ഏതു കാലഘട്ടത്തിലും സന്ദർഭത്തിലും നൽകപ്പെടാൻ അനുയോജ്യമാണ്.
- മലയാളം രചയിതാവ് : മുഹമ്മദ് ബ്നു അബ്ദുല്ലാഹ് ബ്നു സ്വാലിഹ് അല്‍ സഹീം പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
ഇസ്ലാമിനെ കുറിച്ച് വിവരിക്കുന്ന ഒരു സംക്ഷിപ്ത കുറിപ്പ്. ഇസ്ലാമിലെ സുപ്രധാന അടിസ്ഥാനങ്ങൾ, ഇസ്ലാമിക അദ്ധ്യാപനങ്ങൾ, ഇസ്ലാമിൻ്റെ നന്മകൾ എന്നിവ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും പിൻബലത്തോടെ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. മുസ്ലിംകളും അല്ലാത്തവരുമായ സർവ്വ ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് എഴുതപ്പെട്ട ഈ ഗ്രന്ഥം ഭാഷയുടെയോ പ്രദേശത്തിൻ്റെയോ അന്തരമില്ലാതെ ഏതു കാലഘട്ടത്തിലും സന്ദർഭത്തിലും നൽകപ്പെടാൻ അനുയോജ്യമാണ്.
- മലയാളം രചയിതാവ് : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍ പരിഭാഷ : ഉസ്മാന് പാലക്കാഴി പരിശോധന : മുഹമ്മദ് കബീര്‍ സലഫി
ബിദ്അത്തുണ്ടാക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. വിശ്വാസികള്‍ അതിനെ കരുതിയിരിക്കണം. ദീനിലുണ്ടാക്കുന്ന പുത്തനാചാരങ്ങള്‍ വഴികേടാണ്. അത് നരകത്തിലേക്കാണ് കൊണ്ടെത്തിക്കുക. ഒരാള്‍ ഒരു ബിദ്അത്ത് അനുഷ്ഠിക്കുമ്പോള്‍ അവനില്‍ നിന്ന് പല സുന്നത്തുകളും നഷ്ടപ്പെട്ടു പോകും. ബിദ്അത്തുകളുടെ അപകടങ്ങളെ സംബന്ധിച്ച് ഈ ലഘു കൃതി കൂടുതല്‍ അറിവു നല്കുന്നു.
- മലയാളം രചയിതാവ് : മുഹമ്മദ് സ്വാലിഹ് അല്‍-മുന്‍ജിദ് പരിഭാഷ : മുഹമ്മദ് കുട്ടി കടന്നമണ്ണ പരിശോധന : ഹംസ ജമാലി
മനുഷ്യന്റെ നിത്യ ജീവിതത്തില്‍ നേരിടുന്ന മതപരവും ഭൌതികവുമായ 72 വിഷയങ്ങള്‍ പ്രതിപാദിക്കുന്ന വളെരെ നല്ല ഒരു പുസ്തകം. വിശ്വാസം, കര്‍മ്മം, അനുഷ്ട്ടാനങ്ങള്‍, ആചാരങ്ങള്‍, മര്യാദകള്‍, തുടങ്ങി ജീവിതത്തിന്റെ മിക്ക മേഖലകളിലും അഭിമുഖീകരിക്കേണ്ടി വരുന്ന മിക്ക പ്രശ്നങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അറിവില്ലാത്തവര്ക്കവര്ക്ക് ഒരു വഴി കാട്ടിയും അറിവുള്ളവര്‍ക്ക് ഒരു അധ്യാപന സഹായിയും ആയി ഉപയോഗപ്പെടുത്താവുന്ന ഒരു നല്ല കൃതിയാണിത്..
