വ്രതം അല്ലാഹു വിശ്വാസികള്‍ക്ക് നല്കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്‍ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്‍വഹിക്കുമ്പോഴാണ് അത് സമ്പൂര്‍ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.
വിശുദ്ധ റമദാനിലെ നോന്പ് ഇസ്ലാമിലെ റുക്നുകളില് സുപ്രധാനമായ ഒന്നാണ്. നോന്പിനെ സംബന്ധിച്ചും, അതിന്റെ വിധികള്‍, സുന്നത്തുകള്‍, ശ്രേഷ്ഠതകള്‍ എന്നിവയെ സംബന്ധിച്ചും സാധാരണക്കാര്‍ക്ക് മനസ്സിലാകും വിധം വിരചിതമായ ഒന്നാണ് ഈ ക്ര്‘തി. സകാത്തുല്‍ ഫിത്റിന്റെ മതപരമായ നിയമം, അതിന്റെ വിധികള്‍ എന്നിവയും ഇതില്‍ വിവരിക്കപ്പെടുന്നു.
നോമ്പിന്റെ കർമ്മശാസ്ത്രം: ഡോ. ഹൈതം സർഹാൻ ഇംഗ്ലീഷ് ഭാഷയിൽ രചിച്ച ഗ്രന്ഥം. നിർബന്ധ നോമ്പുകൾ സുന്നത്തായ നോമ്പുകൾ എന്നിവയെ കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ ഇതിൽ പ്രതിപാദിക്കുന്നു. അതോടൊപ്പം എപ്പോഴാണ് നോമ്പ് അനുഷ്ഠിക്കൽ കറാഹത്ത് ആകുന്നത് എപ്പോഴാണ് ഹറാമാകുന്നത് തുടങ്ങി ഫിതിർ സക്കാത്ത്, പെരുന്നാൾ നമസ്കാരം എന്നിവയെ കുറിച്ചും സൂചിപ്പിക്കുന്നു.
നരകത്തില്‍ നിന്നും അകറ്റപെടുന്ന സ്വര്‍ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു സല്കര്മ്മമാണ്വ് പുണ്യ റമദാനിലെ വ്രുതം . അതു പാപങ്ങളില്‍ നിന്നും സല്കര്മ്മങ്ങളിലേക്ക് വിശ്വാസിയെ നയിക്കുനു. പട്ടിണിയല്ല നോമ്പിന്റെ ജീവന്. പക്ഷെ മനുഷ്യനെ സൂക്ഷ്മതയുല്ലവാക്കുന്നതാവ്ണം നോമ്പ്. തറാവീഹിന്റെ ശ്രേഷ്ടത,,,തുടങ്ങി റമദാനില്‍ കര്മങളിലൂദെ വിശുദ്ധി നേടാന്‍ പ്രചോദനം നല്കുന്ന പ്രഭാഷണം .
സഊദി അറേബ്യയിലെ പ്രശസ്ത പണ്ഡിതനായിരുന്ന മുഹമ്മദ് ബ്നു സ്വാലിഹ് അല്‍ ഉസൈമീന്‍ (റ) വിശുദ്ധ റമദാനിലെ നോമ്പിന്റെ വിധി വിലക്കുകളെ സംബന്ധിച്ച് ഏതാനും ഫത് വകളാണ് ഈ ചെറിയ പുസ്തകത്തിലുള്ളത്. ’ഫതാവാ അര്‍കാനുല്‍ ഇസ്ലാം’ എന്ന ഗ്രന്ഥത്തിലെ ’അഹകാമുസ്സ്വിയാം’ എന്ന ഭാഗത്തിന്റെ വിവര്‍ത്തനമാണിത്.
നോമ്പുമായി ബന്ധപ്പെട്ട് സുപ്രധാന വിധിവലക്കുകളും അറിഞ്ഞിരിക്കേണ്ട മര്യാദകളും തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്നു. ആര്‍ക്കൊക്കെ,എപ്പോള്‍ നിര്‍ബന്ധമാകും?, ഖളാഅ് വീട്ടേണ്ടവരും പ്രായശ്ചിത്തം നല്‍കേണ്ടവരും ആരെല്ലാം ? എന്നീ കാര്യങ്ങളും വിവരിക്കുന്നു.
സുന്നത്തു നോമ്പുകള്‍ക്ക് ഇസ്ലാമില്‍ ഏറെ പ്രാധാന്യമുണ്ട്. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അനുഷ്ഠിക്കുകയും വിശ്വാസികളോട് അനുഷ്ഠിക്കാന്‍ ഉപദേശിക്കുകയും ചെയ്ത ചില സുന്നത്തു നോമ്പുകളെ സംബന്ധിച്ച വിവരണമാണ് ഈ ലഘുലേഖയില്‍.
നോമ്പ് ഖളാഅ് വീട്ടിയതിന് ശേഷം എല്ലാ ദിവസത്തേയും നോമ്പിനും കൂടി ഒരുമിച്ച് പ്രായശ്ചിത്തം നല്കാ്മോ? ഓരോന്നി നും ഓരോ ദിവസം പ്രായശ്ചിത്തം നല്കുാന്നത് അനുവദനീയമാണോ എന്ന ചോദ്യത്തിനുള്ള ഇസ്ലാമിക വിധി വിവരിക്കുന്നു
മാസ മുറകളില്‍ ചില സ്ത്രീകളില്‍ കണ്ടു വരുന്ന ദിനങ്ങളുടെ ഏറ്റക്കുറച്ചി ലുക ളുടെ കാര്യത്തില്‍ ശൈഖ് മുഹമ്മദ് സ്വാലിഹ് അല മുനജ്ജിദ് നല്കിചയ ഫത്വ യുടെ വിവര്ത്ത നം. ഓരോ മുസ്ലിം സ്ത്രീയും മനസ്സിലാക്കി വെക്കേണ്ട ഒരു വിഷയമാണിത്.
പഴയ റമദാനുകളില്‍ നിന്നും നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റ് വീട്ടെണ്ടത് എപ്രകാരമാണെന്ന് വിശദമാക്കുന്നു. അത് പോലെ മാരക രോഗങ്ങള്‍ പിടിപെട്ടിട്ടുള്ളവരുടെ നോമ്പിന്റെ വിധിയും വിശദീകരിക്കുന്നു.