معلومات المواد باللغة العربية

മുഹമ്മദ് കബീര്‍ സലഫി - എല്ലാ ഇനങ്ങളും

ഇനങ്ങളുടെ എണ്ണം: 71

  • മലയാളം

    ബിദ്അത്തുണ്ടാക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. വിശ്വാസികള്‍ അതിനെ കരുതിയിരിക്കണം. ദീനിലുണ്ടാക്കുന്ന പുത്തനാചാരങ്ങള്‍ വഴികേടാണ്. അത് നരകത്തിലേക്കാണ് കൊണ്ടെത്തിക്കുക. ഒരാള്‍ ഒരു ബിദ്അത്ത് അനുഷ്ഠിക്കുമ്പോള്‍ അവനില്‍ നിന്ന് പല സുന്നത്തുകളും നഷ്ടപ്പെട്ടു പോകും. ബിദ്അത്തുകളുടെ അപകടങ്ങളെ സംബന്ധിച്ച് ഈ ലഘു കൃതി കൂടുതല്‍ അറിവു നല്‍കുന്നു.

  • മലയാളം

    അല്ലാഹുവിനെക്കുറിച്ചും ഇസ്ലാമിലെ അടിസ്ഥാനപരമായ ഇതര വിശ്വാസങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതോടൊപ്പം അവയുടെ ലക്ഷ്‌യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നു.

  • മലയാളം

    മുഹമ്മദ്‌ നബി(സ്വ)യിലൂടെണ് അല്ലാഹു ഹുദയും ളലാലത്തും വ്യക്തമാക്കിത്തന്നത്‌, അഥവാ സത്യവും അസത്യവും വേര്‍തിരിച്ചു നല്‍കിയത്‌. എല്ലാ നല്ല കാര്യങ്ങളും ഉപദേശിച്ചതും എല്ലാ ചീത്ത കാര്യങ്ങളും വിരോധിച്ചതും അദ്ദേഹമാണ്‍. ലോകര്‍ക്കാകമാനം പ്രവാചകനായി നിയോഗിതനായ റസൂലിനെ മനുഷ്യ കുലം പിന്തുടരണമെന്നത്‌ അല്ലാഹുവിന്റെ കണിശമായ കല്‍പ്പനയാണ്.

  • മലയാളം

    മദീനതുന്നബവിയുടെ ശ്രേഷ്ഠതകളെ കുറിച്ചും അവിടം സന്ദർശിക്കുന്നതിന്റെ മര്യാദകളെ കുറിച്ചും, മദീനയിൽ താമസിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന വൈജ്ഞാനിക കൃതി.

  • മലയാളം

    മനുഷ്യന്റെ വിവിധ ജീവിത ഘട്ടങ്ങള്, സ്രിഷ്ടിപ്പിന്റെ ലക്‌ഷ്യം , പ്രവാചകന്മാരുടെ നിയോഗ ലക്‌ഷ്യം, മരണ ശേഷം സ്വര്ഗവത്തില്‍ പ്രവേശിക്കാനായി അല്ലാഹുവിന്റെ ക്ഷണം തുടങ്ങിയവ വിശുദ്ധ ഖുര്‍ആന്റെ വെളിച്ചത്തില്‍ വിവരിക്കുന്നു.

  • മലയാളം

    മുഹമ്മദ്‌ നബി(സ്വ)യുടെ സ്ഥാനവും മഹിമയും, തിരുമേനിയെ സ്നേഹിക്കേണ്ടിതിന്റേയും അവിടുത്തെ ചര്യകളെ അനുധാവനം ചെയ്യേണ്ടതിന്റെയും അനിവാര്യതയും പ്രാമാണികമായി ഈ ലേഖനത്തിൽ വിശദീകരിക്കുന്നു

  • മലയാളം

    മഹാനായ പ്രവാചകന്റെ (സ്വ) വ്യക്തിത്വം, സ്വഭാവം, മനുഷ്യ സമൂഹത്തിൽ അദ്ദേഹം വരുത്തിയ വിപ്ലവാത്മക മാറ്റങ്ങൾ എന്നിവ ഹൃസ്വമായും എന്നാൽ പ്രാമാണികമായും രചിക്കപ്പെട്ട പഠനാർഹമായ കൃതിയാണ് ഇത്.

  • മലയാളം

    തൗഹീദിന്റെ പ്രാധാന്യം , ശിര്‍ക്കിന്റെ അപകടം എത്രത്തോളം ?, കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുന്നത്‌ എങ്ങിനെ ?, പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായിത്തീരുന്ന വഴികള്‍ ഏതൊക്കെ? തുടങ്ങിയ അടിസ്ഥാനപരമായ അറിവുകള്‍ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു.

