അബ്ദുറസാക് സ്വലാഹി - പുസ്തകങ്ങൾ
ഇനങ്ങളുടെ എണ്ണം: 46
- മലയാളം രചയിതാവ് : എം.മുഹമ്മദ് അക്ബര്‍ പരിശോധന : അബ്ദുറസാക് സ്വലാഹി
ആരാണ് മനുഷ്യന്‍, അവന്റെ സൃഷ്ടിപ്പ് എങ്ങിനെ, ഖുര്‍ആന്‍ മനുഷ്യനെ വിശദീകരിക്കുന്നത് ഏതു വിധത്തില്‍ ? ശാസ്ത്രം മനുഷ്യനെ എങ്ങിനെ വിശദീകരിക്കുന്നു. മനുഷ്യന്റെ ധര്‍മ്മവും അവന്റെ വിമോചനവും എങ്ങിനെ ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വിശദവും സംതൃപ്തവുമായ മറുപടിയാണ് ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. ഈ കൃതി ഗഹനമായ പഠനത്തിന് അവസരമേകുമെന്നതില്‍ സംശയമില്ല.
- മലയാളം
അല്‍ഫതാവാ അല്‍ഹമവിയ്യ എന്ന ഗ്രന്ഥം ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ(റ)യുടേതാണ്. സിറിയയിലെ ’ഹുമാത്ത്’ എന്ന സ്ഥലത്തു വെച്ച് ഹിജ്‌റ 698ല്‍ അല്ലാഹുവിന്റെ നാമ ഗുണവിശേഷണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹത്തോട് ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. പ്രസ്തുത കൃതിക്ക് അല്ലാമാ മുഹമ്മദ് ബ്നു സ്വാലിഹ് അല്‍ ഉതൈമീന്‍ (റ) എഴുതിയ വിശദീകരണമാണ് ഫത്‌ഹു റബ്ബില്‍ ബരിയ്യ എന്ന ഈ ഗ്രന്ഥം. അസ്മാഉ വസ്വിഫാത്തിന്റെ കാര്യത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ യഥാര്‍ത്ഥ വിശ്വാസം ബോധ്യപ്പെടുത്തുന്നു.
- മലയാളം രചയിതാവ് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ് പരിഭാഷ : അബ്ദുല്‍ റസാക് ബാഖവി പരിശോധന : അബ്ദുറസാക് സ്വലാഹി
വ്രതം അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്‍ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്‍വഹിക്കുമ്പോഴാണ് അത് സമ്പൂര്‍ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്‍റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.
- മലയാളം രചയിതാവ് : സുല്‍ഫി ഇസ്ലാമിക് ഗൈഡന്‍സ് സെന്റര്‍ പരിശോധന : അബ്ദുറസാക് സ്വലാഹി
സല്‍സ്വഭാവത്തിന്റെ പ്രാധാന്യം, സല്‍സ്വഭാവിയുടെ അടയാളങ്ങള്‍, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സ്വഭാവങ്ങള്, വിനയത്തിന്റെ അടയാളങ്ങള്‍, നീച സ്വഭവങ്ങള്‍, സല്‍സ്വഭാവിയാവാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ വിവരിക്കുന്ന കൃതി.
- മലയാളം രചയിതാവ് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ് പരിശോധന : അബ്ദുറസാക് സ്വലാഹി
മുസ്ലിംകളില്‍ അധിക പേരും അശ്രദ്ധ കാണിക്കുന്ന സകാതിനെ കുറിച്ച് ഉത്ബോധനവും ഉപദേഷവും, രാത്രി നമസ്കാരം, വ്രതാനുഷ്ടാനം എന്നിവയെക്കുറിച്ചും വിവരിക്കുന്നു.
