വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ സുന്നത്ത് എന്താണെന്നും ബിദ്അത്ത് എന്താണെന്നും പഠനവിധേയമാക്കുന്നു. സമൂഹത്തില്‍ കാലാന്തരത്തില്‍ ഉണ്ടായിട്ടുള്ള അന്ധവിശ്വാസങ്ങളുടെ വ്യര്‍ഥതയെ വിശദമായി പ്രതിപാദിക്കുന്ന കൃതി.
ഹൈന്ദവ ക്രൈസ്തവ മത ഗ്രന്ഥങ്ങളിലെ അടിസ്ഥാന വിശ്വാസങ്ങളെയും ഇസ്ലാമിനെയും പരിചയപ്പെടുത്തുന്നു. അമുസ്ലിംകള്‍ക്കു ഇസ്ലാമിനെ പരിചയപ്പെടാന്‍ സഹായകമാകുന്ന രചന.
വിശ്വാസ കാര്യങ്ങളിലെ സലഫീ മന്ഹജ് (പൂര്‍വ്വീകരായ സച്ചരിതരുടെ മാര്‍ഗ്ഗം) എപ്രകാരമായിരുന്നു എന്ന് കൃത്യമായും മനസ്സിലാക്കാന്‍ സഹായിക്കുന്ന, അല്ലാഹു വിന്റെ നാമവിശേഷണങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളിലെ പൂര്‍വ്വികരുടെ നിലപാട് വ്യക്തമായി പ്രതിപാദിക്കുന്ന രചന. പരലോക സംബന്ധമായ വിഷയങ്ങള്‍ , മദ്’ഹബിന്റെ ഇമാമുകള്‍ , ഇസ്ലാമിന്റെ പേരില്‍ ഉടലെടുത്തിട്ടുള്ള നവീന വാദികളായ പിഴച്ച കക്ഷികള്‍ എന്നിവരെക്കുറിച്ചും വിശദീകരിക്കുന്നു.