മുഹമ്മദ് കബീര്‍ സലഫി - പുസ്തകങ്ങൾ
ഇനങ്ങളുടെ എണ്ണം: 23
- മലയാളം രചയിതാവ് : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍ രചയിതാവ് : ഉസ്മാന് പാലക്കാഴി രചയിതാവ് : മുഹമ്മദ് കബീര്‍ സലഫി പരിഭാഷ : ഉസ്മാന് പാലക്കാഴി പരിശോധന : മുഹമ്മദ് കബീര്‍ സലഫി
ബിദ്അത്തുണ്ടാക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. വിശ്വാസികള്‍ അതിനെ കരുതിയിരിക്കണം. ദീനിലുണ്ടാക്കുന്ന പുത്തനാചാരങ്ങള്‍ വഴികേടാണ്. അത് നരകത്തിലേക്കാണ് കൊണ്ടെത്തിക്കുക. ഒരാള്‍ ഒരു ബിദ്അത്ത് അനുഷ്ഠിക്കുമ്പോള്‍ അവനില്‍ നിന്ന് പല സുന്നത്തുകളും നഷ്ടപ്പെട്ടു പോകും. ബിദ്അത്തുകളുടെ അപകടങ്ങളെ സംബന്ധിച്ച് ഈ ലഘു കൃതി കൂടുതല്‍ അറിവു നല്‍കുന്നു.
- മലയാളം രചയിതാവ് : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍ രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് രചയിതാവ് : മുഹമ്മദ് കബീര്‍ സലഫി പരിഭാഷ : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
അല്ലാഹുവിനെക്കുറിച്ചും ഇസ്ലാമിലെ അടിസ്ഥാനപരമായ ഇതര വിശ്വാസങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതോടൊപ്പം അവയുടെ ലക്ഷ്‌യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നു.
- മലയാളം രചയിതാവ് : അബ്ദുല്‍ മുഹ്സിന് ബ്നുഹമദ് അല്‍ ഇബാദ് അല്‍ബദര്‍ പരിശോധന : മുഹമ്മദ് കബീര്‍ സലഫി
മദീനതുന്നബവിയുടെ ശ്രേഷ്ഠതകളെ കുറിച്ചും അവിടം സന്ദർശിക്കുന്നതിന്റെ മര്യാദകളെ കുറിച്ചും, മദീനയിൽ താമസിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന വൈജ്ഞാനിക കൃതി.
- മലയാളം പരിശോധന : മുഹമ്മദ് കബീര്‍ സലഫി
മഹാനായ പ്രവാചകന്റെ (സ്വ) വ്യക്തിത്വം, സ്വഭാവം, മനുഷ്യ സമൂഹത്തിൽ അദ്ദേഹം വരുത്തിയ വിപ്ലവാത്മക മാറ്റങ്ങൾ എന്നിവ ഹൃസ്വമായും എന്നാൽ പ്രാമാണികമായും രചിക്കപ്പെട്ട പഠനാർഹമായ കൃതിയാണ് ഇത്.
- മലയാളം രചയിതാവ് : മുഹമ്മദ് നാസറുദ്ദീന്‍ അല്‍ അല്‍ബാനി പരിഭാഷ : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
അല്ലാഹുവിനെ ആരാധിക്കാനുള്ള ഭവനങ്ങള്‍ അവന്റെ മസ്ജിദുകളാണ്. എന്നാല്‍ മഹാന്മാരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളും പ്രാര്‍ഥനാ മന്ദിരങ്ങളുമാക്കുന്ന ആളുകള്‍ വിശ്വാസികള്‍ക്കിടയില്‍ ധാരാളമുണ്ട്. വിശുദ്ധ ഇസ്ലാം നിശിതമായി താക്കീതു ചെയ്ത കാര്യമാണ് ഖബറിടങ്ങള്‍ ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റരുത് എന്നത്. പ്രസ്തുത വിഷയത്തില്‍, സമൃദ്ധമായി രേഖകള്‍ ഉദ്ധരിച്ചു കൊണ്ടുള്ള മൂല്യവത്തായ കൃതിയാണ് നിങ്ങള്‍ വായിക്കാനിരിക്കുന്നത്.
