അല്ലാഹുവിനെ ആരാധിക്കാനുള്ള ഭവനങ്ങള്‍ അവന്റെ മസ്ജിദുകളാണ്. എന്നാല്‍ മഹാന്മാരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളും പ്രാര്‍ഥനാ മന്ദിരങ്ങളുമാക്കുന്ന ആളുകള്‍ വിശ്വാസികള്‍ക്കിടയില്‍ ധാരാളമുണ്ട്. വിശുദ്ധ ഇസ്ലാം നിശിതമായി താക്കീതു ചെയ്ത കാര്യമാണ് ഖബറിടങ്ങള്‍ ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റരുത് എന്നത്. പ്രസ്തുത വിഷയത്തില്‍, സമൃദ്ധമായി രേഖകള്‍ ഉദ്ധരിച്ചു കൊണ്ടുള്ള മൂല്യവത്തായ കൃതിയാണ് നിങ്ങള്‍ വായിക്കാനിരിക്കുന്നത്.
മരിച്ചവര്‍ക്ക് വേണ്ടി ഫാതിഹ , യാസീന്‍ , ഖുര്‍ആനില്‍ നിന്നുള്ള ഇതര സൂറകള്‍ ഇവ ഓതി പ്രാര്‍ത്ഥിക്കുന്നതിന്റെയും മരിച്ചവരുടെ സമീപത്ത് ഖുര്‍ ആന്‍ ഓതുന്നനിന്റെയും വിധി വ്യക്തമാക്കുന്നു.
ഐഹിക ജീവിതത്തിലെ എല്ലാ സുഖങ്ങളെയും മുറിച്ചു കളയുന്ന മരണം സത്യമാണ്. ദൈവബോധമുള്ളവന്‍ എപ്പോഴും മരണത്തെ സ്മരിച്ചു കൊണ്ടിരിക്കും. കാരണം മരണ ചിന്തയുള്ളവന് പശ്ചാതാപത്തിലെക്ക് കുതിക്കും. അവന് ഹൃദയത്തെ ആരാധനയില്‍ ഉറപ്പിക്കും. മരണവേദന എല്ലാ സൃഷ്ടികളും അനുഭവിക്കും. ആ വേദന പാപങ്ങളെ കഴുകുന്നു; പദവികള്‍ വര്‍ധിപ്പിക്കുന്നു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ മരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആകര്‍ഷകമായ പ്രഭാഷണം.
മയ്യിത്തിനെ കുളിപ്പിക്കുക, കഫന്‍ ചെയ്യുക, മയ്യിത്തിന് വേണ്ടി നമസ്കരിക്കുക, ഖബറടക്കുക, തുടങ്ങിയ വിഷയങ്ങളില്‍ പ്രമാണങ്ങള്‍ നിരത്തിക്കൊ ണ്ടുള്ള ഏവരും വായിച്ചിരിക്കേണ്ട പഠന ലേഖനമാണ് ഇത്.
മയ്യിത്ത് കുളിപ്പിക്കുക, അവന് വേണ്ടി നമസ്കരിക്കുക, ഖബറിലേക്ക് കൊണ്ട് പോവുക, ഖിബ്ലക്കഭിമുഖമായി മറമാടുക തുടങ്ങിയ, മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആധികാരികമായി വിവരിക്കപ്പെട്ട കൃതി. .
മരണം വിളിച്ചുണര്‍ത്തും മുമ്പ് എന്തല്ലാം കാര്യങ്ങള്‍ നമുക്ക് ചെയ്യാനുണ്ട് അതില്‍ നാം എത്രത്തോളം വീഴ്ച വരുത്തുന്നുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു.
മരണപ്പെട്ട ഉടനെ മുതല്‍ കുളിപ്പിക്കല്‍, കഫന്‍ ചെയ്യുന്ന രൂപം, ജനാസ കൊണ്ട് പോകല്‍, ഖബറിന്റെ രൂപം, തഅസിയ്യ ത്ത്, മുതലായ മയ്യ്ത്ത് സംസ്ക്കരണ മുറകള്‍ ചിത്ര സഹിതം വിവരിക്കുന്നു.