കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ് - പുസ്തകങ്ങൾ
ഇനങ്ങളുടെ എണ്ണം: 3
- മലയാളം രചയിതാവ് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
മുസ്ലിംകളുടെ വിശ്വാസവും പരലോകജീവിതവുമായി ബന്ധപ്പെടുന്ന സുപ്രധാനമായ വിഷയങ്ങളില്‍ ഒന്നാണ് തവസ്സുല്‍. കേരള മുസ്ലിംകള്ക്കിധടയില്‍ പരക്കെ അറിയപ്പെടുന്ന പ്രസ്തുത തവസ്സുലിനെ സംബന്ധിച്ച പ്രമാണാധിഷ്ഠിതമായ വിശകലനമാണ് ഈ കൃതി. ഇസ്ലാം പഠിപ്പിക്കുന്ന തവസ്സുല്‍ എന്താണ്? അതിന്റെ രൂപമെന്ത്? അനിസ്ലാമികമായ തവസ്സുലേത്? തുടങ്ങിയ കാര്യങ്ങളില്‍ സംതൃപ്തമായ മറുപടികള്‍ ഈ ചെറുഗ്രന്ഥത്തിലടങ്ങിയിട്ടുണ്ട്. തവസ്സുല്‍ അതിന്റെ ശരിയായ അര്ഥഗത്തില്‍ നിന്നും ഉദ്ദേശ്യത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ട നിലവിലെ സാഹചര്യത്തില്‍ മുസ്ലിംകള്‍ നിര്ബുന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ് ഇത്.
- മലയാളം രചയിതാവ് : മുഹമ്മദ് ഉഥ്മാന് പരിശോധന : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്
പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്‍ക്കിടയില്‍ വിഭിന്നമാണ്. വിശുദ്ധ ഖുര്‍ആനാണ് യഥാര്‍ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്. കേവലം ഒരു ശക്തിയോ, നിര്‍ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ് അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്‍കുന്ന കനപ്പെട്ട കൃതിയാണ് നിങ്ങള്‍ വായിക്കാനിരിക്കുന്നത്. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്‍ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്‍ക്കു കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില്‍ സംശയമില്ല.
- മലയാളം രചയിതാവ് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
ഇസ്ലാമിന്റെ മൂലശിലയുമായി ബന്ധപ്പെട്ട വിഷയമാണ് ഇസ്തിഗാസ. വിശ്വാസികള്‍ ക്കിടയില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇസ്തിഗാസയെ സംബന്ധിച്ച വിശകലനമാണ് ഈ കൃതി. പരിശുദ്ധ ഖുര്ആനനിന്റേയും പ്രവാചക സുന്നത്തിന്റേയും പൂര്വദകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുടേയും വെളിച്ചത്തില്‍ പ്രസ്തുത വിഷയം വസ്തുനിഷ്ഠമായ രീതിയില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. ഈ കൃതിയില്‍. ഇസ്തിഗാസാ സംബന്ധമായ സംശയങ്ങളുടെ ദുരീകരണത്തിന് അവലംബിക്കാവുന്ന ഒരമൂല്യ രചനയാണ് ഇത്.