- മലയാളം രചയിതാവ് : ദാറുവറഖാത്തുല്‍ ഇല്മിയ്യ- വൈഞ്ജാനിക വിഭാഗം പരിഭാഷ : മുഹമ്മദ് കുട്ടി അബൂബക്കര്‍ പരിശോധന : അബ്ദുറസാക് സ്വലാഹി
മനുഷ്യന്റെ കഠിന ശത്രുവാണ് പിശാച്. ദൈവ ദാസന്മാരെ പിശാച് സ്വീകരിക്കുന്ന തന്ത്രങ്ങളും അടവുകളും അതിനവന്‍ ഉപയോഗിക്കുന്ന ചില ശൈലികളും അതോടൊപ്പം പൈശാചിക തന്ത്രങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ 21 ദൈവീക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഖുര്‍ ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഇതില്‍ വിശദീകരിച്ചിരിക്കുന്നു.
- മലയാളം രചയിതാവ് : എം.മുഹമ്മദ് അക്ബര്‍ പരിശോധന : അബ്ദുറസാക് സ്വലാഹി
എല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്. എന്നാല്‍ ഏകദൈവത്തില്‍ മൂന്ന് ആളത്വങ്ങളുണ്ടെന്ന്‍ സമര്‍ത്ഥിക്കാന്‍ വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര്‍ നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന്‍ ബൈബിള്‍ വചനങ്ങള്‍ കൊണ്ട് തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്‍പത്തെ പഠന വിധേയമാക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി.
- മലയാളം രചയിതാവ് : മുഹമ്മദ് ജമീല്‍ സൈനു പരിഭാഷ : അബ്ദുറസാക് സ്വലാഹി പരിശോധന : മുഹമ്മദ് കുട്ടി കടന്നമണ്ണ പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
മുസ്ലിം സ്ത്രീയുടെ വ്യക്തിത്വം എപ്രകാരമായിരിക്കണം എന്ന് ഇസ്ലാം നിര്‍ദ്ദേശിക്കുുന്നുവോ ആ രീതിയില്‍ മുസ്ലിം സ്ത്രീകളുടെ ബുദ്ധിപരവും ശാരീരികവും ആത്മീയവും സാംസ്കാരികവുമായ മുഴുവന്‍ മണ്ഢലങ്ങളിലും പാലിക്കേണ്ട ദൈവീക നിയമ നിര്‍ദ്ദേശങ്ങളുടെ ക്രോഡീകരണം. ലളിതവും സൂക്ഷ്മവുമായ രീതിയില്‍ ഗ്രന്ഥ കര്‍ത്താവ് ഈ കൃതിയില്‍ വിവരിക്കുന്നു.
- മലയാളം പരിഭാഷ : മുഹമ്മദ് കുട്ടി അബൂബക്കര്‍ പരിശോധന : അബ്ദുറസാക് സ്വലാഹി പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
സൌഭാഗ്യം സകലരുടേയും മോഹമാണ്. ഓരോരുത്തര്ക്കും സൌഭാഗ്യത്തെ സംബന്ധിച്ച ധാരണകളും വ്യത്യസ്തമാണ്. അതിനെ പ്രാപിക്കാനെന്നോണം മനുഷ്യന് പല വഴികളും തേടാറുമുണ്ട്. ഈ ലഘു ഗ്രന്ഥം യഥാര്ഥ സൌഭാഗ്യത്തെയും, അതിനെ പ്രാപിക്കാനുള്ള ശരിയായ വഴികളേയും, പ്രമാണങ്ങളുടേയും അനുഭവങ്ങളുടേയും വെളിച്ചത്തില് വിശദീകരിക്കുകയാണ്. ലളിതമായി വിരചിതമായ ഈ കൃതി വായനക്കാരന് ഉപകാരപ്രദമായി ഭവിക്കും എന്ന കാര്യത്തില് സന്ദേഹമില്ല. ദേശീയ വൈജ്ഞാനിക മത്സരം കൂടാതെ, ഈ കൃതിയെ അടിസ്ഥാനമാക്കി ഇതിന്റെ അവസാനം ഒരു ചോദ്യാവലി നല്കിയിട്ടുണ്ട്. പ്രസ്തുത ചോദ്യങ്ങള്ക്കുള്ള ഉത്തരങ്ങള് ഈ കൃതിയില് നിന്നു തന്നെയാണ് നല്കേണ്ടത്. മത്സരത്തില് വിജയികളാകുന്നവര്ക്ക് സമ്മാനങ്ങളും നല്കുന്നതാണ്. കൂടുതല് വിവരങ്ങള്ക്ക് പുസ്തകത്തിന്റെ അവസാന പുറം വായിച്ചു നോക്കുക.
