മുഹമ്മദ് കബീര്‍ സലഫി - എല്ലാ ഇനങ്ങളും
ഇനങ്ങളുടെ എണ്ണം: 71
- മലയാളം രചയിതാവ് : മുഹമ്മദ് കബീര്‍ സലഫി പരിശോധന : മുഹമ്മദ് സിയാദ് കണ്ണൂര്‍
ഖലീലുല്ലാഹി ഇബ്റാഹീം നബി(അ) മാനവ കുലത്തിന് മാതൃകയാണെന്ന് വിശുദ്ധ ഖുര്ആീന്‍ പ്രഖ്യാപിക്കുന്നു. മഹാനായ പ്രവാചകന് ഏതേതെല്ലാം രീതിയിലാണ് വിശ്വാസികള്‍ക്ക്. മാതൃകയായി ഭവിക്കുന്നത് എന്ന് ഖുര്ആ.നിക വചനങ്ങളിലൂടെ വിശദീകരിക്കുകയാണ് ഈ ലേഖനത്തില്‍. ഖലീലുല്ലാഹിയുടെ ത്യാഗനിര്ഭകരമായ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം.
- മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
വിശുദ്ധ റമദാനിലെ നോന്പ് ഇസ്ലാമിലെ റുക്നുകളില് സുപ്രധാനമായ ഒന്നാണ്. നോന്പിനെ സംബന്ധിച്ചും, അതിന്റെ വിധികള്‍, സുന്നത്തുകള്‍, ശ്രേഷ്ഠതകള്‍ എന്നിവയെ സംബന്ധിച്ചും സാധാരണക്കാര്‍ക്ക് മനസ്സിലാകും വിധം വിരചിതമായ ഒന്നാണ് ഈ ക്ര്‘തി. സകാത്തുല്‍ ഫിത്റിന്റെ മതപരമായ നിയമം, അതിന്റെ വിധികള്‍ എന്നിവയും ഇതില്‍ വിവരിക്കപ്പെടുന്നു.
- മലയാളം രചയിതാവ് : സുല്‍ഫി ഇസ്ലാമിക് ഗൈഡന്‍സ് സെന്റര്‍ പരിശോധന : മുഹമ്മദ് കബീര്‍ സലഫി
ഇസ്ലാം വിധികള്‍, മര്യാദകള്‍ എന്ന ഈ ഗ്രന്ഥത്തില്‍ ഖുര്ആംനിലും സുന്നത്തിലും വന്നിട്ടുള്ള മഹനീയമായ സ്വഭാവങ്ങളെപ്പറ്റിയുള്ള വിവരണമാണ് ഉള്ക്കൊാണ്ടിരിക്കുന്നത്. ഒരു മുസ്ലിമിന്റെ എല്ലാ ആരാധനാ കര്‍മ്മ ങ്ങളിലും നിര് ബന്ധമായും ഉണ്ടായിരിക്കേണ്ട ഇഖ് ലാസ്, പ്രാര്ത്ഥാന എന്നിവയെപ്പറ്റിയും, അറിവിന്റെ പ്രാധാന്യം, മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍, സല്സ്വ്ഭാവം, മുസ്ലിംകളുടെ രക്തത്തോടുള്ള പവിത്രത, മുസ്ലിംകളോടും അയല്വാംസി കളോടും കാണിക്കേണ്ട മര്യാദകള്‍, ഭക്ഷണ മര്യാദകള്‍, സലാമിന്റെ ശ്രേഷ്ഠത തുടങ്ങിയ കാര്യങ്ങള്‍ വളരെ ലളിതമായ രീതിയില്‍ ഇതില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നു.
- മലയാളം
- മലയാളം രചയിതാവ് : സ്വാലിഹ് ഇബ്നു ഫൗസാന്‍ അല്‍ ഫൗസാന്‍ പരിഭാഷ : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
നബിദിനാഘോഷത്തിന്റെ വിധികള്‍ വിവരിക്കുന്ന സംക്ഷിപ്തമായ പ്രബന്ധം. അതുമായി ബന്ധപ്പെട്ട സംശയനിവാരണം.
- മലയാളം രചയിതാവ് : അബ്ദുല്‍ മലിക്ക് അല്‍ ഖാസിം പരിഭാഷ : മുഹമ്മദ് കബീര്‍ സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
സല്‍സ്വഭാവത്തിണ്റ്റെ ശ്രേഷ്ഠതയും പ്രാധാന്യവും വിശദീകരിക്കുന്നു. സല്‍സ്വഭാവങ്ങളുടെ നിറകുടമായി രുന്ന മുഹമ്മദ് നബി (സ)യുടെ ജീവിത മാതൃകയില്‍ നിന്നും ധാരാളം ഉദാഹരണങ്ങള്‍ നിരത്തി കൊണ്ട് പ്രതിപാദിക്കുന്നു
- മലയാളം മതവിധി നല്കുന്ന പണ്ഢിതന് : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍ മതവിധി നല്കുന്ന പണ്ഢിതന് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ് പരിഭാഷ : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
വിശുദ്ധ റമളാനുമായി ബന്ധപ്പെട്ട് ഒരു വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഫത്വകളുടെ സമാഹാരം
- മലയാളം രചയിതാവ് : മുഹമ്മദ് കബീര്‍ സലഫി
വിശുദ്ധ ഖുർആനിന്റെ സൗകുമാര്യതയും, അത് വിശ്വാസികൾക്ക് നൽകുന്ന നന്മയും, അതിനെ പഠനത്തിനു വിധേയമാക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്ന ലേഖനം.
- മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
മനുഷ്യന്റെ യഥാര്‍ത്ഥ ജീവിതം പരലോക ജീവിതമാണ്. ഇഹലോകം പരലോകത്തിലേക്കുള്ള യാത്രാ മധ്യേയുള്ള ഒരു വിശ്രമ കേന്ദ്രം മാത്രം. അല്ലാഹു വിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നതിലൂടെ മാത്രമേ പരലോക വിജയം സാധ്യമാവൂ. പരലോക വിജയത്തിന് നിദാനമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുന്ന ഒരു ലഘു കൃതിയാണിത്.
- മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
കോപം വരുമ്പോള്‍ അതിനെ ഒതുക്കി വെക്കുക എന്നത് വിശ്വാസിയുടെ സ്വഭാവ മഹിമയുടെ ഉത്തമ ഉദാഹരണങ്ങളില്‍ ഒന്നാണ്. കോപം നിയന്ത്രിക്കാന്‍ വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തും അടിക്കടി വിശ്വാസികളെ ഉപദേശിക്കുന്നതിന്റെ കാരണവും അതു തന്നെയാണ്. കോപം നിയന്ത്രിക്കുന്നതിന്റെ അനിവാര്യതയും അതിന് ഇസ്ലാമിക അധ്യാപനങ്ങളിലുള്ള പ്രാധാന്യവും വ്യക്തമാക്കുന്ന ഒരു ഉത്തമ ലഖുലേഖയാണിത്. പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിഷയത്തെ വിശകലനം ചെയ്യുന്ന കൃതി മുസ്ലിം ബഹുജനത്തിന് തീര്‍ച്ചയായും ഉപകാരപ്പെടുമെന്നതില് സംശയമില്ല.
- മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
അല്ലാഹുവിന്റെ ശക്തി വിശേഷത്തിന്റെയും അനുഗ്രഹത്തിന്റെയും നിദര്‍ശനമാണ് സം സം ജലം. അതിന്റെ ശ്രേഷ്ഠതകളും ഫലങ്ങളും വിവിധ സന്ദര്‍ഭങ്ങളില്‍ നബി(സ്വ) സ്വഹാബത്തിനെ പഠപ്പിച്ചിട്ടുണ്ട്. സ്വഹീഹായ ഹദീസുകളിലൂടെയുള്ള സംസമിനെ സംബന്ധിച്ച പഠനം.
