معلومات المواد باللغة العربية

മുഹമ്മദ് സ്വാദിഖ് മദീനി - പുസ്തകങ്ങൾ

ഇനങ്ങളുടെ എണ്ണം: 11

  • മലയാളം

    വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തെ അപഗ്രഥന വിധേയമാക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം. മുസ്ലിം ലോകത്ത്‌ വ്യാപകമായി കണ്ടു വരുന്ന ശിര്‍ക്കന്‍ വിശ്വാസങ്ങളേയും കര്‍മ്മങ്ങളെയും വ്യക്തമായും പ്രാമാണികമായും ഈ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നു.

  • മലയാളം

    ശിര്ക്കു മായി ബന്ധപ്പെട്ട അതിന്റെ വിവരണം, വിഭജനം, വിധികള്‍, അപകടങ്ങള്‍ എന്നീ വിഷയങ്ങളില്‍ വന്നിട്ടുള്ള സുപ്രധാനങ്ങളായ ഏതാനും ചോദ്യങ്ങളും അവക്ക്‌ സൗദി അറേബ്യയിലെ ‘അല്ലാജ്നത്തു ദായിമ ലില്‍ ബുഹൂതി വല്‍ ഇഫ്താ നല്കിയയ ഫത്‌`വകളുടെ വിവര്ത്തലനം. ഇസ്തിഗാസയുടെ വിഷയത്തില്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് പ്രത്യേകം അനുബന്ധ കുറിപ്പ്‌ ഇതിന്റെ സവിശേഷതയാണ്.

  • മലയാളം

    അക്വീദഃയുടെ വിഷയത്തില്‍ സുപ്രധാനമായ ഏതാനും ചോദ്യങ്ങളും ക്വുര്‍ആനില്‍നിന്നും തിരുസുന്നത്തില്‍ നിന്നുമുള്ള തെളിവുകളുമായിഅവക്ക്‌ നല്‍കപ്പെട്ട ഉത്തരങ്ങളുമാണ് ഈ രചന.

  • മലയാളം

    ഈമാൻ (വിശ്വാസ) കാര്യങ്ങളെ സംബന്ധിച്ച സംക്ഷിപ്തമായി വിവരണത്തോടൊപ്പം ശുദ്ധി , നമസ്കാരം , സകാത്‌ ,നോമ്പ്‌,ഹജ്ജ്‌, എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട വിധികൾ അറിയാത്ത ആവശ്യകാർക്ക്‌ വ്യക്തവും സരളവുമായി ഇസ്ലാം കാര്യങ്ങൾ സംക്ഷിപ്തമായി വിവരിക്കുന്ന പുസ്തകം.

  • മലയാളം

    സാധാരണക്കാര്ക്ക് അല്ലാഹുവിനെ കൃത്യമായി മന സിലാക്കുവാന്‍ വേണ്ടി വളരെ ലളിതമായ രൂപത്തില്‍ ഖുര്‍ ആനിലും, സ്വഹീഹായ ഹദീഥുകളിലും വന്നിട്ടുള്ള അല്ലാ ഹുവിന്റെ ഭംഗിയായ നാമങ്ങളും അതിന്റെ ആശയവും,ചെ റിയ വിശദീകരണവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അസ്മാഉല്‍ ഹുസ്നയില്‍ വിശ്വസിക്കേണ്ട രൂപം, അസ്മാഉല്‍ ഹുസ്നയില്‍ വിശ്വസിക്കേണ്ടതിന്റെ പ്രാധാന്യം , അസ്മാഉല്‍ ഹുസ്നയുടെ ശ്രേഷ്ടതകള്‍ മുതലായവ വിവരിക്കുന്നു.

  • മലയാളം

    ദൈവീക മാര്‍ഗനിര്‍ദ്ദേശങ്ങളെ അവഗണിച്ച് ജീവിക്കുന്നവര്‍ക്ക് നാളെ മരണാനന്തര ജീവിതത്തില്‍ ലഭിക്കുന്ന നരക ശിക്ഷയെക്കുറിച്ച് ഖുര്‍ആനിന്റെയും സുന്നത്തിന്റെ അടിസ്ഥാനത്തില്‍ വിവരിക്കുന്ന കൃതിയാണിത്.

