معلومات المواد باللغة العربية

തഫ്സീരുകള്‍

ഇനങ്ങളുടെ എണ്ണം: 13

  • മലയാളം

    PDF

    മുസ്ലിമിന്‍റെ നിത്യജീവിതത്തില്‍ ഖു൪ആനില്‍ നിന്നും തഫ്സീറില്‍ നിന്നും ക൪മ്മപരവും വിശ്വാസപരവുമായ വിധികള്‍ അവയുടെ ശ്രേഷ്ടതകള്‍ . ഇത് രണ്ട് ഭാഗമാണ്. ഒന്നാംഭാഗം: വിശുദ്ധ ഖു൪ആനിലെ അവസാന മൂന്ന് ഭാഗങ്ങളും രണ്ട്: അവക്ക് ശൈഖ് മുഹമ്മദ് അഷ്ക്കറിന്‍റെ ’സുബ്ദത്തു തഫ്സീ൪’ എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള വിവരണവും ഉള്‍കൊളളുന്നു. .അവ ഏകദൈവ വിശ്വാസത്തിലെ വിധികള്‍ വിശ്വാസകാര്യങ്ങളിലെ ചോദ്യങ്ങള്‍, ഏകദൈവ വിശ്വാസത്തെ കുറിച്ചുള്ള ഗംഭീര സംഭാഷണം,ഇസ്ലാമിലെ വിധികള്‍ (രണ്ട് സാക്’ഷ്യ വചനം,ശുദ്ധി നമസ്കാരം,സക്കാത്ത്,ഹജ്ജ്) അവകൊണ്ടുളള നേട്ടങ്ങള്‍ , പ്രാ൪തഥനകള്‍ , ദിക്റുകള്‍ , നൂറ് ശ്രേഷ്ടതകളും എഴുപത് അബ ദ്ധങ്ങളും നമസ്കാരം ചിത്രങ്ങള്‍ സഹിതവും അന്ത്യയാത്രയെ കുറിച്ചും ഇതില്‍ പരാമ൪ശിക്കുന്നു.

  • മലയാളം

    PDF

    മനുഷ്യ സമൂഹത്തിൻറെ വിജയകരമായ ലക്ഷ്യത്തിന് വഴിയും വെളിച്ചവുമായി നിലകൊള്ളുന്ന ദൈവിക ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. സർവ്വ മനുഷ്യരുടെയും വായനക്കും ചിന്തക്കുമായി സദാ നിവർത്തി വെക്കപ്പെടെണ്ട ഗ്രന്ഥമാണ് അത്. അതിലെ ആദർശങ്ങളും മാർഗനിർദ്ദേശങ്ങളുമാണ് ജീവിത വിജയത്തിന് നിദാനം. ഖുർആനിക വചനങ്ങളുടെ അർഥവും ആശയവും ചോർന്നു പോകാതെ, മലയാള ഭാഷയിൽ വിരചിതമായ പ്രഥമ തഫ്സീർ ആണ് "വിശുദ്ധ ഖുർആൻ വിവരണം" എന്ന ഈ കൃതി. കേരളത്തിലെ എല്ലാ വിഭാഗം ആളുകളാലും അംഗീകരിക്കപ്പെട്ട ഈ ഖുർആൻ വിവരണം, പൂർവസൂരികളായ പണ്ഡിതന്മാരുടെ ആധികാരിക അറബീ തഫ്സീറുകളെ അവലംബിച്ചാണ് രചിക്കപ്പെട്ടിട്ടുള്ളത്. വാക്കർത്ഥവും വാചകാർത്ഥവും ആശയ വിവരണവും വളരെ സൂക്ഷ്മതയോടെ ഇതിൽ നൽകിയിരിക്കുന്നു. പ്രധാന വിഷയങ്ങളിലുള്ള പൊതു വിശകലനങ്ങൾ പ്രത്യേകം നൽകിയിരിക്കുന്നു എന്നത് ഈ തഫ്സീ റിന്റെ സവിശേഷതയാണ്. ഏതു നിലവാരത്തിലുള്ള വായനക്കാരന്നും ഖുർആനിക പാഠഗ്രഹണത്തിനുതകുന്ന ലളിത ശൈലിയാണ് ഈ തഫ്സീറിന്റേത്. ഇതിൻറെ സൂക്ഷ്മമായ വായനയും പഠനവും അനുവാചകരിൽ ഇസ്ലാമിക ജീവിതത്തിനുതകുന്ന പുതു വെളിച്ചം പകരുമെന്ന് നിസ്സംശയം പറയാം.

  • മലയാളം

    MP3

    ഫാതിഹ സൂറത്തിന്റെ പ്രാധന്യവും ശ്രേഷ്ടതകളും അതിന്റെ വ്യഖ്യാനവും റബ്ബിനോടു സഹായം ചോദിക്കേണ്ടതെങ്ങിനെ എന്നും സൃഷ്ടികളോടു ചോദിക്കേണ്ട സഹായം എന്ത്‌? നേരായ പാത ഏതെന്നും വഴിപിഴച്ചവരുടെ പാത ഏതെന്നും വിശദീകരിക്കുന്നു.