- മലയാളം രചയിതാവ് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
മുസ്ലിംകളുടെ വിശ്വാസവും പരലോകജീവിതവുമായി ബന്ധപ്പെടുന്ന സുപ്രധാനമായ വിഷയങ്ങളില്‍ ഒന്നാണ് തവസ്സുല്‍. കേരള മുസ്ലിംകള്ക്കിധടയില്‍ പരക്കെ അറിയപ്പെടുന്ന പ്രസ്തുത തവസ്സുലിനെ സംബന്ധിച്ച പ്രമാണാധിഷ്ഠിതമായ വിശകലനമാണ് ഈ കൃതി. ഇസ്ലാം പഠിപ്പിക്കുന്ന തവസ്സുല്‍ എന്താണ്? അതിന്റെ രൂപമെന്ത്? അനിസ്ലാമികമായ തവസ്സുലേത്? തുടങ്ങിയ കാര്യങ്ങളില്‍ സംതൃപ്തമായ മറുപടികള്‍ ഈ ചെറുഗ്രന്ഥത്തിലടങ്ങിയിട്ടുണ്ട്. തവസ്സുല്‍ അതിന്റെ ശരിയായ അര്ഥഗത്തില്‍ നിന്നും ഉദ്ദേശ്യത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ട നിലവിലെ സാഹചര്യത്തില്‍ മുസ്ലിംകള്‍ നിര്ബുന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ് ഇത്.
- മലയാളം രചയിതാവ് : അലി ഇബ്നു ഹമദ് ഇബ്നു മുഹമ്മദ് തമീമി പരിശോധന : മുഹമ്മദ് കബീര്‍ സലഫി
മുഹമ്മദ് നബി(സ്വ)യുടെ കുടുംബവും തിരുമേനിയുടെ സ്വാഹാബികളും തമ്മിലുണ്ടായിരുന്നു ഊഷ്മളമായ സ്‌നേഹബന്ധങ്ങളും സൗഹൃദവും രേഖകള്‍ കൊണ്ട് വ്യക്തമാക്കുന്ന ശക്തമായ കൃതിയാണ് ഇത്. പ്രസ്തുത വിഷയത്തില്‍ പഠനാര്ഹണമായ ഇരുപത് കുറിപ്പുകളാണ് ഇതില്‍ ഉള്ളടങ്ങിയിരിക്കുന്നത്. പ്രവാചക കുടുംബവുമായി ബന്ധപ്പെ’ അഞ്ചോ ആറോ തലമുറകളിലേക്ക് നീളുന്ന അമ്പതിലധികം വിവാഹബന്ധങ്ങളും ഈ ഗ്രന്ഥത്തില്‍ പരിശോധിക്കപ്പെടുന്നുണ്ട്. വായനക്കാരന്ന് ഏറെ സഹായകമാകും വിധം വംശാവലിയുടെ ലളിതമായ ചാര്ട്ടു കളും ഇതില്‍ ഉള്ക്കൊയള്ളിച്ചിട്ടുണ്ട്.
- മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളില്‍ ഓന്നായ സകാത്തിനെ കുറിച്ചും അതു നിര്‍ബന്ധമാകുന്നതെപ്പോഴെന്നും ആര്‍ക്കെല്ലാം എപ്പോള്‍ എങ്ങിനെയാണ് സകാത്ത് നല്‍കേണ്ടത് എന്നും വിവരിക്കുന്നു. സകാത്ത് നല്‍കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം ഉണ്ടാകാന്‍ പോകുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്നു.
- മലയാളം പരിഭാഷ : മുഹമ്മദ് കബീര്‍ സലഫി പരിശോധന : മുഹമ്മദ് സിയാദ് കണ്ണൂര്‍
സംഗീതം ഇന്ന്‍ ലഹരിയായേക്കാള്‍ മാരകമായ സ്വാധീനം ചെലുത്തിയ സംഗതിയാണ്. പ്രായഭേദമെന്യെ എല്ലാവരും സംഗീതത്തിന്റെ പിടിയിലാണ്. കേള്‍വിക്കാരന്റെ മനസ്സില്‍ അതുണ്ടാക്കുന്ന വിപത്ത് ചില്ലറയല്ല. ഈമാനികമായി ദുര്‍ബലരായ വ്യക്തികളെ പിടികൂടാനുള്ള പിശാചിന്റെ ഫലപ്രദമായ തന്ത്രമാണ് സംഗീതമെന്ന കാര്യത്തില്‍ സംശയമില്ല സംഗീതത്തോടുള്ള ഇസ്ലാമിക കാഴ്ചപ്പാട് വിശ്വാസികള്‍ കൃത്യമായും അറിയേണ്ടതുണ്ട്. . എന്താണ് സംഗീതത്തിന്റെ ഇസ്ലാമിക വിധി? സംഗീതം നിറഞ്ഞ ഗാനങ്ങളുടെ വിധി? പ്രമാണങ്ങളെ മുന്നില്‍ വെച്ചു കൊണ്ടുള്ള വിശദീകരണമാണ് ഈ ചെറുകൃതിയിലൂടെ രചയിതാവ് നടത്തുന്നത്. സത്യമറിയാന്‍ കൊതിക്കുന്നവര്‍ക്ക് കൃത്യമായ ഉത്തരം ഇതിലുണ്ട്.