  • മലയാളം

    ഔലിയായുടെ കറാമത്ത് കഥകള്‍ , ജ്യോത്സ്യന്റെ പ്രവചനങ്ങള്‍ , മത രാഷ്ട്രീയ രംഗങ്ങളില്‍ എതിര്‍ ഭാഗത്ത്‌ നില്ക്കുന്നവരെ തേജോവധം ചെയ്തു കൊണ്ടുള്ള വാര്ത്തകള്‍ , നിമിഷ നേരങ്ങള്‍ കൊണ്ട് പ്രചരിക്കുന്ന ഇത്തരം വാര്ത്തകള്‍ പല രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കുന്നു. എത്ര കുടുംബങ്ങളെയാണ്‌ ഇത്തരം വാര്ത്തകള്‍ തകര്ത്ത് കളഞ്ഞത്, എത്രയെത്ര സ്നേഹിതന്മാരെയാണ് അത് ഭിന്നിപ്പിച്ചത്, എത്രയോ ഹൃദയങ്ങള്ക്കാണ് അത് ദുഖങ്ങള്‍ സമ്മാനിച്ചത്‌, എത്രയോ കച്ചവട സ്ഥാപനങ്ങളും കമ്പനികളുമാണ് ഇത്തരം കുപ്രചരണങ്ങളാല്‍ സാമ്പത്തികമായി തകര്ന്ന്ത് ? ഇതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കാന്‍ ഇസ്ലാമിക ചരിത്രത്തില്‍ നിന്നും ചില സംഭവങ്ങള്‍ വിവരിക്കുന്നു. സമൂഹ മധ്യത്തില്‍ പ്രചരിക്കുന്ന വാര്ത്തകളോട് മുസ്ലിം പ്രതികരിക്കേണ്ട രീതികളും വിശദീകരിക്കുന്നു.

  • മലയാളം

    സുജൂദിന്റെ പ്രാധാന്യം , മലക്കുകളുടെ സുജൂദ്, സുജൂദ് അല്ലാഹുവി ന്ന് മാത്രം, സുജൂദിന്റെ രൂപം , സുജൂദി ലെ പ്രാർത്ഥനകൾ മുതലായവ വിവരിക്കുന്നു.

  • മലയാളം

    സ്വബ്രുൻ’ജമീൽ, സ്വഫ് ഹുന് ’ജമീൽ, ഹജ് റുന് ’ജമീൽ എന്നീ വിഷയങ്ങളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അതിന് ശെയ് ’ഖു’ൽ ഇസ്’ലാം ഇബ് ’നു തയ് ’മി’യ്യ: നല്കിയ മറുപടി. അദ്ദേഹത്തിന്റെ മജ്’മൂഅതുല്‍ ഫതാവയില്‍ നിന്നെടുത്തതാണ് ’ക്ഷമ, സഹനം, വിട്ടുവീഴ്ച’ എന്ന ഈ ചെറു കൃതി. ഈ ഗുണങ്ങളുടെ ആവശ്യകതയും ശ്രേഷ്ഠതയും, അത് വഴി മനുഷ്യന്നു ലഭിക്കുന്ന നേ ട്ടങ്ങളും ഖുര്ആനിന്റെയും നബി വചനങ്ങളുടേയും വെളിച്ചത്തിൽ വിലയിരുത്തുന്നു.

  • മലയാളം

    ആദം സന്തതികള്‍ സര്‍വരും പാപങ്ങള്‍ ചെയ്യുന്നവരാണ്‌. പാപ സുരക്ഷിതരായി പ്രവാചകന്മാര്‍ മാത്രമാണുളളത്‌. ആത്മാര്‍ത്ഥമായ പശ്ചാതാപത്തിലൂടെ അവന്റെ തിന്മകള്‍ അല്ലാഹു മായ്ച്ചുകളയുന്നു‍. അതിന്‌ പുറമെ അവയെ ഇല്ലാതാക്കുവാന്‍ മറ്റു ചില മാര്‍ഗങ്ങളും അവന്‍ ഒരുക്കി വെച്ചിരിക്കുന്നു , അവ ഏതെല്ലാമാണെ്‌ വിവരിക്കുകയാണ്‌ ഈ പുസ്തകത്തില്.