- മലയാളം രചയിതാവ് : അബ്ദു റഹ്’മാന്‍ നാസ്വര്‍ അസ്സ്’അദി പരിഭാഷ : മുഹ്’യുദ്ദീന്‍ ഫൈസി, തരിയോട് പരിശോധന : അബ്ദുറസാക് സ്വലാഹി
മനസ്സിന്ന് സമാധാനവും സന്തോഷവും ഉണ്ടാകലും ദുഖങ്ങളും വ്യസനങ്ങളും നീങ്ങലും എല്ലാ മനുഷ്യരും അന്വേഷിക്കുന്ന ലക്ഷ്യമാണ്. ഈ മഹനീയ ലക്ഷ്യം നേടുന്നതിന്ന് ചില ഉപാധികള്‍ സമര്‍പ്പിക്കുകയാണ് ഈ കൊച്ചു കൃതിയിലൂടെ.
- മലയാളം രചയിതാവ് : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍ പരിശോധന : അബ്ദുറസാക് സ്വലാഹി
സ്ത്രീകള്‍ പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്‍ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള്‍ ലളിതമായി ഇതില്‍ വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്.
- മലയാളം പരിശോധന : അബ്ദുറസാക് സ്വലാഹി
ഇസ്ലമിനെ കുറിച്ചുള്ള വളരെ ചെറിയ ഒരു പരിചയപ്പെടുത്തല്‍ മാത്രമാണീ കൊച്ചു കൃതി. ഇസ്ലാമിനെ അടുത്തറിയാന്‍ ഈ കൃതി സഹായിക്കും എന്നതില്‍ സംശയമില്ല
- മലയാളം രചയിതാവ് : അബ്ദുല്‍ അസീസ് ഇബ്’നു ദാവൂദ് അല്‍ഫാഇസ് പരിശോധന : അബ്ദുറസാക് സ്വലാഹി
ഖുര്‍ആന്‍, തൗഹീദ്, ഈമാന്‍, ഇസ്ലാം, വുളു, നമസ്കാരം, സ്വഭാവം, മയ്യിത്ത് പരിപാലനം, ശിര്‍ക്ക് തുടങ്ങി ഒരു മുസ്ലിം മനസ്സിലാക്കേണ്ട കാര്യങ്ങള്‍ സരളമായി പ്രതിപാദിക്കുന്ന ഒരു ഉത്തമ കൃതി.
- മലയാളം രചയിതാവ് : ബിലാല്‍ ഫിലിപ്സ് പരിശോധന : അബ്ദുറസാക് സ്വലാഹി
ഇസ്ലാം ഒരു വ്യക്തിയിലേക്കോ വര്‍ഗ്ഗത്തിലേക്കോ ചേര്‍ത്ത് പറയുന്ന നാമമല്ല. ഇസ്ലാം യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ മതമാണ്. യേശുക്രിസ്തുവിനു ശേഷം ക്രിസ്തുമതമെന്നും, ഗൗതമ ബുദ്ധനന്നു ശേഷം ബുദ്ധമതമെന്നും ,കാറല്‍ മാര്‍ക്സിനു ശേഷം മര്‍ക്സിസമെന്നും അറിയപ്പെടുന്നതു പോലെ ഒരു വ്യക്തിയുടെ പേരിലല്ല ഇസ്ലാം മതം അറിയപ്പെടുന്നത്. ഇസ്ലാമിനെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ലഖുകൃതി.
- മലയാളം രചയിതാവ് : മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ് പരിശോധന : സുഫ്യാന് അബ്ദുസ്സലാം
തന്നെ സൃഷ്ടിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന രക്ഷിതാവ് ആരാണ് ? അവന് ഇഷ്ടപ്പെട്ട മതമേതാണ് ? ആ മതം പഠിപ്പിക്കാനും അതനുസരിച്ച് മാതൃക കാണിക്കാനും അവന് അയച്ച ദൂതന് ആരാണ് ?. ഒരു മുസ്ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന് വിഷയങ്ങളടെ വിശദീകരണമാണ് ഈ കൃതി.
