- മലയാളം രചയിതാവ് : മുഹമ്മദ് സ്വാലിഹ് അല്‍-മുന്‍ജിദ് പരിഭാഷ : മുഹമ്മദ് കുട്ടി കടന്നമണ്ണ പരിശോധന : ഹംസ ജമാലി
മനുഷ്യന്‍റെ നിത്യ ജീവിതത്തില്‍ നേരിടുന്ന മതപരവും ഭൌതികവുമായ 72 വിഷയങ്ങള്‍ പ്രതിപാദിക്കുന്ന വളെരെ നല്ല ഒരു പുസ്തകം. വിശ്വാസം, കര്‍മ്മം, അനുഷ്ട്ടാനങ്ങള്‍, ആചാരങ്ങള്‍, മര്യാദകള്‍, തുടങ്ങി ജീവിതത്തിന്‍റെ മിക്ക മേഖലകളിലും അഭിമുഖീകരിക്കേണ്ടി വരുന്ന മിക്ക പ്രശ്നങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അറിവില്ലാത്തവര്‍ക്കവര്‍ക്ക് ഒരു വഴി കാട്ടിയും അറിവുള്ളവര്‍ക്ക് ഒരു അധ്യാപന സഹായിയും ആയി ഉപയോഗപ്പെടുത്താവുന്ന ഒരു നല്ല കൃതിയാണിത്..
- മലയാളം രചയിതാവ് : മുഹമ്മദ് സ്വാലിഹ് അല്‍-മുന്‍ജിദ് പരിഭാഷ : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഇസ്ലാമിക ശരീ അത്ത് നിഷിദ്ധമാക്കിയ ഒട്ടനവധി കാര്യങ്ങളില്‍ പലതിനേയും ജനങ്ങള്‍ നിസ്സാരമായിക്കാണൂന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചക ഹദീസുകളും വഴി നിഷിദ്ധമാക്കപ്പെട്ട ഇത്തരം കാര്യങ്ങളുടെ നിഷിദ്ധത പ്രമാണങ്ങളിലൂടെ വിശദീകരിക്കുന്നു
- മലയാളം രചയിതാവ് : മുഹമ്മദ് സ്വാലിഹ് അല്‍-മുന്‍ജിദ് പരിഭാഷ : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : മുഹമ്മദ് കുട്ടി കടന്നമണ്ണ
പൊതുജനങ്ങളില്‍ ചിലരില്‍ നമസ്കരിക്കുമ്പോള്‍ കണ്ടുവരാറുള്ള അച്ചടക്കമില്ലായ്മ,അധിക ചലനങ്ങള്‍ ,ഇമാമിനെ മുന്‍കടക്കല്‍ , തുടങ്ങിയ നിഷിദ്ധങ്ങളെക്കുറിച്ച് വിവരിക്കുന്നു
- മലയാളം പ്രഭാഷകൻ : മിദ് ലാജ് സ്വലാഹി പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
ഗൗരവം മനസ്സിലാക്കാത്തത് കൊണ്ടോ വേണ്ടത്ര ജാഗ്രത പുലർത്താത്തത് കൊണ്ടോ ജനങ്ങൾ അധികപേരും നിസാരമായി കാണാറുള്ള വളരെ ഗൗരവമുള്ള ചില നിഷിദ്ധങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുന്ന ലഘു ഭാഷണം
- മലയാളം പരിഭാഷ : മുഹമ്മദ് കബീര്‍ സലഫി പരിശോധന : മുഹമ്മദ് സിയാദ് കണ്ണൂര്‍
സംഗീതം ഇന്ന്‍ ലഹരിയായേക്കാള്‍ മാരകമായ സ്വാധീനം ചെലുത്തിയ സംഗതിയാണ്. പ്രായഭേദമെന്യെ എല്ലാവരും സംഗീതത്തിന്റെ പിടിയിലാണ്. കേള്‍വിക്കാരന്റെ മനസ്സില്‍ അതുണ്ടാക്കുന്ന വിപത്ത് ചില്ലറയല്ല. ഈമാനികമായി ദുര്‍ബലരായ വ്യക്തികളെ പിടികൂടാനുള്ള പിശാചിന്റെ ഫലപ്രദമായ തന്ത്രമാണ് സംഗീതമെന്ന കാര്യത്തില്‍ സംശയമില്ല സംഗീതത്തോടുള്ള ഇസ്ലാമിക കാഴ്ചപ്പാട് വിശ്വാസികള്‍ കൃത്യമായും അറിയേണ്ടതുണ്ട്. . എന്താണ് സംഗീതത്തിന്റെ ഇസ്ലാമിക വിധി? സംഗീതം നിറഞ്ഞ ഗാനങ്ങളുടെ വിധി? പ്രമാണങ്ങളെ മുന്നില്‍ വെച്ചു കൊണ്ടുള്ള വിശദീകരണമാണ് ഈ ചെറുകൃതിയിലൂടെ രചയിതാവ് നടത്തുന്നത്. സത്യമറിയാന്‍ കൊതിക്കുന്നവര്‍ക്ക് കൃത്യമായ ഉത്തരം ഇതിലുണ്ട്.