- മലയാളം രചയിതാവ് : ദാറുല്‍ വത്വന്‍ വൈഞ്ഞാനിക വിഭാഗം പരിഭാഷ : അബ്ദുറസാക് സ്വലാഹി പരിശോധന : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
പര്‍ദ്ദ ധരിക്കാന്‍ പ്രേരിപ്പിക്കുന്ന, അതിന്റെ ഗുണ ഗണങ്ങള്‍ പറയുന്ന,അതിനെതിരില്‍ ഉദ്ധരിക്കുന്ന ആരോപണങ്ങളുടെ നിജസ്തിഥി വിലയിരുത്തുന്ന ഒരു കൊച്ചു പുസ്തകം
- മലയാളം രചയിതാവ് : അബ്ദുല്‍ മുഹ്സിന് ബ്നുഹമദ് അല്‍ ഇബാദ് അല്‍ബദര്‍ പരിഭാഷ : അബ്ദുല്‍ ലതീഫ് സുല്ലമി പരിശോധന : അബ്ദുറസാക് സ്വലാഹി
സുന്നത്തില്‍ സ്ഥിരപ്പെടാത്ത ധാരാളം വൈകൃത രൂപങ്ങളും, ധാരാളം ദുരാചാരങ്ങളും സ്വലാത്തിന്റെ പേരില്‍ ഇന്ന് മുസ്ലിം സമുദായത്തില്‍ പ്രചരിച്ചിരിക്കുമ്പോള്‍ സുന്നത്ത് പിന്തുടര്‍ന്ന് പുണ്യം നേടാന്‍ സ്വലാത്ത് ചൊല്ലേണ്ടത് എങ്ങിനെ എന്ന് വിശദീകരിക്കുന്നു. മദീന ഇസ് ലാമിക് യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറും അനേകം വര്‍ഷങ്ങളായി മസ്ജിദുന്നബവിയില്‍ ദര്‍സു നടത്തിക്കൊണ്ടിരിക്കുന്ന മുദരിസുമായ ശൈഖ് അബ്ദുല്‍ മുഹസിന്‍ അബ്ബാദ് അല്‍ ഹമദ് അറബിയില്‍ രചിച്ച കൃതിയുടെ വിവര്‍ത്തനം
- മലയാളം രചയിതാവ് : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍ പരിഭാഷ : മുഹ്’യുദ്ദീന്‍ ഫൈസി, തരിയോട് പരിശോധന : അബ്ദുറസാക് സ്വലാഹി
വിവാഹാലോചന മുതല്‍ ശ്രദ്ധിക്കേണ്ട പൊതു നിയമങ്ങള്‍, കുടുംബ ജീവിതം സന്തുഷ്ടമായിരിക്കേണമെങ്കില്‍ ഇണകള്ക്കി ടയില്‍ ഉണ്ടാവേണ്ട സല്ഗു്ണങ്ങള്‍, അവര്ക്കി ടയില്‍ അസ്വാരസ്യം ഉടലെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ തുടങ്ങിയവ വിവരിക്കുുന്നു. ഇസ്ലാമിക വിവാഹത്തെക്കുറിച്ചും അതിന്റെ നാനാ വശങ്ങളെക്കുറിച്ചും വളരെ സംക്ഷിപ്തമായി പ്രതിബാധിക്കുന്ന ഉത്തമ ഗ്രന്ഥം.