- മലയാളം രചയിതാവ് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ് പരിഭാഷ : അബ്ദുല്‍ ലതീഫ് സുല്ലമി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
അല്ലാഹു, മലക്കുകള്‍, വേദഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്, അന്ത്യദിനം, ഖദ്ര് എന്നീ അടിസ്ഥാന വിശ്വാസങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന രചന.
- മലയാളം രചയിതാവ് : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍ പരിഭാഷ : അബ്ദുല്‍ ലതീഫ് സുല്ലമി പരിശോധന : അബ്ദുറസാക് സ്വലാഹി
അല്ലാഹുവിന്റെ ഏകത്വത്തേയും, അവന്റെ നാമവിശേഷണങ്ങളേയും, മലക്കുകളേയും, വേദഗ്രന്ഥങ്ങളേയും പ്രവാചകന്മാലരേയും, അന്ത്യനാളിനേയും, നന്മയും തിന്മയുമടങ്ങുന്ന വിധിയേയും സംബന്ധിച്ചുള്ള അഹ്ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസം പൂര്ണ്ണഹമായും ഉള്ക്കൊിണ്ടിട്ടുള്ള സരളമായ കൃതിയാണ് ഇത്. ഒരു സത്യവിശ്വാസി നിര്ബുന്ധമായും മനസ്സിലാക്കിയിരിക്കേണ്ട വിശ്വാസപരമായ എല്ലാ വിഷയങ്ങളും ഇതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസപരമായി മുഅ്മിനിന്ന് ഉണ്ടായിത്തീരുന്ന നേട്ടങ്ങളെ സംബന്ധിച്ചും ഈ കൃതി സംസാരിക്കുന്നു.
- മലയാളം രചയിതാവ് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ് പരിഭാഷ : അബ്ദുല്‍ റഹ് മാന്‍ സ്വലാഹി പരിശോധന : അബ്ദുറസാക് സ്വലാഹി പരിശോധന : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
നബിസ്വല്ല്ല്ലാഹു അലൈഹിവസല്ലമയുടെ നമസ്കാര രീതി വിവരിക്കുന്ന ഒരു ഹ്രസ്വവിശദീകരണമാണ് ഈ കൃതി. ഇത് വായിക്കുന്ന മുസ്ലിമായ എല്ലാ സ്ത്രീ-പുരുഷന്മാര്ക്കും നമസ്കാരത്തില്‍ നബിയെ മാതൃകയാക്കാന്‍ പരമാവധി സാധിക്കുന്നതാണ്. നബിസ്വല്ല്ല്ലാഹു അലൈഹിവസല്ലമയുടെ വുളു, തക്ബീറത്തുല് ഇഹ്റാം മുതല്‍ സലാം വീട്ടുന്നതുവരെയുള്ള നമസ്കാര രീതി, നിര്‍ബ ന്ധ നമസ്കാരങ്ങള്ക്കു ശേഷം ചൊല്ലേണ്ട, സുന്നത്തില്‍ വന്നിട്ടുള്ളതായ ദിക്റുകള്‍, സുന്നത്തു നമസ്കാരങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വിവരണം ഈ കൃതിയുടെ പ്രത്യേകതയാണ്.