  • മലയാളം

    MP3

    വിശുദ്ധ ഖുര്‍ആനിലെ 103-മ് അധ്യായമായ സൂറത്തുല്‍ അസറിന്റെ വിശദീകരണം. വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യ സമൂഹത്തിന്റെ വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങള്‍ എടുത്തു ഉദാഹരിച്ചു കൊണ്ട് മനുഷ്യ സമൂഹത്തിനു സംഭവിച്ച അപചയങ്ങള്‍ വിശദമാക്കുന്നു. ശുദ്ധമായ ഏക ദൈവ വിശ്വാസത്തിനും കറ കളഞ്ഞ ആത്മാര്‍ഥമായ സല്പ്രവര്തനങ്ങള്‍ക്കും മാത്രമേ മനുഷ്യനെ സംരക്ഷിക്കാന്‍ സാധിക്കൂ എന്ന് പ്രഭാഷകന്‍ വ്യക്തമാക്കുന്നു.

  • മലയാളം

    MP3

    സൂറത്തുല്‍ ഫാത്തിഹയുടെ ആധികാരികമായ വിശദീകരണം: സന്മാര്‍ഗ്ഗ ത്തിലേക്കുള്ള പാതയും വിജയത്തിലേക്കുള്ള ചവിട്ടുപടിയുമാണ് സൂറത്തുല്‍ ഫാത്തിഹ. ഖുര്‍ആനിന്റെ മുഴുവന്‍ ആശയങ്ങളും തത്വങ്ങളും നിയമങ്ങളും ഉള്‍കൊള്ളുന്ന മഹത്തായ അദ്ധ്യായം. ഓരോ മുസ്ലിമും ദിനേന നമസ്കാരങ്ങളില്‍ പാരായണം ചെയ്യേണ്ട സൂറത്ത്‌. അതുകൊണ്ട് തന്നെ അതിന്റെ അര്‍ത്ഥവും ആശയവും പഠിക്കല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമാവുന്നു. നമസ്കാരത്തില്‍ ഭയഭക്തി ഉണ്ടാവാന്‍ ആശയങ്ങള്‍ ഉള്കൊള്ളല്‍ അനിവാര്യമായിത്തീരുന്നു. ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന വിധത്തിലുള്ള പ്രതിപാദനം.

  • മലയാളം

    MP3

    സൂറതുല്‍ ഫാതിഹയുടെയും - അമ്മ ജുസ്‌ഇലെ സൂറത്തുകളുടെയും പരിഭാഷ

  • മലയാളം
  • മലയാളം

    LINK

    എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ്‌ നിനക്ക്‌ നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌. (അന്നഹ്‌ല്‍:16-89) മദീനയിലെ മലിക്‌ ഫഹദ്‌ ഖുര്‍ആന്‍ പ്രിന്റിംഗ്‌ പ്രസ്സ്‌ കോംപ്ലെക്സില്‍ നിന്ന്‌ പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ, റഫറന്‍സ്‌ ഇന്‍ഡക്സ്‌ സഹിതം.

  • മലയാളം

    MP3

    സൂറതുല്‍ കഹ്ഫിന്റെ ശ്റേഷ്ടത, അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ നന്ദിയുള്ളവരാവുക, സൂറത്തുല്‍ കഹ്ഫില്‍ വിവരിച്ച കഥകളില്‍ നിന്നും മനുഷ്യറ്ക്ക് ലഭിക്കുന്ന പാഠങ്ങള്‍

  • മലയാളം

    JPG

    വിശുദ്ധ ഖുര്‍ ആനിലെ ‘അന്‍ആം’ എന്ന അധ്യായത്തിലെ 151മുതല്‍ 153 വരെയുള്ള സൂക്തങ്ങളില്‍ അല്ലാഹു നിഷിദ്ധമാക്കിയ പത്ത്‌ കാര്യങ്ങള്‍ വിവരിക്കുന്നു.

  • മലയാളം

    DOC

    ലൈലതുന്‍ മുബാറക എന്ന് ഖുര്ആസന്‍ വിശേഷിപ്പിച്ച രാവ്‌ ശ’അബാന്‍ പതിനഞ്ചാം രാവല്ല മറിച്ച് ലൈലതുല്‍ ഖദര്‍ എന്ന് ഖുര്ആ്ന്‍ വിശേഷിപ്പിച്ച റമദാനിന്റെ അവസാന പത്തിലെ ഒറ്റ രാവുകളില് കടന്നു വരുന്ന വിശുദ്ധ ഖുര്ആഎന്‍ അവതരിപ്പിക്കപ്പെട്ട പുണ്യരാവ് ആണെന്ന് സമര്ഥിിക്കുന്നു.

  • മലയാളം

    MP3

    മക്ക ഹറം ശരീഫിലെ ഇമാമുമാരുടെ അമ്മ ജുസ്‌അ്‌ ഖിറാഅത്തും മലയാള പരിഭാഷയും.

  • മലയാളം

    PDF

    മലയാളത്തില്‍ രചിക്കപ്പെട്ട ഖുര്‍ആന്‍ പരിഭാഷകള്‍, ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങ ള്‍, വിവധ ഘട്ടങ്ങളിലായി ആ രംഗത്തുണ്ടായ പുരോഗതികള്‍, എന്നിവ വിവരിക്കുന്ന ആധികാരിക ചരിത്ര പഠന, ഗവേഷണ ഗ്രന്ഥം