സ്ത്രീകള്‍ പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്‍ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള്‍ ലളിതമായി ഇതില്‍ വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്.
അംഗശുദ്ധി, നമസ്കാരം എന്നീ വിഷയങ്ങളില്‍ ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ ഉതൈമീന്‍, ശൈഖ് സ്വാലിഹ് അല്‍ ഫൌസാന് എന്നീ പ്രഗല്ഭ പണ്ഡിതരുടെ രചനകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്തകം. വുദുവിന്റെ ശര്ത്വ്, ഫര്‍ദ്, സുന്നത്തുകള്‍, ദുര്‍ബലമാവുന്ന കാര്യങ്ങള്‍, രൂപം, നമസ്കാരത്തിന്റെ രൂപം, റുക്നുകള്, വാജിബുകള്‍, സുന്നത്തുകള്‍, എന്നിവ വിശദീകരിക്കുന്നു.
ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്‍മശാസ്ത്ര പുസ്തകങ്ങളില്‍ ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്‍ക്ക് സുഗ്രാഹ്യമാവുന്ന തരത്തില്‍ ലളിതമായ ശൈലിയില്‍ വിശദീകരിക്കുന്നു.
എങ്ങിനെയാണ് ശുദ്ധീകരിക്കേണ്ടതെന്നതിന്റെ വിശ ദീകരണം. വലിയ അശുദ്ധിയിൽ നിന്നുള്ള ശുദ്ധീകരണ രീതിയെ കുറിച്ചും പ്രസവരക്ത ത്തി ൽ നിന്നും ആർത്തവ രക്ത ത്തിൽ നിന്നുമുള്ള ശുദ്ധീകരണ വിധികളെ കുറിച്ചും വിവരിക്കുന്നു.
മുസ് ലിംകളുടെ വിശുദ്ധിയെ കുറിച്ചും ശുദ്ധീകരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള വിവരണം. കുട്ടികള്‍ എപ്പോഴാണ് പ്രായപൂര്‍ത്തിയാവുക എന്നും അതിന്റെ അടയാളങ്ങളെ കുറിച്ചും തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവിരിക്കുന്നു. വിശുദ്ധ ഖുർആൻ പാരായണ മര്യാദകളെ കുറിച്ചും വിവരിക്കുന്നു
താടി വളര്‍ത്തുക, താടിക്ക് വര്‍ണ്ണം നല്‍കുക, നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കാതിരിക്കുക തുടങ്ങിയ, നിത്യ ജീവിതത്തില്‍ സാധാരണയായി മുസ്ലിം കള്‍ അവഗണിക്കുന്ന സുന്നത്തുകളുടെ പ്രാധാന്യം വിശദീകരിക്കുന്നു. ചില ചോദ്യോത്തരങ്ങള്‍ സഹിതം.
ചില മുസ്ലിം സഹോദര സഹോദരിമാര്‍ ആരാധന കാര്യങ്ങളിലും ശുദ്ധീകരണ വേളകളിലും ചെയ്തു കൊണ്ടിരിക്കുന്ന അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അവ പ്രമാണങ്ങളുടെ പിന്തുണയില്ലാത്തതാണ് എന്ന് സവിസ്തരം വിവരിക്കുകയും ചെയ്യുന്നു.
നോമ്പുകാലങ്ങളിലും നമസ്കാര വേളകളിലും സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സൗദി അറേബ്യയുടെ ഉന്നത പണ്ഡിത സഭ നല്കി യ ഫത് വ. ഇസ്ലാമിക ശരീഅത്ത് അനുശാസിക്കുന്ന ആരാധന കര്മ്മീങ്ങളില് പരിപാലിച്ചു വരുന്ന വിശ്വാസിനികളായ സ്ത്രീകള്‍ മനസ്സിലാക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു.
നമസ്കാരത്തിന് ശുദ്ധിയുണ്ടായിരിക്കുക എത് മതനിയമമാണ്. അംഗശുദ്ധി വരുത്തലും, മാലിന്യങ്ങള്‍ നീക്കം ചെയ്യലും നമസ്കാരം സാധുവാകാനുള്ള നിബന്ധനകളാണ്. ശരീരവും, വസ്ത്രവും, നമസ്കാര സ്ഥലവുമെല്ലാം വൃത്തിയുള്ളതായിരിക്കണം. രോഗിയുടെ നമസ്കാരം, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട ഏതാനും വിധികളാണ് ഈ ലഘു ലേഖനത്തിലെ ഉള്ളടക്കം.