- മലയാളം പരിഭാഷ : മുഹമ്മദ് കുട്ടി അബൂബക്കര്‍ പരിശോധന : അബ്ദുറസാക് സ്വലാഹി പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
പ്രവാചക തിരുമേനി(സ)യില്‍ നിന്ന് ശരിയായി വന്നതിനോട് യോജിച്ച രീതിയില്‍ ക്രോഡീകരിച്ച ഹജ്ജിന്റെ വിധികള്‍ പ്രതിപാദിക്കുന്ന ഈ കൃതി ഹാജിയെ തന്റെ കര്മ്മ ങ്ങള്‍ പൂര്ത്തീ കരിക്കാനും തനിക്ക് ചെയ്യല്‍ നിര്ബിന്ധമായ കാര്യങ്ങളില്‍ മാര്ഗകദര്ശ്നം ലഭിക്കാനും ഏറെ പ്രയോജനപ്പെടും.
- മലയാളം രചയിതാവ് : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍ പരിശോധന : അബ്ദുറസാക് സ്വലാഹി
നബി (സ) പഠിപ്പിച്ച പോലെ മഖ്‌ബൂലും മബ്റൂറുമായ ഹജ്ജു നി ർ’വ്വഹിക്കാന്‍ സഹായകമായ ഒരു ഉത്തമ കൃതി. പണ്ഡിത ശ്രേഷ്ടരായിരുന്ന ഷെയ്ഖ് മുഹമ്മദു ബ്നു സ്വാലിഹുല്‍ ഉഥയ്മീന്റെജ ഹജ്ജു, ഉംറ, സിയാറത്ത് എന്ന ഗ്രന്ഥത്തില്‍ നിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇത്. അറഫയില്‍ പ്രയോജനപ്പെടാവുന്ന ചില പ്രാർത്ഥനകളും ഹാജിമാര്ക്ക് സംഭവിക്കുന്ന ചില അബദ്ധങ്ങളും പ്രത്യേഗം പരാമര്ശിദച്ചിരിക്കുന്നു.
- മലയാളം രചയിതാവ് : മുഹമ്മദ് സ്വാദിഖ് മദീനി പരിശോധന : അബ്ദുറസാക് സ്വലാഹി
ഔലിയായുടെ കറാമത്ത് കഥകള്‍ , ജ്യോത്സ്യന്റെ പ്രവചനങ്ങള്‍ , മത രാഷ്ട്രീയ രംഗങ്ങളില്‍ എതിര്‍ ഭാഗത്ത് നില്ക്കുന്നവരെ തേജോവധം ചെയ്തു കൊണ്ടുള്ള വാര്ത്തകള്‍ , നിമിഷ നേരങ്ങള്‍ കൊണ്ട് പ്രചരിക്കുന്ന ഇത്തരം വാര്ത്തകള്‍ പല രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കുന്നു. എത്ര കുടുംബങ്ങളെയാണ് ഇത്തരം വാര്ത്തകള്‍ തകര്ത്ത് കളഞ്ഞത്, എത്രയെത്ര സ്നേഹിതന്മാരെയാണ് അത് ഭിന്നിപ്പിച്ചത്, എത്രയോ ഹൃദയങ്ങള്ക്കാണ് അത് ദുഖങ്ങള്‍ സമ്മാനിച്ചത്, എത്രയോ കച്ചവട സ്ഥാപനങ്ങളും കമ്പനികളുമാണ് ഇത്തരം കുപ്രചരണങ്ങളാല്‍ സാമ്പത്തികമായി തകര്ന്ന്ത് ? ഇതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കാന്‍ ഇസ്ലാമിക ചരിത്രത്തില്‍ നിന്നും ചില സംഭവങ്ങള്‍ വിവരിക്കുന്നു. സമൂഹ മധ്യത്തില്‍ പ്രചരിക്കുന്ന വാര്ത്തകളോട് മുസ്ലിം പ്രതികരിക്കേണ്ട രീതികളും വിശദീകരിക്കുന്നു.
