സംഗീതം ഇന്ന് ലഹരിയായേക്കാള്‍ മാരകമായ സ്വാധീനം ചെലുത്തിയ സംഗതിയാണ്. പ്രായഭേദമെന്യെ എല്ലാവരും സംഗീതത്തിന്റെ പിടിയിലാണ്. കേള്‍വിക്കാരന്റെ മനസ്സില്‍ അതുണ്ടാക്കുന്ന വിപത്ത് ചില്ലറയല്ല. ഈമാനികമായി ദുര്‍ബലരായ വ്യക്തികളെ പിടികൂടാനുള്ള പിശാചിന്റെ ഫലപ്രദമായ തന്ത്രമാണ് സംഗീതമെന്ന കാര്യത്തില്‍ സംശയമില്ല സംഗീതത്തോടുള്ള ഇസ്ലാമിക കാഴ്ചപ്പാട് വിശ്വാസികള്‍ കൃത്യമായും അറിയേണ്ടതുണ്ട്. . എന്താണ് സംഗീതത്തിന്റെ ഇസ്ലാമിക വിധി? സംഗീതം നിറഞ്ഞ ഗാനങ്ങളുടെ വിധി? പ്രമാണങ്ങളെ മുന്നില്‍ വെച്ചു കൊണ്ടുള്ള വിശദീകരണമാണ് ഈ ചെറുകൃതിയിലൂടെ രചയിതാവ് നടത്തുന്നത്. സത്യമറിയാന്‍ കൊതിക്കുന്നവര്‍ക്ക് കൃത്യമായ ഉത്തരം ഇതിലുണ്ട്.
ഇസ്ലാമിക വിധികൾ നിർദ്ധരിച്ചെടുക്കുന്നതിനും സ്വീകരിക്കുന്നതിനും ഖുർആൻ തന്നെ മതിയാകുമെന്നും, ഓരോരുത്തരുടെയും അഭീഷ്ടങ്ങൾക്കനുസരിച്ചു ഖുർആനിനെ വ്യാഖ്യാനിക്കാമെന്നും വാദിക്കുന്നവർക്ക് മതിയായ മറുപടി നൽകുകയാണ് ഈ കൃതി. ഖുർആനിനെ വ്യാഖ്യാനിക്കുന്നിടത്ത് പ്രവാചക സുന്നത്തിൻറെ അനിവാര്യത ഇതിൽ ബോധ്യപ്പെടുത്തുന്നുണ്ട്.
ഖുര്‍ആന്‍ എങ്ങനെയാണു വ്യാഖ്യാനിക്കേണ്ടത്? ഇമാം മുഹമ്മദ് നാസിറുദ്ദീന്‍ അല്‍-അല്ബാ നിയുടെ പ്രശസ്ത ഗ്രന്ഥം. ഖുര്‍ആന്‍ വ്യാഖ്യാന രംഗത്തെ വ്യതിയാന പ്രവണതകളെയും ബുദ്ധി പരവും യുക്തിപരവുമായി ഖുര്‍ആനിനെ വ്യാഖ്യാനിച്ച നൂതന വ്യാഖ്യാന രീതികളെയും പ്രമാ ണബദ്ധമായി വിലയിരുത്തുന്ന പുസ്തകം.
മുഅ്മിനുകള്‍ക്കിടയില്‍ വിശ്വാസികളായി അഭിനയിക്കുകയും ഇസ്ലാമിന്റേയും മുസ്ലിംകളുടേയും തകര്‍ച്ചക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്ന കപടന്മാരാണ് മുനാഫിഖുകള്‍. പ്രവാചകന്റെ കാലം മുതല്ക്കേ ഈ വിഭാഗത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ആരാണിവര്‍? അവരുടെ സ്വഭാവങ്ങളും നിലപാടുകളുമെന്താണ്? അവരെ തിരിച്ചറിയാനാകുന്നത് എങ്ങിനെ? തുടങ്ങിയ കാര്യങ്ങള്‍ പ്രാമാണികമായി വിശദീകരിക്കുന്ന് കൃതിയാണ് ഇത്.
ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി യുടെ ’നബി സല്ലല്ലാഹുലൈഹിവസല്ലമ യുടെ നമസ്കാരത്തിന്റെ വിവരണം, തക് ’ബീര്‍ മുതല്‍ തസ് ലീം വരെ നിങ്ങള്‍ നോക്കിക്കാണുന്ന രൂപത്തില്‍’ എന്ന ഗ്രന്ഥം സംക്ഷിപ്ത രൂപത്തില്‍ ക്രോഡീകരിച്ചത്. ’ഞാന്‍ നമസ്കരിക്കുന്നത് കണ്ടത് പോലെ നിങ്ങള്‍ നമസ്കരിക്കുക’ എന്ന നബിവചനം പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം