നിരവധി മതങ്ങളെക്കുറിച്ച് പഠിച്ച ശേഷം ഇസ്ലാം സ്വീകരിച്ചു. മററുമതങ്ങളുടെ പൊള്ളത്തരവും ഇസ്ലാം സത്യമാണെന്നും മനസ്സിലാക്കിയ ശേഷമായിരുന്നു അത്. ഇസ്ലാമിലെ സംഘനമസ്കാരം അദ്ദേഹത്തെ ഏറെ ആകര്‍ശിച്ച ഘടകമായിരുന്നു. http://www.yushaevans.com
ടൂക്കാലി മുഹമ്മദ് ആലം, 1949 ല്‍ ജനിച്ചു. മുഹമ്മദ് ആലം എന്ന പണ്ഢിതന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള ഖിറാഅത്ത് പിതാവില്‍ നിന്ന് സ്വന്തമാക്കി. ലിബിയായിലെ അല്‍ അസ്മരീ സ്ഥാപനത്തില്‍ ചേര്‍ന്നു. ഖുര്‍ആന്‍ മനപാഠം പൂര്‍ണ്ണ മാക്കിയ ശേഷം തറാബല്സില്‍ പോയി. അവിടെ നിന്ന് മതപഠനം പൂര്‍ത്തീകരിച്ചു. 1972 ല്‍ ഡിപ്ളോമ നേടി. 1978 ല്‍ നിയമത്തിലും ബിരുദം നേടി.
അബൂ അം’റ് ഇബ്’നു സ്വലാഹ്;- ഉഥ്മാന്‍ ഇബ്’നു അബ്ദു റഹ്മാന്‍ ഇബ്’നു ഉഥ്മാന്‍ ഇബ്’നു മൂസൈബ്’നു നസ്വര്‍ എന്ന ഇദ്ദേഹം ഇബ്’നു സ്വലാഹ് എന്ന പേരില്‍ അറിയപ്പെട്ടു. ആദ്യകാല പണ്ഡിതരില്‍പ്പെട്ട ഇദ്ദേഹം ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ്, കര്‍മ്മശാസ്ത്രം തുടങ്ങിയ വ കൈകാര്യം ചെയ്തു.ഷര്‍ഹാനില്‍ ജനിച്ച ഇദ്ദേഹം ചെറുപ്പത്തില്‍ തന്നെ ഖുര്‍’ആന്‍ മനപാഠമാക്കി. പിതാവ് കുര്‍ദിലെ പണ്ഡിതനായിരുന്നു.ബഗ്ദാദില്‍ ജീവിച്ചു.