മനസ്സിന്ന് സമാധാനവും സന്തോഷവും ഉണ്ടാകലും ദുഖങ്ങളും വ്യസനങ്ങളും നീങ്ങലും എല്ലാ മനുഷ്യരും അന്വേഷിക്കുന്ന ലക്ഷ്യമാണ്. ഈ മഹനീയ ലക്ഷ്യം നേടുന്നതിന്ന് ചില ഉപാധികള്‍ സമര്‍പ്പിക്കുകയാണ് ഈ കൊച്ചു കൃതിയിലൂടെ.
സ്ത്രീകള്‍ പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്‍ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള്‍ ലളിതമായി ഇതില്‍ വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്.
ഖുര്‍ആന്‍, തൗഹീദ്, ഈമാന്‍, ഇസ്ലാം, വുളു, നമസ്കാരം, സ്വഭാവം, മയ്യിത്ത് പരിപാലനം, ശിര്‍ക്ക് തുടങ്ങി ഒരു മുസ്ലിം മനസ്സിലാക്കേണ്ട കാര്യങ്ങള്‍ സരളമായി പ്രതിപാദിക്കുന്ന ഒരു ഉത്തമ കൃതി.
ഇസ്ലാം ഒരു വ്യക്തിയിലേക്കോ വര്‍ഗ്ഗത്തിലേക്കോ ചേര്‍ത്ത് പറയുന്ന നാമമല്ല. ഇസ്ലാം യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ മതമാണ്. യേശുക്രിസ്തുവിനു ശേഷം ക്രിസ്തുമതമെന്നും, ഗൗതമ ബുദ്ധനന്നു ശേഷം ബുദ്ധമതമെന്നും ,കാറല്‍ മാര്‍ക്സിനു ശേഷം മര്‍ക്സിസമെന്നും അറിയപ്പെടുന്നതു പോലെ ഒരു വ്യക്തിയുടെ പേരിലല്ല ഇസ്ലാം മതം അറിയപ്പെടുന്നത്. ഇസ്ലാമിനെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ലഖുകൃതി.
അല്ലാഹുവിന്റെ ഏകത്വത്തേയും, അവന്റെ നാമവിശേഷണങ്ങളേയും, മലക്കുകളേയും, വേദഗ്രന്ഥങ്ങളേയും പ്രവാചകന്മാലരേയും, അന്ത്യനാളിനേയും, നന്മയും തിന്മയുമടങ്ങുന്ന വിധിയേയും സംബന്ധിച്ചുള്ള അഹ്ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസം പൂര്ണ്ണഹമായും ഉള്ക്കൊിണ്ടിട്ടുള്ള സരളമായ കൃതിയാണ് ഇത്. ഒരു സത്യവിശ്വാസി നിര്ബുന്ധമായും മനസ്സിലാക്കിയിരിക്കേണ്ട വിശ്വാസപരമായ എല്ലാ വിഷയങ്ങളും ഇതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസപരമായി മുഅ്മിനിന്ന് ഉണ്ടായിത്തീരുന്ന നേട്ടങ്ങളെ സംബന്ധിച്ചും ഈ കൃതി സംസാരിക്കുന്നു.
നബിസ്വല്ല്ല്ലാഹു അലൈഹിവസല്ലമയുടെ നമസ്കാര രീതി വിവരിക്കുന്ന ഒരു ഹ്രസ്വവിശദീകരണമാണ് ഈ കൃതി. ഇത് വായിക്കുന്ന മുസ്ലിമായ എല്ലാ സ്ത്രീ-പുരുഷന്മാര്ക്കും നമസ്കാരത്തില്‍ നബിയെ മാതൃകയാക്കാന്‍ പരമാവധി സാധിക്കുന്നതാണ്. നബിസ്വല്ല്ല്ലാഹു അലൈഹിവസല്ലമയുടെ വുളു, തക്ബീറത്തുല് ഇഹ്റാം മുതല്‍ സലാം വീട്ടുന്നതുവരെയുള്ള നമസ്കാര രീതി, നിര്‍ബ ന്ധ നമസ്കാരങ്ങള്ക്കു ശേഷം ചൊല്ലേണ്ട, സുന്നത്തില്‍ വന്നിട്ടുള്ളതായ ദിക്റുകള്‍, സുന്നത്തു നമസ്കാരങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വിവരണം ഈ കൃതിയുടെ പ്രത്യേകതയാണ്.
വിശ്വാസത്തിന്റെ അടിസ്ഥാന ഘടകമാണ് തൌഹീദ്. തൌഹീദിന്റെ അഭാവത്തില്‍ കര്‍മ്മങ്ങള്‍ അസ്വീകാര്യമാണ്. ഇസ്ലാമിക ലോകത്ത് പ്രസിദ്ധനായ ശൈഖുല്‍ ഇസ്ലാം മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ് (റ)യാണ് രചയിതാവ്. 50 ചോദ്യോത്തരങ്ങളടങ്ങുന്ന ഈ ചെറു പുസ്തകം സാധാരണക്കാര്‍ക്ക് തൌഹീദിനെ സരളമായി പഠിക്കാവുന്ന വളരെ നല്ല ഒരു കൃതിയാണ്.
