മനുഷ്യ ജീവിതത്തിലെ വ്യത്യസ്ത വേളകളില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം. ഉറക്കമുണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള സമയങ്ങളില്‍ ഒരു വിശ്വാസി സൂക്ഷിച്ചു പോരേണ്ടുന്ന കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു.
പ്രവാചക തിരുമേനിയുടെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളും, അവിടുത്തെ മഹിതമായ സ്വഭാവ ഗുണങ്ങളുമാണ് ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. നബിയെ അറിയാന്‍ കൊതിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന രചന.
ജനങ്ങള്‍ നിസ്സാരമാക്കുന്ന പുകവലിയെക്കുറിച്ച് രചിക്കപ്പെട്ട സമഗ്രമായ പുസ്തകം. പുകവലി ആരോഗ്യത്തെ സാവകാശം നഷിപ്പിക്കുന്നു, അതു മാരകമായ രോഗവുമാണ്. അതു മ്‌ളേഛമാണെന്ന് അറിഞ്ഞിട്ടും ജനങ്ങള്ക്കി ടയില്‍ അതു വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതു നിഷിദ്ധമാണെന്നു മനസ്സിലാവാന്‍ അധികം പ്രയാസപ്പെടേണ്ടതില്ല. പുകവലിയുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചും അതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.
നമസ്കരിക്കുന്നവര്‍ക്കും, അത് ജമാഅത്തായി നിര്‍വ്വഹിക്കുന്നവര്‍ക്കും പ്രവാചകന്‍ തന്റെ തിരുമൊഴികളിലൂടെ നല്‍കിയിട്ടുള്ള സന്തോഷ വാര്‍ത്തകള്‍ ഹദീസുകള്‍ ഉദ്ധരിച്ച് കൊണ്ട് വിവരിക്കുന്നു.