  • മലയാളം

    അല്ലാഹുവിനെ ആരാധിക്കാനുള്ള ഭവനങ്ങള്‍ അവന്റെ മസ്ജിദുകളാണ്‌. എന്നാല്‍ മഹാന്മാരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളും പ്രാര്‍ഥനാ മന്ദിരങ്ങളുമാക്കുന്ന ആളുകള്‍ വിശ്വാസികള്‍ക്കിടയില്‍ ധാരാളമുണ്ട്‌. വിശുദ്ധ ഇസ്ലാം നിശിതമായി താക്കീതു ചെയ്ത കാര്യമാണ്‌ ഖബറിടങ്ങള്‍ ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റരുത്‌ എന്നത്‌. പ്രസ്തുത വിഷയത്തില്‍, സമൃദ്ധമായി രേഖകള്‍ ഉദ്ധരിച്ചു കൊണ്ടുള്ള മൂല്യവത്തായ കൃതിയാണ്‌ നിങ്ങള്‍ വായിക്കാനിരിക്കുന്നത്‌.

  • മലയാളം

    തീവ്രവാദം മുസ്ലിം ഉമ്മത്തിനും ശാന്തജീവിതം നയിക്കുന്ന രാജ്യങ്ങള്ക്കുംി തലവേദന സൃഷ്ടിക്കുന്ന ഏറ്റവും നികൃഷ്ടമായ പരീക്ഷണമായി നിലകൊള്ളുകയാണ്‌. മുസ്ലിംകളും അമുസ്ലിംകളുമായ നിരവധി നിരപരാധികളുടെ ജീവന്‍ അന്യായമായി നശിപ്പിക്കുന്ന സംഹാരപ്രവര്ത്ത നങ്ങളെ ഇസ്ലാം അംഗീകരിക്കുന്നേയില്ല. ഈ ഹൃസ്വ കൃതി തീവ്രവാദത്തിന്റെ സത്യാവസ്ഥകളും അതിന്റെ അപകടങ്ങളും വിശദീകരിക്കുന്ന ഒന്നാണ്‌. വിഷയ സംബന്ധമായി കൃത്യമായ ഉള്ക്കാ ഴ്ച നല്കുയന്നു ഈ കൃതി.

  • മലയാളം

    മുസ്ലിംകളുടെ വിശ്വാസവും പരലോകജീവിതവുമായി ബന്ധപ്പെടുന്ന സുപ്രധാനമായ വിഷയങ്ങളില്‍ ഒന്നാണ്‌ തവസ്സുല്‍. കേരള മുസ്ലിംകള്ക്കിധടയില്‍ പരക്കെ അറിയപ്പെടുന്ന പ്രസ്തുത തവസ്സുലിനെ സംബന്ധിച്ച പ്രമാണാധിഷ്ഠിതമായ വിശകലനമാണ്‌ ഈ കൃതി. ഇസ്ലാം പഠിപ്പിക്കുന്ന തവസ്സുല്‍ എന്താണ്‌? അതിന്റെ രൂപമെന്ത്‌? അനിസ്ലാമികമായ തവസ്സുലേത്‌? തുടങ്ങിയ കാര്യങ്ങളില്‍ സംതൃപ്തമായ മറുപടികള്‍ ഈ ചെറുഗ്രന്ഥത്തിലടങ്ങിയിട്ടുണ്ട്‌. തവസ്സുല്‍ അതിന്റെ ശരിയായ അര്ഥഗത്തില്‍ നിന്നും ഉദ്ദേശ്യത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ട നിലവിലെ സാഹചര്യത്തില്‍ മുസ്ലിംകള്‍ നിര്ബുന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ്‌ ഇത്‌.

  • മലയാളം

    മുസ്ലിംകളുടെ ഇടയിലേക്ക് പാശ്ചാത്യരില് നിന്ന് കടന്ന് കൂടിയ മാരകമായ ഒരു വിപത്തും, ബിദ്അത്തുമാണ്. കുട്ടികളുടെയും മറ്റും ബര്ത്ഡേ കൊണ്ടാടുക എന്നത് പ്രസ്തുത ആചാരത്തിന്റെ ഇസ്ലാമിക വിധിയെ ഈ കൃതി ചര്ച്ച ചെയ്യുന്നു.

