വൈജ്ഞാനിക തരം തിരിവ്

معلومات المواد باللغة العربية

നികാഹ്

ഇനങ്ങളുടെ എണ്ണം: 9

  • മലയാളം

    PDF

    വിവാഹാലോചന മുതല്‍ ശ്രദ്ധിക്കേണ്ട പൊതു നിയമങ്ങള്‍, കുടുംബ ജീവിതം സന്തുഷ്ടമായിരിക്കേണമെങ്കില്‍ ഇണകള്ക്കി ടയില്‍ ഉണ്ടാവേണ്ട സല്ഗു്ണങ്ങള്‍, അവര്ക്കി ടയില്‍ അസ്വാരസ്യം ഉടലെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ തുടങ്ങിയവ വിവരിക്കുു‍ന്നു. ഇസ്ലാമിക വിവാഹത്തെക്കുറിച്ചും അതിന്റെ നാനാ വശങ്ങളെക്കുറിച്ചും വളരെ സംക്ഷിപ്തമായി പ്രതിബാധിക്കുന്ന ഉത്തമ ഗ്രന്ഥം.

  • മലയാളം

    PDF

    ജീവിതത്തിന്റെ മറ്റേതു മേഖലയിലുമെന്നത്‌ പോലെ ദൈവീക മാര്ഗദദര്ശാനങ്ങള്‍ അനുധാവനം ചെയ്തവര്ക്ക് ‌ മാത്രമേ ദാമ്പത്യ ജീവിതവും പൂര്ണ്ണ്മായി ആസ്വധിക്കാനാവൂ. ദാമ്പത്യ ജീവിതത്തിലേക്ക്‌ കടക്കുന്നവര്ക്ക് ‌ ഖുര്‍’ആനും സുന്നത്തും നല്കുാന്ന മാര്ഗ്ഗവരേഖ സമഗ്രമായി വിശദീകരിക്കുന്ന ഗ്രന്ഥം

  • മലയാളം

    PDF

    പെണ്ണിന്റെ ശാരീരികവും മാനസികവുമായ സംത്രിപ്തി ഉറപ്പു വരുത്തല്‍ ആണിന്റെ ഇസ്ലാമികമായ ബാധ്യതയാണെന്ന തിരിച്ചറിവാണ്‍ ഈ പുസ്തകത്തിന്റെ അന്തര്ധാിര. ഭാര്യ എന്ന നിലയിലുള്ള അവകാശങ്ങള്‍ സ്ത്രീക്ക്‌ അന്യായമായി നിഷേധിക്കപ്പെടുന്ന രീതികളും ഇടങ്ങളും മനസ്സില്‍ സ്നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലാത്ത്‌ പുരുഷന്മാരെ മുഴുവന്‍ ആത്മവിചാരണക്ക്‌ പ്രേരിപ്പിക്കുന്ന ഭാഷയില്‍ ഈ കൃതിയില്‍ ആവിഷ്കരിച്ചിരിക്കുന്നു.

  • മലയാളം

    MP4

    ഒരു സമൂഹത്തിന്റെയും കുടുംബത്തിന്റെയും അടിസ്ഥാന ഘടകം ശരിയായ ദാമ്പത്യ ബന്ധങ്ങളാണ്. വിജയകരമായ തലമുറകള്‍ക്കും സല്‍ഗുണ സമ്പന്നമായ കുടുംബാന്തരീക്ഷത്തിനും ഈ ഉത്തമ ബന്ധങ്ങള്‍ അനിവാര്യമാണ്. വിശുദ്ധ ഖുര്‍ആന്‍ ഈ ബന്ധത്തിന്റെ ഊഷ്മളതക്കും സുദൃഢതക്കും അനിവാര്യമായ കാര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. അതിലേറ്റം പ്രധാനം സ്നേഹവും കാരുണ്യവുമാണ്. സമാധാനവും ഇണക്കവുമാണ്. ദമ്പതികള്‍ കേട്ടിരിക്കേണ്ട ഹൃദയസ്പൃക്കായ പ്രസംഗം.

  • മലയാളം

    MP3

    സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പുലര്‍ത്തേണ്ട സാംസ്കാരികമായ മര്യാദകളും ലൈംഗിക അച്ചടക്കങ്ങളും വിശദമാക്കുന്ന പ്രഭാഷണം. വസ്ത്രധാരണ രംഗങ്ങളിലും യാത്രാ വേളകളിലും പള്ളികളിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും വിവാഹ സന്ദര്‍ഭങ്ങളിലും സ്ത്രീ പുരുഷ കൂടിച്ചേരലുകള്‍ ഉണ്ടായേക്കാവുന്ന സ്ഥലങ്ങളിലും സൂക്ഷിക്കേണ്ടുന്ന മര്യാദകളും നിയമങ്ങളും വിശദീകരിക്കുന്നു.

  • മലയാളം

    PDF

    വിവാഹത്തിന്റെ ലക്‌ഷ്യം, വൈവാഹിക രംഗങ്ങളില്‍ കണ്ടു വരുന്ന അധാര്മ്മി ക പ്രവണതകള്‍, വിവാഹ രംഗങ്ങളില്‍ വധൂവരന്മാര്‍ പാലിക്കേണ്ട മര്യാദകള്‍, സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ എന്നിങ്ങനെ വിവാഹത്തെ കുറിച്ച സമഗ്രമായ വിശദീകരണം.

  • മലയാളം

    PDF

    വിവാഹം, വിവാനാനന്തര മര്യാദകള്‍, സ്ത്രീകള്ക്കും പുരുഷന്മാര്ക്കും അനുവദനീയമായ കാര്യങ്ങള്‍, നിഷിദ്ധമായ കാര്യങ്ങള്‍, ദാമ്പത്യ ജീവിതത്തില്‍ ദമ്പതികള്‍ പാലിക്കേണ്ട മര്യാദകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആധികാരികമായ വിശദീകരണം.

  • മലയാളം

    MP3

    ഭാര്യാ ഭര്ത്താക്കന്മാര് തമ്മിലുള്ള കടമകള് വിവരിക്കുന്നു

  • മലയാളം

    MP3

    ദാമ്പത്യ ജീവിതത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ത്‌?