- മലയാളം രചയിതാവ് : ഉമ്മുല്‍ഖുറാ സര്‍വകലാശാല,മക്ക
മുസ്ലിമിന്റെ നിത്യജീവിതത്തില്‍ ഖു൪ആനില്‍ നിന്നും തഫ്സീറില്‍ നിന്നും ക൪മ്മപരവും വിശ്വാസപരവുമായ വിധികള്‍ അവയുടെ ശ്രേഷ്ടതകള്‍ . ഇത് രണ്ട് ഭാഗമാണ്. ഒന്നാംഭാഗം: വിശുദ്ധ ഖു൪ആനിലെ അവസാന മൂന്ന് ഭാഗങ്ങളും രണ്ട്: അവക്ക് ശൈഖ് മുഹമ്മദ് അഷ്ക്കറിന്റെ ’സുബ്ദത്തു തഫ്സീ൪’ എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള വിവരണവും ഉള്‍കൊളളുന്നു. .അവ ഏകദൈവ വിശ്വാസത്തിലെ വിധികള്‍ വിശ്വാസകാര്യങ്ങളിലെ ചോദ്യങ്ങള്‍, ഏകദൈവ വിശ്വാസത്തെ കുറിച്ചുള്ള ഗംഭീര സംഭാഷണം,ഇസ്ലാമിലെ വിധികള്‍ (രണ്ട് സാക്’ഷ്യ വചനം,ശുദ്ധി നമസ്കാരം,സക്കാത്ത്,ഹജ്ജ്) അവകൊണ്ടുളള നേട്ടങ്ങള്‍ , പ്രാ൪തഥനകള്‍ , ദിക്റുകള്‍ , നൂറ് ശ്രേഷ്ടതകളും എഴുപത് അബ ദ്ധങ്ങളും നമസ്കാരം ചിത്രങ്ങള്‍ സഹിതവും അന്ത്യയാത്രയെ കുറിച്ചും ഇതില്‍ പരാമ൪ശിക്കുന്നു.
- മലയാളം രചയിതാവ് : മുഹമ്മദ് സ്വാലിഹ് അല്‍-മുന്‍ജിദ് പരിഭാഷ : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഇസ്ലാമിക ശരീ അത്ത് നിഷിദ്ധമാക്കിയ ഒട്ടനവധി കാര്യങ്ങളില്‍ പലതിനേയും ജനങ്ങള്‍ നിസ്സാരമായിക്കാണൂന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചക ഹദീസുകളും വഴി നിഷിദ്ധമാക്കപ്പെട്ട ഇത്തരം കാര്യങ്ങളുടെ നിഷിദ്ധത പ്രമാണങ്ങളിലൂടെ വിശദീകരിക്കുന്നു
- മലയാളം രചയിതാവ് : സ്വാലിഹ് ഇബ്നു ഫൗസാന്‍ അല്‍ ഫൗസാന്‍ പരിഭാഷ : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
(മുസ്ലിം നാമധാരികളില്‍) ഇന്ന് ദൈവനിഷേധം (കുഫ്ര്), സൂഫിസം, സന്യാസം, ഖബറാരാധന, വിഗ്രഹാരാധന, പ്രവാചക സുന്നത്തിനെതിരെയുള്ള ബിദ്ഈ (പുത്തനാചാര) വിശ്വാസം തുടങ്ങി ധാരാളം പിഴച്ച വാദങ്ങളും, വിശ്വാസങ്ങളും നാള്‍ക്കു നാള് വര്ദ്ധിടച്ചുവരികയാണ്. തൗഹീദിലെ വിശ്വാസം ശുദ്ധമാകുന്നതിലൂടെ മാത്രമെ അല്ലാഹു നമ്മുടെ സല്ക്ക്ര്മ്മ ങ്ങള് സ്വീകരിക്കുകയുള്ളൂ. കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമായിരിക്കാന് അനിവാര്യമായ പരലോക മോക്ഷം നേടുവാനും ആഗ്രഹിക്കുന്നവര്‍ നിര്ബ്ബകന്ധമായും അറിഞ്ഞിരിക്കേണ്ട തൗഹീദിലെ വിശ്വാസകാര്യങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥം
- മലയാളം രചയിതാവ് : മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ് പരിഭാഷ : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : മുഹമ്മദ് സ്വാദിഖ് മദീനി
വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തെ അപഗ്രഥന വിധേയമാക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം. മുസ്ലിം ലോകത്ത് വ്യാപകമായി കണ്ടു വരുന്ന ശിര്‍ക്കന്‍ വിശ്വാസങ്ങളേയും കര്‍മ്മങ്ങളെയും വ്യക്തമായും പ്രാമാണികമായും ഈ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നു.