- മലയാളം രചയിതാവ് : മുഹമ്മദ് സ്വാദിഖ് മദീനി പരിശോധന : അബ്ദുറസാക് സ്വലാഹി
ഔലിയായുടെ കറാമത്ത് കഥകള്‍ , ജ്യോത്സ്യന്റെ പ്രവചനങ്ങള്‍ , മത രാഷ്ട്രീയ രംഗങ്ങളില്‍ എതിര്‍ ഭാഗത്ത് നില്ക്കുന്നവരെ തേജോവധം ചെയ്തു കൊണ്ടുള്ള വാര്ത്തകള്‍ , നിമിഷ നേരങ്ങള്‍ കൊണ്ട് പ്രചരിക്കുന്ന ഇത്തരം വാര്ത്തകള്‍ പല രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കുന്നു. എത്ര കുടുംബങ്ങളെയാണ് ഇത്തരം വാര്ത്തകള്‍ തകര്ത്ത് കളഞ്ഞത്, എത്രയെത്ര സ്നേഹിതന്മാരെയാണ് അത് ഭിന്നിപ്പിച്ചത്, എത്രയോ ഹൃദയങ്ങള്ക്കാണ് അത് ദുഖങ്ങള്‍ സമ്മാനിച്ചത്, എത്രയോ കച്ചവട സ്ഥാപനങ്ങളും കമ്പനികളുമാണ് ഇത്തരം കുപ്രചരണങ്ങളാല്‍ സാമ്പത്തികമായി തകര്ന്ന്ത് ? ഇതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കാന്‍ ഇസ്ലാമിക ചരിത്രത്തില്‍ നിന്നും ചില സംഭവങ്ങള്‍ വിവരിക്കുന്നു. സമൂഹ മധ്യത്തില്‍ പ്രചരിക്കുന്ന വാര്ത്തകളോട് മുസ്ലിം പ്രതികരിക്കേണ്ട രീതികളും വിശദീകരിക്കുന്നു.
- മലയാളം രചയിതാവ് : മുഹമ്മദ് സ്വാദിഖ് മദീനി
ആദം സന്തതികള്‍ സര്‍വരും പാപങ്ങള്‍ ചെയ്യുന്നവരാണ്. പാപ സുരക്ഷിതരായി പ്രവാചകന്മാര്‍ മാത്രമാണുളളത്. ആത്മാര്‍ത്ഥമായ പശ്ചാതാപത്തിലൂടെ അവന്റെ തിന്മകള്‍ അല്ലാഹു മായ്ച്ചുകളയുന്നു. അതിന് പുറമെ അവയെ ഇല്ലാതാക്കുവാന്‍ മറ്റു ചില മാര്‍ഗങ്ങളും അവന്‍ ഒരുക്കി വെച്ചിരിക്കുന്നു , അവ ഏതെല്ലാമാണെ് വിവരിക്കുകയാണ് ഈ പുസ്തകത്തില്.
