معلومات المواد باللغة العربية

ശാക്കിര്‍ ഹുസൈന്‍ സ്വലാഹി - വീഡിേയാ

ഇനങ്ങളുടെ എണ്ണം: 3

  • മലയാളം

    ദൈവകാരുണ്യം പാരാവാരം കണക്കെ വിശാലമാകുു‍ന്നു. വുദുവിന്ന്‌ വെള്ളംകിട്ടാത്തവന്‌ തയമ്മും ചെയ്യാം,നില്‍ക്കാന്‍ സാധിക്കാത്തവന്‌ ഇരുന്നു നമസ്കരിക്കാം പോലെയുള്ള ആരാധനകളില്‍ ചില ഇളവുകള്‍ നല്‍കിയത്‌ നമ്മോട്‌ അല്ലാഹു കാണിക്കുന്ന കൃപയില്‍ പെട്ടതാകു‍ന്നു. നബി സല്ലല്ലാഹു അലൈഹി വസല്ലം അങ്ങേയറ്റംകാരുണ്യവാനായിരുന്നു. സഹജീവികളോട്‌ കരുണ ചെയ്യാത്തവനോട്‌ അല്ലാഹു കരുണ ചെയ്യില്ല എന്ന്‌ തിരുമേനി അരുളി. എന്നാല്‍ കുറ്റവാളികളെ ശിക്ഷിക്കുന്ന കാര്യത്തില്‍ കനിവ്‌ കാണിക്കരുത്‌ എന്നാണ്‍ ക്വുര്‍ആനിന്റെ കല്‍പന, അതിന്റെ കാരണമെന്ത്‌ ?തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു.

  • മലയാളം

    നന്മയും തിന്മയും ജീവിതത്തിന്റെ രണ്ടു ഘടകങ്ങളാകുന്നു. പ്രയാസങ്ങളും കഷ്ടപ്പാടുകളും സഹിച്ചവരായിരുന്നു പ്രവാചകന്‍മാരും സഹാബികളും. പരീക്ഷണങ്ങള്‍ മനുഷ്യരുടെ ദുഷ്ചെയ്തികള്‍ മുഖേനയും സംഭവിക്കാം. അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ നന്ദി കാണിക്കാനും പരീക്ഷണങ്ങളെ ക്ഷമയോടെ നേരിടാനും വിശ്വാസി തയ്യാറാകേണ്ടതുണ്ട്‌. തനിക്ക്‌ നല്‍കിയ അനുഗ്രഹങ്ങള്‍ പറയല്‍ നന്ദിയുടെ ഭാഗമാകുന്നു. വിപത്ത്‌ നീങ്ങിയാല്‍അല്ലാഹുവിനെ മറക്കാതിരിക്കണം, തുടങ്ങി ജീവിത വിജയത്തിന്ന്‌ വിശ്വാസിയെ പ്രാപ്തനാക്കുന്ന പ്രൗഡമായ പ്രഭാഷണം.