- മലയാളം പരിശോധന : മുഹമ്മദ് കബീര്‍ സലഫി
ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്‍ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്‍വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള്‍ ബൈബിളില്‍ നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്‍ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്‍ത്രി ഇതില്‍ കൃത്യമായി സമര്‍ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.
- മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
മുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്. അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാത്തതു കൊണ്ട് സംഭവിക്കുന്ന അബദ്ധമാണിത്. മുസ്ലിംകള്‍ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത സംഗതിയാണത്. ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച് കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില്‍ നമുക്ക് ഉള്‍കാഴ്ച നല്‍കും എന്നതില്‍ സംശയമില്ല.
- മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
വിശുദ്ധ റമദാനിലെ നോന്പ് ഇസ്ലാമിലെ റുക്നുകളില് സുപ്രധാനമായ ഒന്നാണ്. നോന്പിനെ സംബന്ധിച്ചും, അതിന്റെ വിധികള്, സുന്നത്തുകള്, ശ്രേഷ്ഠതകള് എന്നിവയെ സംബന്ധിച്ചും സാധാരണക്കാര്ക്ക് മനസ്സിലാകും വിധം വിരചിതമായ ഒന്നാണ് ഈ ക്ര്‘തി. സകാത്തുല് ഫിത്റിന്റെ മതപരമായ നിയമം, അതിന്റെ വിധികള് എന്നിവയും ഇതില് വിവരിക്കപ്പെടുന്നു.
- മലയാളം രചയിതാവ് : സുല്‍ഫി ഇസ്ലാമിക് ഗൈഡന്‍സ് സെന്റര്‍ പരിശോധന : മുഹമ്മദ് കബീര്‍ സലഫി
ഇസ്ലാം വിധികള്‍, മര്യാദകള്‍ എന്ന ഈ ഗ്രന്ഥത്തില്‍ ഖുര്ആംനിലും സുന്നത്തിലും വന്നിട്ടുള്ള മഹനീയമായ സ്വഭാവങ്ങളെപ്പറ്റിയുള്ള വിവരണമാണ് ഉള്ക്കൊാണ്ടിരിക്കുന്നത്. ഒരു മുസ്ലിമിന്റെ എല്ലാ ആരാധനാ കര്മ്മ ങ്ങളിലും നിര്‍ ബന്ധമായും ഉണ്ടായിരിക്കേണ്ട ഇഖ് ലാസ്, പ്രാര്ത്ഥാന എന്നിവയെപ്പറ്റിയും, അറിവിന്റെ പ്രാധാന്യം, മാതാപിതാക്കള്ക്ക് പുണ്യം ചെയ്യല്‍, സല്സ്വ്ഭാവം, മുസ്ലിംകളുടെ രക്തത്തോടുള്ള പവിത്രത, മുസ്ലിംകളോടും അയല്വാംസി കളോടും കാണിക്കേണ്ട മര്യാദകള്‍, ഭക്ഷണ മര്യാദകള്‍, സലാമിന്റെ ശ്രേഷ്ഠത തുടങ്ങിയ കാര്യങ്ങള്‍ വളരെ ലളിതമായ രീതിയില്‍ ഇതില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നു.