- മലയാളം രചയിതാവ് : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍ പരിഭാഷ : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : അബ്ദുറസാക് സ്വലാഹി
സഊദി അറേബ്യയിലെ പ്രശസ്ത പണ്ഡിതനായിരുന്ന മുഹമ്മദ് ബ്നു സ്വാലിഹ് അല്‍ ഉസൈമീന്‍ (റ) വിശുദ്ധ റമദാനിലെ നോമ്പിന്റെ വിധി വിലക്കുകളെ സംബന്ധിച്ച് ഏതാനും ഫത് വകളാണ് ഈ ചെറിയ പുസ്തകത്തിലുള്ളത്. ’ഫതാവാ അര്‍കാനുല്‍ ഇസ്ലാം’ എന്ന ഗ്രന്ഥത്തിലെ ’അഹകാമുസ്സ്വിയാം’ എന്ന ഭാഗത്തിന്റെ വിവര്‍ത്തനമാണിത്.
- മലയാളം രചയിതാവ് : ഷമീര്‍ മദീനി പരിശോധന : അബ്ദുറസാക് സ്വലാഹി
ഫോണ്‍ ഇന്നൊരു നിത്യോപയോഗ വസ്തുവായി മാറിയിന്‍ട്ടുണ്ട്. പക്ഷേ, അധികപേരും ഫോണുപയോഗിക്കുന്നതിലെ മാന്യമായ മര്യാദകളെകുറിച്ച് ബോധവാന്മാരല്ല. അറിഞ്ഞു കൊണ്ടോ അറിയാതെയോ പലതരത്തിലുള്ള പ്രയാസങ്ങളും അതുമുഖേന മറ്റുള്ളവര്‍ക്കുണ്ടാകുന്നു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് ശല്യവും ഉപദ്രവവും ആയിക്കൂടാ. അവന്റെ ആദര്‍ശവും സംസ്കാരവും ഇത്തരം വ്യക്തി ബന്ധങ്ങളിലും ഇടപാടുകളിലും പ്രകടമാകണം. ഫോണ്‍ എന്ന അനുഗ്രഹം എങ്ങി നെ മാന്യമായി ഉപയോഗിക്കാം എന്നു പ്രതിപാദിക്കുന്ന ഒരു ചെറുകൃതി.
- മലയാളം രചയിതാവ് : മുഹമ്മദ് ഉഥ്മാന് പരിശോധന : അബ്ദുറസാക് സ്വലാഹി
ഖുര്‍ആന്‍ ഒരു ചരിത്ര ഗ്രന്ഥമല്ലെങ്കിലും ഖുര്‍ആനില്‍ അനേകം ചരിത്ര പരാമര്‍ശങ്ങള്‍ പരാമര്ശിക്കുന്നുണ്ട്, വിവിധ നാഗരികതകളുടെ നാശകാരണങ്ങള്‍ എന്ത് കൊണ്ടായിരുന്നു ?? ചരിത്ര ഗവേശകന്മാരെ ഖുര്‍ആനിലേക്ക് ക്ഷണിക്കുന്ന ഖുര്‍ആനിന്റെ ചരിത്ര വസ്തുതകള്‍ വിവരിക്കുന്ന അമൂല്യ രചന.
- മലയാളം പരിശോധന : അബ്ദുറസാക് സ്വലാഹി
ഇസ്ലാമിക വിശ്വാസം, ഖബര്‍ പൂജ,അല്ലാഹു,നബിദിനാഘോഷത്തിന്റെ വിധി, ന്യായ വിധി നാള്, തുടങ്ങി അനിവാര്യമായും ഒരു മുസ്ലിം അറിഞ്ഞിരിക്കേ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു കൃതി.
- മലയാളം പരിശോധന : അബ്ദുറസാക് സ്വലാഹി
അശാന്തി നിറഞ്ഞ ജീവിതത്തിന് സുഖമോ സംതൃപ്തിയോ ഉണ്ടാവുകയില്ല. മനുഷ്യ ജീവിതത്തിന്ന് കൈമോശം വന്ന ഈ അമൂല്യ നിധി എങ്ങിനെ കരസ്ഥമാക്കും? മനസ്സമാധാനത്തിന്ന് വേണ്ടി അലഞ്ഞു തിരിയുന്ന മാനവര്‍ക്കുള്ള വഴികാട്ടിയാണ് ഈ പുസ്തകം