- മലയാളം രചയിതാവ് : മുഹമ്മദ് കബീര്‍ സലഫി പരിശോധന : അബ്ദുറസാക് സ്വലാഹി
നാവിന്റെ വിനകളും ഗീബത്തും നമീമത്തും, സമൂഹത്തിലും വിശിഷ്യാ മുസ്ലിം സഹോദരങ്ങളിലും വരുത്തി വെക്കുന്ന അപകടങ്ങളും വിശദീകരിക്കുകയാണു ഈ ഹ്രസ്വ ലേഖനത്തില്‍
- മലയാളം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
വ്യക്തി സംസ്ക്കരണം, പ്രാര്‍ത്ഥന, കുടുംബ സംസ്കരണം, മാതാപിതാക്കളെ ആദരിക്കല്‍, കുട്ടികളുടെ ധാര്‍മ്മിക വിദ്യാഭ്യാസം, നിര്‍ബന്ധ നമസ്ക്കാരം, മദ്യം വെടിയുക, ആത്മഹത്യ, കുടുംബത്തിന് വേണ്ടി ചിലവഴിക്കല്‍, മര്യാദ പഠിപ്പിക്കുക തുടങ്ങിയ ഒരു കുടുംബത്തിനും സമൂഹത്തിനും ആവശ്യമായ ഉപദേശങ്ങള്.
- മലയാളം രചയിതാവ് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി പരിശോധന : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
പുകവലിയുടെ കരാള ഹസ്തത്തിലകപ്പെട്ട എത്രയോ വിശ്വാസീ സഹോദരങ്ങളുണ്ട്. ഈ മ്ലേച്ച വൃത്തിയുടെ സാരമായ അപകടങ്ങളെ പ്പറ്റി അറിയുമ്പോഴും അതിനെ കയ്യൊഴിക്കാന്‍ തയ്യാറല്ലാത്തവരാണ് ഏറെയും. അനുവദനീയമായവയും പരിശുദ്ധമായവയും മാത്രം ഉപയോഗിക്കാന്‍ കല്‍പ്പിക്കപ്പെട്ട വിശ്വാസികള്‍, പുകവലിയിലകപ്പെട്ടിട്ടുന്ടെങ്കില്‍ എത്രയും വേഗം അതില്‍ നിന്ന് രക്ഷ പ്രാപിക്കേണ്ടതുണ്ട്. ഇത് ഉപകാര പ്രദമായ ഒരു ഉപദേശ ലേഖനമാണ്.
- മലയാളം രചയിതാവ് : മുഹമ്മദ് സ്വാലിഹ് അല്‍-മുന്‍ജിദ് പരിശോധന : മുഹമ്മദ് കുട്ടി അബൂബക്കര്‍
മുസ്ലിം അകപ്പെടാന്‍ സാധ്യതയുള്ള തിന്മകളെ കുറിച്ചും, ദുഷിച്ച പ്രവര്ത്ത്നങ്ങളുടെ ഫലമായുണ്ടാവുന്ന വിപത്തുക ളെ കുറിച്ചും ഇസ്ലാം മുന്നറിയിപ്പ് നല്കുുന്നു. അവയില്‍ ചില കല്പ്പനകളുടെയും നിരോധനങ്ങളുടെയും വിവരണം
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ധൂര്ത്ത് എന്ന ദു:സ്വഭാവം ഒരു വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഉദാഹരണ സഹിതം വിശദീകരിക്കുന്നു. മനുഷ്യണ്റ്റെ സൃഷ്ടാവായ തമ്പുരാന്‍ ചിലവഴിക്കുന്നതില്‍ മധ്യമമാര്ഗ്ഗം സ്വീകരിക്കാനാണു ആജ്ഞാപിച്ചിട്ടുള്ളത്. അങ്ങനെ മധ്യമമാര്ഗ്ഗം സ്വീകരിക്കുന്നവരെ അവന്‍ പ്രശംസിക്കുകയും അവര്ക്കു ലഭിക്കാനിരിക്കുന്ന വമ്പിച്ച പ്രതിഫലങ്ങളെക്കുറിച്ചു ഖുര്ആങനിലൂടെ അറിയിക്കുകയും ചെയ്തു. ധൂര്‍ത്തുമായി നടക്കുന്നവര്ക്കു ദുനിയാവില്‍ സംഭവിക്കാനിരിക്കുന്ന നഷ്ടങ്ങളെക്കുറിച്ചും പരലോകത്ത് അവരെ പ്രതീക്ഷിക്കുന്ന വമ്പിച്ച ശിക്ഷയെക്കുറിച്ചുമെല്ലാം വിശദമാക്കുന്ന പ്രഭാഷണം.