- മലയാളം
- മലയാളം രചയിതാവ് : മുഹമ്മദ് നാസറുദ്ദീന്‍ അല്‍ അല്‍ബാനി പരിഭാഷ : മുഹമ്മദ് സിയാദ് കണ്ണൂര്‍ പരിശോധന : മുഹമ്മദ് കബീര്‍ സലഫി
ഇസ്ലാമിക വിധികൾ നിർദ്ധരിച്ചെടുക്കുന്നതിനും സ്വീകരിക്കുന്നതിനും ഖുർആൻ തന്നെ മതിയാകുമെന്നും, ഓരോരുത്തരുടെയും അഭീഷ്ടങ്ങൾക്കനുസരിച്ചു ഖുർആനിനെ വ്യാഖ്യാനിക്കാമെന്നും വാദിക്കുന്നവർക്ക് മതിയായ മറുപടി നൽകുകയാണ് ഈ കൃതി. ഖുർആനിനെ വ്യാഖ്യാനിക്കുന്നിടത്ത് പ്രവാചക സുന്നത്തിൻറെ അനിവാര്യത ഇതിൽ ബോധ്യപ്പെടുത്തുന്നുണ്ട്.
- മലയാളം പരിശോധന : മുഹമ്മദ് കബീര്‍ സലഫി
ആത്മകഥാ ശൈലിയിൽ എഴുതപ്പെട്ട ഒരു ഇസ്‌ലാമിക കൃതിയാണ് ഓർമകളുടെ തീരത്ത് എന്ന ഈ പുസ്തകം. തൗഹീദീ പ്രബോധനത്തിനും ശിർക്ക് ബിദ്അത്തുകളുടെ വിപാടനത്തിനുമായി ജീവിതം ചെലവഴിച്ച മഹാനായ കെ. ഉമർ മൌലവി (റഹിമഹുല്ലാഹ്)യുടെ ധന്യ കരങ്ങളിലൂടെ വിരചിതമായ വിശ്രുത ഗ്രന്ഥം. ഒരു കാലത്ത് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും അകന്നു ജീവിച്ച കേരളീയ മുസ്‌ലിംകളുടെ നേർ ചിത്രം ഇതിൽ വരച്ചു വെച്ചിട്ടുണ്ട്. ഖുർആനിലേക്കും തൗഹീദിലെക്കും സുന്നത്തിലേക്കും ക്ഷണിച്ചു കൊണ്ടുള്ള തന്റെ ജീവിത യാത്രയിൽ സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടി വന്ന സകലതും ഗ്രന്ഥകാരൻ ഇതിൽ കോറി വെച്ചിട്ടുണ്ട്. ഇസ്ലാമിക ജീവിതിനുതകുന്ന ഒട്ടേറെ ഗുണപാഠങ്ങൾ ഈ കൃതിയിൽ നിന്നും അനുവാചകന്ന് ലഭിക്കുക തന്നെ ചെയ്യും.
- മലയാളം രചയിതാവ് : മുഹമ്മദ് സാലിം അല്‍ ഖുദ്വര് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
അല്ലാഹുവിന്റെ ഏകത്വം (തൗഹീദ്) സമര്ഥിക്കുന്ന ഒരു ചെറു കൃതിയാണിത്. ഖുര്ആന്‍ സൂക്തങ്ങളും നബിവചനങ്ങളും നബികുടുംബത്തിലെ ഇമാമുമാരുടെ ഉദ്ധരണികളും ഉള്ക്കൊള്ളിച്ചു കൊണ്ടുള്ള പഠനാര്ഹമായ രചന. തൗഹീദീ വിഷയത്തില്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ആശയങ്ങള്‍ നബികുടുംബാംഗങ്ങളുടെ അധ്യാപനങ്ങള്ക്ക് വിരുദ്ധമാണ് എന്ന് രേഖകളിലൂടെ വ്യക്തമാക്കുന്നുണ്ട് ഈ കൃതിയില്‍. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്റസൂലുല്ലാഹ് എന്ന ആദര്ശ വാക്യത്തിന്റെ അന്തസ്സത്ത ഇതില്‍ നിന്നും വായിച്ചെടുക്കാം.
- മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
മരണം, ബര്‍സഖീജീവിതം, അന്ത്യനാള്‍,, വിചാരണ, രേഖകള്‍കൈമാറല്‍, സ്വിറാത്ത്പാലം, സ്വര്‍ഗ്ഗനരകപ്രവേശനം, സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍, നരകശിക്ഷകള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ഖുര്‍ആനും തിരുനബിയുടെ സുന്നത്തും അനുസരിച്ച് വിശദീകരിക്കുന്ന പഠനം. മരണാനന്തര ജീവിതത്തെക്കുറിച്ച് ഓരോരുത്തരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതി