- മലയാളം രചയിതാവ് : അബ്ദുറസാക് സ്വലാഹി പരിശോധന : മുഹമ്മദ് കുട്ടി അബൂബക്കര്‍
മനുഷ്യ ജീവിതത്തില്‍ ഉറുക്കുകള്ക്കുംن, മന്ത്രച്ചരടുകള്ക്കും സ്വാധീനമുണ്ട് എന്നു് വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗം നമുക്കിടയിലുണ്ട്. വിഭവങ്ങള്‍ ലഭിക്കാന്‍, കണ്ണേറ് തടയാന്‍, ഉപദ്രവങ്ങളില്‍ നിന്നും രക്ഷ ലഭിക്കാന്‍, ഭാര്യാഭര്ത്തൃ ബന്ധം സുദൃഢമാകാന്‍ തുടങ്ങിയ കാര്യങ്ങള്ക്ക്ി ഇത്തരം സാമഗ്രികള്ക്ക് കഴിവുണ്ട് എന്നാണ് അവരുടെ ധാരണ. ഇവ്വിഷയകമായി, ഇസ്ലാമിന്റെ കാഴ്ചപ്പാട് വിശദീകരിക്കുന്ന ലഘുകൃതിയാണ് ഇത്. തീര്ച്ചിയായും വായിച്ചിരിക്കേണ്ട കൃതി.
- മലയാളം രചയിതാവ് : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : മുഹമ്മദ് സ്വാദിഖ് മദീനി
ശിര്ക്കു മായി ബന്ധപ്പെട്ട അതിന്റെ വിവരണം, വിഭജനം, വിധികള്‍, അപകടങ്ങള്‍ എന്നീ വിഷയങ്ങളില്‍ വന്നിട്ടുള്ള സുപ്രധാനങ്ങളായ ഏതാനും ചോദ്യങ്ങളും അവക്ക് സൗദി അറേബ്യയിലെ ‘അല്ലാജ്നത്തു ദായിമ ലില്‍ ബുഹൂതി വല്‍ ഇഫ്താ നല്കിയയ ഫത്`വകളുടെ വിവര്ത്തലനം. ഇസ്തിഗാസയുടെ വിഷയത്തില്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് പ്രത്യേകം അനുബന്ധ കുറിപ്പ് ഇതിന്റെ സവിശേഷതയാണ്.
- മലയാളം രചയിതാവ് : അബ്ദുല്‍ ലതീഫ് സുല്ലമി
സിഹ്‌ര്‍, ജ്യോത്സ്യം, പക്ഷിനോട്ടം, കണക്കുനോട്ടം, തുടങ്ങിയ വിഷയങ്ങളില്‍ ഇസ്ലാമിന്റെ വീക്ഷണമെന്താണ്, വിധിയെന്താണ് എന്നതിനെ സംബന്ധിച്ച് പ്രമാണബദ്ധമായി വിശദീകരിക്കുന്ന രചനയാണ് ഇത്. വിശ്വാസികള്‍ ശ്രദ്ധയോടെ വായിക്കേണ്ട കൃതി.
Follow us: