ചതിക്കുഴികള്‍ നിറഞ്ഞു നില്ക്കു ന്നതാണ് ഇന്റര്നെനറ്റ് മേഖല. എങ്കിലും, ജീവിതത്തില്‍ മാറ്റി നിര്ത്താവുന്ന ഒന്നല്ല അത്. ഇസ്ലാമിക വിദ്യാര്ഥിനകള്ക്കും , പ്രബോധകര്ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന അനന്ത സാധ്യതകളാണ് ഈ രംഗത്തുള്ളത്. ഇന്റര്നെറ്റ് മാധ്യമത്തിലൂടെയുള്ള പ്രബോധന സാധ്യതകളെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന നിര്ദ്ദേ ശങ്ങളാണ് ഈ ലേഖന ത്തിലുള്ളത്.
ശാസ്ത്ര സാങ്കേതിക രംഗത്തുള്ള സര്‍വ്വ നേട്ടങ്ങള്‍ക്കു നടുവിലും അവയുടെ പുരോഗതി അനേകം പ്രതികൂല വശങ്ങള്‍ കൂടി സമ്മാനിച്ച് കൊണ്ട് മനുഷ്യന്റെ അസ്തിത്വത്തെയും ശാസ്ത്രത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇസ്ലാം വിഭാവനം ചെയ്യുന്ന ദൈവ വിശ്വസാദിഷ്ടിതമായ ജീവിതരീതി മനുഷ്യന്‍ സ്വീകരിക്കുക വഴി മാത്രമേ ഈ പ്രതികൂലാവസ്തയെ മറികടക്കാന്‍ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കുന്ന ഉജ്ജ്വല പ്രഭാഷണം.
ഭ്രൂണാവസ്ഥ മുതല്‍ മനുഷ്യശരീരത്തിലെ ഒരോ അവയവത്തിന്‍റെ ഘടനയും വ്യവസ്ഥകളും അത്ഭുതകരമായ സംവിധാനവും വിശധമാക്കുന്നു. ഖുര്‍ആനില്‍ തദ് വിശയകമായി വന്ന വചനങ്ങളുടെ അപഗ്രഥനം. മനുഷ്യ ശരീരത്തിന്‍റെ ഘടനയെയും ധര്‍മ്മങ്ങളെയും അടുത്തറിയാന്‍ ഏറ്റവും സഹായകമായ കൃതി
ആധുനിക ശാസ്ത്ര സത്യങ്ങള്‍ ഒരിക്കലും വിശുദ്ധ ഖുര്‍ആനിണ്റ്റെ വചനങ്ങള്ക്ക് വിരുദ്ധമാവുന്നില്ല എന്നു ഭൌതിക ശാസ്ത്രം, ഖഗോള ശാസ്ത്രം, ഭ്രൂണശാസ്ത്രം തുടങ്ങിയ ശാസ്ത്ര ശാഖകളില്‍ നിന്നും ഉദാഹരണ സഹിതം വിശദീകരിക്കുന്നു.
മുസ്ലിംകളല്ലാത്തവര്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ക്ര്’തി. മനുഷ്യ ജീവിതത്തിന്റെ നശ്വരത, മറണാനന്തര ജീവിതവും മതങ്ങളുമ്, പുനര്‍ ജന്മവും പരലോകവുമ്, യേശുവിന്റെ ഉപദേശം , ദൈവദൂതന്മാര്‍ , ഏകദൈവ വിശ്വാസമ്: ഹൈന്ദവ മതഗ്രന്’ഥങ്ങളില്‍ , ഏകദൈവാരാധന, ഇസ്ലാമിലെ ആരാധനകള്‍ , സാഹോദര്യത്തിന്റെ അടിത്തറ, മുതലായ കാര്യങ്ങള്‍ വിവരിക്കുന്നു.
വിശുദ്ധ ഖുര്‍ആനിനെതിരേ ഇതര മതസ്തരും നാസ്തികരും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കും മുസ്ലിംകള്‍ക്കു തന്നെയും ഉണ്ടാകാന്‍ സാധ്യത ഉള്ളതുമായ സംശയങ്ങള്‍ക്കു വ്യക്തവും പ്രാമാണികവും ആയ മറുപടി. പ്രബോധകര്‍ക്ക് ഒരു ഗൈഡ് - ഒന്നാം ഭാഗം
എന്താണ് പദാര്‍ത്ഥം? പദാര്‍ത്ഥലോകത്തെ വൈവിധ്യങ്ങള്‍ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്‍ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ പഠനവിധേയമാക്കുന്ന കൃതി