معلومات المواد باللغة العربية

എം.മുഹമ്മദ്‌ അക്‌ബര്‍ - പുസ്തകങ്ങൾ

ഇനങ്ങളുടെ എണ്ണം: 14

  • മലയാളം

    ഇസ്ലാം ഇന്ന് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇസ്ലമിനെ കുറിച്ച്‌ തെറ്റിദ്ധരിച്ച സുഹൃത്തുക്കള്‍‍ക്ക്‌ ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം അറിയാന്‍ ഉപകരിക്കുന്ന ഒരു ഉത്തമ കൃതി. അമുസ്ലിം സുഹൃത്തുക്കള്‍ക്ക്‌ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ഈ ഗ്രന്ഥം ഉപകരിക്കും എന്നതില്‍ ഒരു സംശയവുമില്ല..

  • മലയാളം

    അല്ലാഹുവിന്‍റെ നാമഗുണവിശേഷണങ്ങള്‍ , ആരാധ്യന്‍ അല്ലാഹു മാത്രം. എന്ത്‌ കൊണ്ട്‌? തൗഹീദിന്‍റെ ജീവിത ദര്‍ശനം, പ്രവാചകന്‍മാരുടെ സന്ദേശം, എന്നിവ പ്രമാണാതിഷ്ടിതമായി വിശദീകരിക്കുന്ന അഞ്ചോളം പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ട മലയാളത്തിലെ പ്രഥമ രചന.

  • മലയാളം

    ആരാണ്‌ മനുഷ്യന്‍, അവന്റെ സൃഷ്ടിപ്പ്‌ എങ്ങിനെ, ഖുര്‍ആന്‍ മനുഷ്യനെ വിശദീകരിക്കുന്നത്‌ ഏതു വിധത്തില്‍ ? ശാസ്ത്രം മനുഷ്യനെ എങ്ങിനെ വിശദീകരിക്കുന്നു. മനുഷ്യന്റെ ധര്‍മ്മവും അവന്റെ വിമോചനവും എങ്ങിനെ ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ വിശദവും സംതൃപ്തവുമായ മറുപടിയാണ്‌ ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. ഈ കൃതി ഗഹനമായ പഠനത്തിന്‌ അവസരമേകുമെന്നതില്‍ സംശയമില്ല.

  • മലയാളം

    എല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്‌. എന്നാല്‍ ഏകദൈവത്തില്‍ മൂന്ന് ആളത്വങ്ങളുണ്ടെന്ന്‍ സമര്‍ത്ഥിക്കാന്‍ വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര്‍ നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന്‍ ബൈബിള്‍ വചനങ്ങള്‍ കൊണ്ട്‌ തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്‍പത്തെ പഠന വിധേയമാക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി.

  • മലയാളം

    പുതിയ നിയമത്തില്‍ വന്ന യേശുവിന്റെ വ്യക്തിത്വം ഖുര്‍ ആനിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണ്‌ ഈ പുസ്തകത്തിലൂടെ

  • മലയാളം

    കേരളത്തില്‍ പെരുമ്പാവൂരില്‍ നടന്ന ശ്രദ്ധേയമായ ക്രിസ്ത്യന്‍ മുസ്‌ലിം സംവാദം ഗ്രന്ഥരൂപത്തില്‍, എം.എം. അക്ബറിന്‍റെ അനുബന്ധത്തോടെ

  • മലയാളം

    തോറ, ബൈബിള്‍, ഹൈന്ദവവേദഗ്രന്ഥങ്ങള്‍ എന്നിവയുടെ പ്രാമാണികതയെ ഖുര്‍ആനുമായി താരതമ്യം ചെയ്ത്‌ ഖുര്‍ആനിന്‍റെ വ്യതിരിക്തത വ്യക്തമാക്കുന്നു.

  • മലയാളം

    ഹിന്ദു മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളും , ഭാരതത്തില്‍ വന്ന പ്രവാചകന്മാരുമായി അവയ്ക്കുള്ള ബന്ധവും , ഹിന്ദു ധര്‍മ്മവും സംസ്കാരവും, വേദങ്ങള്‍, ഉപനിഷത്തുകള്‍ തുടങ്ങിയ ഹിന്ദു മത ഗ്രന്ഥങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്ന , ഇസ്ലാമിക ഏക ദൈവ വിശ്വാസത്തിന്റെ വ്യതിരിക്തത എന്നിവ ചര്‍ച്ച ചെയ്യപ്പെടുന്ന ‍ഹിന്ദു മതത്തെ അടുത്തറിയാന്‍ ഒരുത്തമ റഫറന്‍സ് കൃതി.

  • മലയാളം
  • മലയാളം

    ഭ്രൂണാവസ്ഥ മുതല്‍ മനുഷ്യശരീരത്തിലെ ഒരോ അവയവത്തിന്‍റെ ഘടനയും വ്യവസ്ഥകളും അത്ഭുതകരമായ സംവിധാനവും വിശധമാക്കുന്നു. ഖുര്‍ആനില്‍ തദ്‌ വിശയകമായി വന്ന വചനങ്ങളുടെ അപഗ്രഥനം. മനുഷ്യ ശരീരത്തിന്‍റെ ഘടനയെയും ധര്‍മ്മങ്ങളെയും അടുത്തറിയാന്‍ ഏറ്റവും സഹായകമായ കൃതി

  • മലയാളം

    മുസ്ലിംകളല്ലാത്തവര്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ക്ര്’തി. മനുഷ്യ ജീവിതത്തിന്റെ നശ്വരത, മറണാനന്തര ജീവിതവും മതങ്ങളുമ്, പുനര്‍ ജന്മവും പരലോകവുമ്, യേശുവിന്റെ ഉപദേശം , ദൈവദൂതന്മാര്‍ , ഏകദൈവ വിശ്വാസമ്: ഹൈന്ദവ മതഗ്രന്’ഥങ്ങളില്‍ , ഏകദൈവാരാധന, ഇസ്ലാമിലെ ആരാധനകള്‍ , സാഹോദര്യത്തിന്റെ അടിത്തറ, മുതലായ കാര്യങ്ങള്‍ വിവരിക്കുന്നു.

  • മലയാളം

    മനുഷ്യ നിര്‍മ്മിത ഇസങ്ങളുടെ പരാജയം വ്യക്തമാക്കുന്നതോടൊപ്പം മാനവ മോചനത്തിന്റെ ഒരേ ഒരു മാര്‍ഗം ഇസ്ലാം മാത്രമാണ്‌ എന്നും വിശധീകരിക്കുന്നു

  • മലയാളം

    വിശുദ്ധ ഖുര്‍ആനിനെതിരേ ഇതര മതസ്തരും നാസ്തികരും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കും മുസ്ലിംകള്‍ക്കു തന്നെയും ഉണ്ടാകാന്‍ സാധ്യത ഉള്ളതുമായ സംശയങ്ങള്‍ക്കു വ്യക്തവും പ്രാമാണികവും ആയ മറുപടി. പ്രബോധകര്‍ക്ക്‌ ഒരു ഗൈഡ്‌ - ഒന്നാം ഭാഗം

  • മലയാളം

    എന്താണ് പദാര്‍ത്ഥം? പദാര്‍ത്ഥലോകത്തെ വൈവിധ്യങ്ങള്‍ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്‍ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ പഠനവിധേയമാക്കുന്ന കൃതി