ശൈഖ് മുഹമ്മദ് മുഹ്’യുദ്ദീന്‍ അബ്ദുല്‍ ഹമീദ് കഫറുല്‍ ഹമാമില്‍ ജനിച്ചു. പണ്ഡിതനായ പിതാവില്‍ നിന്നും എഴുത്തും വായനയും പഠിച്ചു. ഖുര്‍”ആന്‍ മനപാഠമാക്കി. ജോലിയാവശ്യാത്തിന് പിതാവ് ഈജിപ്തില്‍ താമസമാകിയപ്പോള്‍ അദ്ദേഹം കൊറോയിലെ അസ്’ഹര്‍ യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്നു.പ്രസിദ്ധ വ്യാകരണ പണ്ഡിതനായ ഇദ്ദേഹം ആജുറൂമിയ്യ, ഖത്വറു നിദ, അല്‍ഫിയ്യ തുടങ്ങിയ നിരവധി വ്യാകരണ ഗ്രന്ഥങ്ങളുടെ വ്യാഖ്യാനം തയ്യാറാക്കി.