അല്ലാഹുവിന്റെ ഏകത്വത്തേയും, അവന്റെ നാമവിശേഷണങ്ങളേയും, മലക്കുകളേയും, വേദഗ്രന്ഥങ്ങളേയും പ്രവാചകന്മാലരേയും, അന്ത്യനാളിനേയും, നന്മയും തിന്മയുമടങ്ങുന്ന വിധിയേയും സംബന്ധിച്ചുള്ള അഹ്ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസം പൂര്ണ്ണഹമായും ഉള്ക്കൊിണ്ടിട്ടുള്ള സരളമായ കൃതിയാണ് ഇത്. ഒരു സത്യവിശ്വാസി നിര്ബുന്ധമായും മനസ്സിലാക്കിയിരിക്കേണ്ട വിശ്വാസപരമായ എല്ലാ വിഷയങ്ങളും ഇതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസപരമായി മുഅ്മിനിന്ന് ഉണ്ടായിത്തീരുന്ന നേട്ടങ്ങളെ സംബന്ധിച്ചും ഈ കൃതി സംസാരിക്കുന്നു.
വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ സുന്നത്ത് എന്താണെന്നും ബിദ്അത്ത് എന്താണെന്നും പഠനവിധേയമാക്കുന്നു. സമൂഹത്തില്‍ കാലാന്തരത്തില്‍ ഉണ്ടായിട്ടുള്ള അന്ധവിശ്വാസങ്ങളുടെ വ്യര്‍ഥതയെ വിശദമായി പ്രതിപാദിക്കുന്ന കൃതി.
വിശുദ്ധ ആരാധനാ കര്മ്മങ്ങളായ ഹജ്ജ് ഉംറ എന്നിവയെ സംബന്ധിച്ചും മസ്ജിദുന്നബവി സന്ദര്‍ശന നിയമങ്ങളെ സംബന്ധിച്ചും കൃത്യമായും സരളമായും വിശദീകരിക്കുന്ന ലഘു കൃതിയാണ് ഇത്. യാത്രാ മര്യാദകള്‍ മുതല്‍, ഹജ്ജ്, ഉംറ കര്മ്മങ്ങളിലെ നിബന്ധനകളും നിയമങ്ങളും വരെ ഇതില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. പ്രവാചകന്റെ സുന്നത്തനുസരിച്ച് പ്രസ്തുത ആരാധനകള്‍ നിര് വഹിക്കാന്‍ താത്പര്യം കാണിക്കുന്ന ഏതൊരാള്‍ക്കും ഈ കൃതി ഉപകാരപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
സുന്നത്തില്‍ സ്ഥിരപ്പെടാത്ത ധാരാളം വൈകൃത രൂപങ്ങളും, ധാരാളം ദുരാചാരങ്ങളും സ്വലാത്തിന്റെ പേരില്‍ ഇന്ന് മുസ്ലിം സമുദായത്തില്‍ പ്രചരിച്ചിരിക്കുമ്പോള്‍ സുന്നത്ത് പിന്തുടര്ന്ന് പുണ്യം നേടാന്‍ സ്വലാത്ത് ചൊല്ലേണ്ടത് എങ്ങിനെ എന്ന് വിശദീകരിക്കുന്നു. മദീന ഇസ് ലാമിക് യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറും അനേകം വര്‍ഷങ്ങളായി മസ്ജിദുന്നബവിയില്‍ ദര്സു നടത്തിക്കൊണ്ടിരിക്കുന്ന മുദരിസുമായ ശൈഖ് അബ്ദുല്‍ മുഹസിന് അബ്ബാദ് അല്‍ ഹമദ് അറബിയില്‍ രചിച്ച കൃതിയുടെ വിവര്‍ത്തനം
ഹൈന്ദവ ക്രൈസ്തവ മത ഗ്രന്ഥങ്ങളിലെ അടിസ്ഥാന വിശ്വാസങ്ങളെയും ഇസ്ലാമിനെയും പരിചയപ്പെടുത്തുന്നു. അമുസ്ലിംകള്‍ക്കു ഇസ്ലാമിനെ പരിചയപ്പെടാന്‍ സഹായകമാകുന്ന രചന.
വിവാഹത്തിന്റെ ലക്ഷ്യം, വൈവാഹിക രംഗങ്ങളില്‍ കണ്ടു വരുന്ന അധാര്മ്മി ക പ്രവണതകള്‍, വിവാഹ രംഗങ്ങളില്‍ വധൂവരന്മാര് പാലിക്കേണ്ട മര്യാദകള്‍, സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ എന്നിങ്ങനെ വിവാഹത്തെ കുറിച്ച സമഗ്രമായ വിശദീകരണം.
വിശ്വാസ കാര്യങ്ങളിലെ സലഫീ മന്ഹജ് (പൂര്‍വ്വീകരായ സച്ചരിതരുടെ മാര്‍ഗ്ഗം) എപ്രകാരമായിരുന്നു എന്ന് കൃത്യമായും മനസ്സിലാക്കാന്‍ സഹായിക്കുന്ന, അല്ലാഹു വിന്റെ നാമവിശേഷണങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളിലെ പൂര്‍വ്വികരുടെ നിലപാട് വ്യക്തമായി പ്രതിപാദിക്കുന്ന രചന. പരലോക സംബന്ധമായ വിഷയങ്ങള്‍ , മദ്’ഹബിന്റെ ഇമാമുകള്‍ , ഇസ്ലാമിന്റെ പേരില്‍ ഉടലെടുത്തിട്ടുള്ള നവീന വാദികളായ പിഴച്ച കക്ഷികള്‍ എന്നിവരെക്കുറിച്ചും വിശദീകരിക്കുന്നു.