- മലയാളം രചയിതാവ് : ദാറുല്‍ വത്വന്‍ വൈഞ്ഞാനിക വിഭാഗം പരിഭാഷ : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ജനങ്ങള്‍ നിസ്സാരമാക്കുന്ന പുകവലിയെക്കുറിച്ച് രചിക്കപ്പെട്ട സമഗ്രമായ പുസ്തകം. പുകവലി ആരോഗ്യത്തെ സാവകാശം നഷിപ്പിക്കുന്നു, അതു മാരകമായ രോഗവുമാണ്. അതു മ്‌ളേഛമാണെന്ന് അറിഞ്ഞിട്ടും ജനങ്ങള്ക്കി ടയില്‍ അതു വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതു നിഷിദ്ധമാണെന്നു മനസ്സിലാവാന്‍ അധികം പ്രയാസപ്പെടേണ്ടതില്ല. പുകവലിയുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചും അതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.
- മലയാളം പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
സമൂഹത്തില്‍ വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ദുഷിച്ച സമ്പ്രദായങ്ങളില്‍ പെട്ട കാര്യങ്ങളില്‍ പെട്ടവയാണു പുകവലിയും ലഹരിയും. ഇതു സമൂഹങ്ങളില്‍ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉല്ബുൃദ്ധമാക്കുന്ന പ്രഭാഷണം
- മലയാളം പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
സമൂഹത്തില്‍ വ്യാപിച്ചു വരുന്ന അമിതവ്യയത്തെക്കുറിച്ചും ധൂര്ത്തി നെക്കുറിച്ചും വിശ്വാസികളോട് താക്കീത് നല്കു്ന്ന ഗൌരവപൂര്ണ്ണ മായ പ്രഭാഷണം.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഏതൊരു വിഷയത്തിലും അല്ലാഹുവിണ്റ്റെയും പ്രവാചകണ്റ്റെയും നിര്ദ്ദേ ശങ്ങള്‍ പാലിക്കാന്‍ മുസ്‌ലിം ബാധ്യസ്ഥനാണ്. സംഗീതം നിഷിദ്ധമാണെന്ന് ഖുര്‍ആനും ഹദീഥും വ്യക്തമായി പഠിപ്പിച്ച കാര്യമാണ്. സംഗീതം ഹൃദയങ്ങളില്‍ കാപട്യം നിറക്കുന്നു. സംഗീതത്തിനു പകരം ഖുര്‍ആന്‍ ഹൃദയങ്ങളില്‍ നിറക്കാന്‍ ഉല്ബോ്ധിപ്പിക്കുന്ന ഹൃദ്യമായ പ്രഭാഷണം.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
അശ്ലീലതകളോട് മുസ്ലിമിന്റെ സമീപനം എന്തായിരിക്കണം? അന്യ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ഇടകലരുന്നതിലുള്ള ഇസ്ലാമിന്റെ വിധിവിലക്കുകള്‍
- മലയാളം
വിവിധയിനം വിനോദങ്ങളും വിനോദോപകരണങ്ങളും അതിൻറെ ഉപയോഗങ്ങളുമായി ബന്ധപ്പെട്ടും സ്ത്രീ പുരുഷന്മാരുടെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ടും താടിയിലും മീശയിലും ഒരു മുസ്ലിം നിർബന്ധമായും ആചരിക്കേണ്ട കാര്യങ്ങളിലും കൂടാതെ കല, സൗന്ദര്യം, സംഗീതം എന്നിവയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലും അല്ലാഹു അവന്റെ ഗ്രന്ഥത്തിലും തിരുമേനി (സ) അവിടുത്തെ ചര്യയിലും വ്യക്തമാക്കിത്തന്ന അതിർത്തികൾ ഈ ഗ്രന്ഥം (കല, സൗന്ദര്യം, സംഗീതം, ഇസ്‌ലാം) വിശദീകരിക്കുന്നു.
معلومات المواد باللغة العربية
ഇനങ്ങളുടെ എണ്ണം: 18
- മലയാളം
- മലയാളം
- മലയാളം
- മലയാളം
- മലയാളം
- മലയാളം
- മലയാളം
- മലയാളം
- മലയാളം
- മലയാളം
- മലയാളം
- മലയാളം
- മലയാളം
- മലയാളം
- മലയാളം
- മലയാളം
- മലയാളം
- മലയാളം