തൗഹീദുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നു ഈ പുസ്തകം. തൗഹീദിൻ്റെ പ്രാധാന്യം, തൗഹീദിൻ്റെ അർത്ഥം, തൗഹീദിൻ്റെ ഇനങ്ങൾ, തൗഹീദിൻ്റെ പഠനവും പ്രാവർത്തിക രൂപവും, തൗഹീദിൻ്റെ സ്തംഭങ്ങൾ, തൗഹീദിൻ്റെ അടിത്തറയും പൂർത്തീകരണവും, തൗഹീദിൻ്റെ പൂർത്തീകരണത്തിൽ ശ്രദ്ധിക്കേണ്ട ഘട്ടങ്ങൾ... ഇവയെല്ലാം ചുരുങ്ങിയ രൂപത്തിൽ വിശദീകരിക്കുന്നു.
ബിദ്അത്തുണ്ടാക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. വിശ്വാസികള്‍ അതിനെ കരുതിയിരിക്കണം. ദീനിലുണ്ടാക്കുന്ന പുത്തനാചാരങ്ങള്‍ വഴികേടാണ്. അത് നരകത്തിലേക്കാണ് കൊണ്ടെത്തിക്കുക. ഒരാള്‍ ഒരു ബിദ്അത്ത് അനുഷ്ഠിക്കുമ്പോള്‍ അവനില്‍ നിന്ന് പല സുന്നത്തുകളും നഷ്ടപ്പെട്ടു പോകും. ബിദ്അത്തുകളുടെ അപകടങ്ങളെ സംബന്ധിച്ച് ഈ ലഘു കൃതി കൂടുതല്‍ അറിവു നല്കുന്നു.
മനുഷ്യന്റെ നിത്യ ജീവിതത്തില്‍ നേരിടുന്ന മതപരവും ഭൌതികവുമായ 72 വിഷയങ്ങള്‍ പ്രതിപാദിക്കുന്ന വളെരെ നല്ല ഒരു പുസ്തകം. വിശ്വാസം, കര്‍മ്മം, അനുഷ്ട്ടാനങ്ങള്‍, ആചാരങ്ങള്‍, മര്യാദകള്‍, തുടങ്ങി ജീവിതത്തിന്റെ മിക്ക മേഖലകളിലും അഭിമുഖീകരിക്കേണ്ടി വരുന്ന മിക്ക പ്രശ്നങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അറിവില്ലാത്തവര്ക്കവര്ക്ക് ഒരു വഴി കാട്ടിയും അറിവുള്ളവര്‍ക്ക് ഒരു അധ്യാപന സഹായിയും ആയി ഉപയോഗപ്പെടുത്താവുന്ന ഒരു നല്ല കൃതിയാണിത്..
അല്ലാഹുവിന്റെ ഏകത്വത്തേയും, അവന്റെ നാമവിശേഷണങ്ങളേയും, മലക്കുകളേയും, വേദഗ്രന്ഥങ്ങളേയും പ്രവാചകന്മാലരേയും, അന്ത്യനാളിനേയും, നന്മയും തിന്മയുമടങ്ങുന്ന വിധിയേയും സംബന്ധിച്ചുള്ള അഹ്ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസം പൂര്ണ്ണഹമായും ഉള്ക്കൊിണ്ടിട്ടുള്ള സരളമായ കൃതിയാണ് ഇത്. ഒരു സത്യവിശ്വാസി നിര്ബുന്ധമായും മനസ്സിലാക്കിയിരിക്കേണ്ട വിശ്വാസപരമായ എല്ലാ വിഷയങ്ങളും ഇതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസപരമായി മുഅ്മിനിന്ന് ഉണ്ടായിത്തീരുന്ന നേട്ടങ്ങളെ സംബന്ധിച്ചും ഈ കൃതി സംസാരിക്കുന്നു.
ഇസ്ലാമിക ശരീ അത്ത് നിഷിദ്ധമാക്കിയ ഒട്ടനവധി കാര്യങ്ങളില്‍ പലതിനേയും ജനങ്ങള്‍ നിസ്സാരമായിക്കാണൂന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചക ഹദീസുകളും വഴി നിഷിദ്ധമാക്കപ്പെട്ട ഇത്തരം കാര്യങ്ങളുടെ നിഷിദ്ധത പ്രമാണങ്ങളിലൂടെ വിശദീകരിക്കുന്നു
ഗൗരവം മനസ്സിലാക്കാത്തത് കൊണ്ടോ വേണ്ടത്ര ജാഗ്രത പുലർത്താത്തത് കൊണ്ടോ ജനങ്ങൾ അധികപേരും നിസാരമായി കാണാറുള്ള വളരെ ഗൗരവമുള്ള ചില നിഷിദ്ധങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുന്ന ലഘു ഭാഷണം