  • മലയാളം

    മുഹമ്മദ് നബി(സ്വ)യുടെ കുടുംബവും തിരുമേനിയുടെ സ്വാഹാബികളും തമ്മിലുണ്ടായിരുന്നു ഊഷ്മളമായ സ്‌നേഹബന്ധങ്ങളും സൗഹൃദവും രേഖകള്‍ കൊണ്ട് വ്യക്തമാക്കുന്ന ശക്തമായ കൃതിയാണ് ഇത്. പ്രസ്തുത വിഷയത്തില്‍ പഠനാര്ഹണമായ ഇരുപത് കുറിപ്പുകളാണ് ഇതില്‍ ഉള്ളടങ്ങിയിരിക്കുന്നത്. പ്രവാചക കുടുംബവുമായി ബന്ധപ്പെ’ അഞ്ചോ ആറോ തലമുറകളിലേക്ക് നീളുന്ന അമ്പതിലധികം വിവാഹബന്ധങ്ങളും ഈ ഗ്രന്ഥത്തില്‍ പരിശോധിക്കപ്പെടുന്നുണ്ട്. വായനക്കാരന്ന് ഏറെ സഹായകമാകും വിധം വംശാവലിയുടെ ലളിതമായ ചാര്ട്ടു കളും ഇതില്‍ ഉള്ക്കൊയള്ളിച്ചിട്ടുണ്ട്.

  • മലയാളം

    ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളില്‍ ഓന്നായ സകാത്തിനെ കുറിച്ചും അതു നിര്‍ബന്ധമാകുന്നതെപ്പോഴെന്നും ആര്‍ക്കെല്ലാം എപ്പോള്‍ എങ്ങിനെയാണ്‌ സകാത്ത്‌ നല്‍കേണ്ടത്‌ എന്നും വിവരിക്കുന്നു. സകാത്ത്‌ നല്‍കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം ഉണ്ടാകാന്‍ പോകുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്നു.

  • മലയാളം

    സംഗീതം ഇന്ന്‍ ലഹരിയായേക്കാള്‍ മാരകമായ സ്വാധീനം ചെലുത്തിയ സംഗതിയാണ്‌. പ്രായഭേദമെന്യെ എല്ലാവരും സംഗീതത്തിന്റെ പിടിയിലാണ്‌. കേള്‍വിക്കാരന്റെ മനസ്സില്‍ അതുണ്ടാക്കുന്ന വിപത്ത് ചില്ലറയല്ല. ഈമാനികമായി ദുര്‍ബലരായ വ്യക്തികളെ പിടികൂടാനുള്ള പിശാചിന്റെ ഫലപ്രദമായ തന്ത്രമാണ്‌ സംഗീതമെന്ന കാര്യത്തില്‍ സംശയമില്ല സംഗീതത്തോടുള്ള ഇസ്ലാമിക കാഴ്ചപ്പാട്‌ വിശ്വാസികള്‍ കൃത്യമായും അറിയേണ്ടതുണ്ട്. . എന്താണ്‌ സംഗീതത്തിന്റെ ഇസ്ലാമിക വിധി? സംഗീതം നിറഞ്ഞ ഗാനങ്ങളുടെ വിധി? പ്രമാണങ്ങളെ മുന്നില്‍ വെച്ചു കൊണ്ടുള്ള വിശദീകരണമാണ്‌ ഈ ചെറുകൃതിയിലൂടെ രചയിതാവ് നടത്തുന്നത്‌. സത്യമറിയാന്‍ കൊതിക്കുന്നവര്‍ക്ക്‌ കൃത്യമായ ഉത്തരം ഇതിലുണ്ട്.

  • മലയാളം

    ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്‍ഹമായ ഗ്രന്ഥമാണ്‌. തന്റെ അമ്മയെ സ്നേഹപൂര്‍വം സംബോധന ചെയ്തു കൊണ്ട് ‌, ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള്‍ ബൈബിളില്‍ നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ്‌ ഇതിലുള്ളത്‌. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്‍ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്‍ത്രി ഇതില്‍ കൃത്യമായി സമര്‍ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ലളിത രചനയാണ്‌ ഈ കൃതി.

  • മലയാളം

    മുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്‌. അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട്‌ മനസ്സിലാക്കാത്തതു കൊണ്ട്‌ സംഭവിക്കുന്ന അബദ്ധമാണിത്‌. മുസ്ലിംകള്‍ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത സംഗതിയാണത്‌. ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച്‌ കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില്‍ നമുക്ക്‌ ഉള്‍കാഴ്ച നല്‍കും എന്നതില്‍ സംശയമില്ല.

  • മലയാളം

    മാതാപിതാക്കളോടുള്ള സമീപനം എങ്ങിനെയായിരിക്കണമീനുള്ള ഇസ്ലാമിന്റെ നിര്‍ദേശങ്ങള്‍

പേജ് : 4 - എവിടെ നിന്ന് : 1