- മലയാളം രചയിതാവ് : മുഹമ്മദ് നാസറുദ്ദീന്‍ അല്‍ അല്‍ബാനി പരിഭാഷ : മുഹമ്മദ് സിയാദ് കണ്ണൂര്‍ പരിശോധന : മുഹമ്മദ് കബീര്‍ സലഫി
ഇസ്ലാമിക വിധികൾ നിർദ്ധരിച്ചെടുക്കുന്നതിനും സ്വീകരിക്കുന്നതിനും ഖുർആൻ തന്നെ മതിയാകുമെന്നും, ഓരോരുത്തരുടെയും അഭീഷ്ടങ്ങൾക്കനുസരിച്ചു ഖുർആനിനെ വ്യാഖ്യാനിക്കാമെന്നും വാദിക്കുന്നവർക്ക് മതിയായ മറുപടി നൽകുകയാണ് ഈ കൃതി. ഖുർആനിനെ വ്യാഖ്യാനിക്കുന്നിടത്ത് പ്രവാചക സുന്നത്തിൻറെ അനിവാര്യത ഇതിൽ ബോധ്യപ്പെടുത്തുന്നുണ്ട്.
- മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
അല്ലാഹുവും പ്രവാചക തിരുമേനി(സ്വ)യും വിശ്വാസീ സമൂഹത്തിനു നല്കിനയ അമൂല്യമായ സാരോപദേശങ്ങളില്‍ അതിപ്രധാനമായ തഖ്വയെ സംബന്ധിച്ചും ധര്മ്മധനിഷ്ഠര്ക്വ അല്ലാഹുവില്‍ നിന്നും ലഭിഠക്കുന്ന പ്രതിഫലങ്ങളെ സംബന്ധിച്ചുമുള്ള ഹൃസ്വ വിവരണം.
- മലയാളം പരിഭാഷ : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
മുസ്ലിം സമൂഹം തങ്ങളുടെ ജീവിതത്തില്‍ സദാ ബന്ധപ്പെടുത്തി നിര്ത്തേജണ്ട വേദഗ്രന്ഥമാണ്. വിശുദ്ധ ഖുര്ആിന്‍. പഠിച്ചും, പാരായണം ചെയ്തും, ചിന്തിച്ചും ഖുര്ആേനിനെ സജീവമാക്കിത്തീര്ക്കേ ണ്ടതിന്റെ അനിവാര്യതയെ സംബന്ധിച്ചും അതുകൊണ്ടുള്ള ഗുണങ്ങളെ സംബന്ധിച്ചും അതിനെ അവഗണിച്ചാലുള്ള അപകടങ്ങളെ സംബന്ധിച്ചും ഈ ലേഖനം വിശകലനം ചെയ്യുന്നു.
- മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
മുഹദ്ദിസുകള്ക്കി ടയിലെ രാജരത്നമാണ് ഇമാം ബുഖാരി(റ). " ഖുറാസാന്‍ മുഹമ്മദ്ബ്നു ഇസ്മാഈലിനെ പോലെമറ്റൊരാളെ പുറത്ത്; കൊണ്ടു വന്നിട്ടില്ല " എന്ന് ഇമാം അഹ്’മദ് ബ്നു ഹമ്പലിനാല്‍ പുകഴ്ത്തപ്പെട്ട; മഹാ ഹദീസു പണ്ഡിതനാണദ്ദേഹം. മുസ്ലിം ലോകം ഒന്നടങ്കം അംഗീകരിച്ച വിശ്രുതമായ സ്വഹീഹുല്‍ ബുഖാരിയുടെ കര്ത്താങവ്. അദ്ദേഹത്തെ സംബന്ധിച്ച വിവരണം.
- മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
കുടുംബ ബന്ധത്തിന് ഖുര്‍ആനും സുന്നത്തും വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ബന്ധുക്കളെയും കുടുംബക്കാരെയും പരിഗണിക്കണമെന്നും അവരെ കഴിയും വിധം സഹായിക്കണമെന്നും, അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും ഇസ്ലാം അനുശാസിക്കുന്നുണ്ട്. പ്രസ്തുത പാഠങ്ങളെ സംബന്ധിച്ചാണ് ഈ ലഘു കൃതിയില്‍ വിശദീകരിക്കുന്നത്
- മലയാളം രചയിതാവ് : മുഹമ്മദ് കബീര്‍ സലഫി പരിശോധന : മുഹമ്മദ് കുട്ടി അബൂബക്കര്‍
പാപം മനുഷ്യ സഹജമാണ്. പശ്ചാത്താപമാണ് അതിന്ന് പരിഹാരം. പശ്ചാത്തപി ക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠൻമാർ. തൗബ ചെയ്യുന്ന ആളുകളോടാണ് അല്ലാഹുവിന്ന് ഇഷ്ടമുള്ളത്. ഈ വക വിഷയങ്ങളെ ഹൃസ്വമായി വിശദീകരിക്കുന്ന കനപ്പെട്ട ലേഖനം
- മലയാളം പരിശോധന : മുഹമ്മദ് കബീര്‍ സലഫി
ആത്മകഥാ ശൈലിയിൽ എഴുതപ്പെട്ട ഒരു ഇസ്ലാമിക കൃതിയാണ് ഓർമകളുടെ തീരത്ത് എന്ന ഈ പുസ്തകം. തൗഹീദീ പ്രബോധനത്തിനും ശിർക്ക് ബിദ്അത്തുകളുടെ വിപാടനത്തിനുമായി ജീവിതം ചെലവഴിച്ച മഹാനായ കെ. ഉമർ മൌലവി (റഹിമഹുല്ലാഹ്)യുടെ ധന്യ കരങ്ങളിലൂടെ വിരചിതമായ വിശ്രുത ഗ്രന്ഥം. ഒരു കാലത്ത് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും അകന്നു ജീവിച്ച കേരളീയ മുസ്ലിംകളുടെ നേർ ചിത്രം ഇതിൽ വരച്ചു വെച്ചിട്ടുണ്ട്. ഖുർആനിലേക്കും തൗഹീദിലെക്കും സുന്നത്തിലേക്കും ക്ഷണിച്ചു കൊണ്ടുള്ള തന്റെ ജീവിത യാത്രയിൽ സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടി വന്ന സകലതും ഗ്രന്ഥകാരൻ ഇതിൽ കോറി വെച്ചിട്ടുണ്ട്. ഇസ്ലാമിക ജീവിതിനുതകുന്ന ഒട്ടേറെ ഗുണപാഠങ്ങൾ ഈ കൃതിയിൽ നിന്നും അനുവാചകന്ന് ലഭിക്കുക തന്നെ ചെയ്യും.
- മലയാളം രചയിതാവ് : മുഹമ്മദ് സാലിം അല്‍ ഖുദ്വര് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
അല്ലാഹുവിന്റെ ഏകത്വം (തൗഹീദ്) സമര്‍ഥിക്കുന്ന ഒരു ചെറു കൃതിയാണിത്. ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും നബികുടുംബത്തിലെ ഇമാമുമാരുടെ ഉദ്ധരണികളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പഠനാര്‍ഹമായ രചന. തൗഹീദീ വിഷയത്തില്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ആശയങ്ങള്‍ നബികുടുംബാംഗങ്ങളുടെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് രേഖകളിലൂടെ വ്യക്തമാക്കുന്നുണ്ട് ഈ കൃതിയില്‍. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന ആദര്‍ശ വാക്യത്തിന്റെ അന്തസ്സത്ത ഇതില്‍ നിന്നും വായിച്ചെടുക്കാം.
- മലയാളം രചയിതാവ് : മുഹമ്മദ് കബീര്‍ സലഫി
ആരേക്കാളും മികച്ചവന്‍ ഞാനാണെന്ന അഹങ്കാരവും ജനങ്ങളോട് പുച്ഛഭാവവും ഇല്ലാതിരിക്കുക. ദരിദ്രരേയും, ദുര്ബിലരേയും, തന്നെക്കാള്‍ താഴ്ന്ന നിലവാരത്തിലുള്ളവരേയും അവഗണിക്കാതെ എല്ലാവരേയും ആദരിക്കാനും സ്നേഹിക്കാനും കഴിയുന്ന മനസ്സുണ്ടാവുക ഇതാണ് വിനയം. വിനയം തുടിച്ചു നില്ക്കുിന്ന അനുകരണീയ മാതൃകകളാല്‍ ധന്യമാണ്വ് പ്രവാചകന് മുഹമ്മദ് (സ)യുടെ ജീവിതം. അദ്ദേഹത്തോടൊപ്പം വിനയത്തിന്റെ നിറകുടങ്ങളായിരുന്ന സ്വഹാബിമാരുടെയും മറ്റു ചില വ്യക്തിത്വങ്ങളുടെയും ജീവിതത്തിലെ വിനയത്തിന്റെ ഏടുകള്‍ പരിചയപ്പെടുത്തുന്നു.