ലളിതമായ ചോദ്യോത്തരങ്ങളിലൂടെ ഇസ്ലാം എന്താണെന്ന് പഠിപ്പിക്കുന്ന ഒരു ലകു കൃതി. തൗഹീദിന്റെ വിവിധ വശങ്ങളെ സംബന്ധിച്ചും നബിചര്യയുടെ പ്രാമാണികതയെ സംബന്ധിച്ചും ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഒരു മുസ്ലിം നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.
ഈമാന്‍ കാര്യങ്ങളിലേക്കും ഇസ്ലാം കാര്യങ്ങളിലേക്കും കടന്ന് ചെല്ലുന്ന ഒരു ഉത്തമ കൃതി. ചെറുതെങ്കിലും നല്ല ഒരു വിശദീകരണം വായനക്കാര്‍ക്ക് ഈ പുസ്തകത്തില്‍ നിന്നും ലഭിക്കും എന്നതില്‍ സംശയമില്ല.
ഇസ്ലാം ഇന്ന് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇസ്ലമിനെ കുറിച്ച് തെറ്റിദ്ധരിച്ച സുഹൃത്തുക്കള്‍ക്ക് ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം അറിയാന്‍ ഉപകരിക്കുന്ന ഒരു ഉത്തമ കൃതി. അമുസ്ലിം സുഹൃത്തുക്കള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ഈ ഗ്രന്ഥം ഉപകരിക്കും എന്നതില്‍ ഒരു സംശയവുമില്ല..
ഏതൊരു മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന മതപാഠങ്ങളുണ്ട്. അവയില്‍ പ്രമുഖമാണ് അല്ലാഹുവിനെ അറിയുക, അവന്റെ പ്രവാചകനെ അറിയുക, താന്‍ ഹൃദയത്തിലുള്‍ക്കൊണ്ടിട്ടുള്ള മതത്തെ അറിയുക എന്നീ കാര്യങ്ങള്‍. പ്രസ്തുത കാര്യങ്ങളെ സംബന്ധിച്ച് ലളിതമായി വിവരിക്കുന്ന ലഘുരചനയാണ് ഇത്.
ഖബ്റാരാധനയും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന അന്ധവിശ്വാസങ്ങളും പരിത്യജിച്ച് സത്യ സമ്പൂര്ണ്ണകമായ തൗഹീദിലേക്കുള്ള മടക്കം നയിച്ചൊരു സോദരന്റെ കഥയാണിത്. ഈ കഥ ഈജിപ്തിലേതെങ്കിലും, അന്ധവിശ്വാസങ്ങളുടെ കേന്ദ്ര ഭൂമിയായ ഇന്ത്യയിലെ മുസ്ലികംകള്ക്കും തീര്ച്ചിയായും ഈ കൃതി വഴികാട്ടിയാവും
വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ സുന്നത്ത് എന്താണെന്നും ബിദ്അത്ത് എന്താണെന്നും പഠനവിധേയമാക്കുന്നു. സമൂഹത്തില്‍ കാലാന്തരത്തില്‍ ഉണ്ടായിട്ടുള്ള അന്ധവിശ്വാസങ്ങളുടെ വ്യര്‍ഥതയെ വിശദമായി പ്രതിപാദിക്കുന്ന കൃതി.
സമീപ കാലത്ത് ക്രിസ്തു മിഷനറിമാർ തങ്ങളുടെ ഊന്നലുകളിൽ വരുത്തിയ അഴിച്ചുപണിയുടെ മര്‍മ്മം തിരിച്ച റിഞ്ഞ് ക്രൈസ്തവ സമൂഹത്തിന്റെ തന്നെ ഭാഷയിൽ ആധുനിക ക്രിസ്തു മതം ക്രിസ്തുവിന്റെ മതമല്ലെന്നും പ്രത്യുത പൗലോസ് നിര്‍മിച്ചെടുത്ത ക്രിസ്തുവിരുദ്ധമായ ആശയങ്ങളുടെ ലോകമാണെന്നും തെളിയിക്കുന്ന ഇസ്ലാം ക്രൈസ്തവ സംവാദം. ക്രിസ്തു മത പ്രബോധകർ മുഹമ്മദ് നബി ()ക്കെതിരെ ഉന്നയിച്ചു കൊണ്ടിരിക്കുന്ന ആരോപണങ്ങൾ ബൈബിളിന്റെ വെളിച്ചത്തിൽ പരിശോധിച്ചാൽ പോലും തീര്‍ത്തും അടിസ്ഥാന രഹിതമാണ് എന്നതിനും ഗ്രന്ഥകാരാൻ വേണ്ടത്ര തെളിവുകൾ നിരത്തുന്ന പഠനം.
ഇമാം നവവി(റ) യുടെ വിശ്വവിഖ്യാതമായ ’റിയാദുസ്സ്വാലിഹീന്‍’ എന്ന ഗ്രന്ഥത്തിന്റെ സംഗ്രഹമാണ് ഈ കൃതി. ഒരു വ്യക്തിയെ ആത്മീയമായും ഭൌതികമായും സംസ്കരിക്കുവാനുതകുന്നതും, പരലോകത്ത് അയാള്‍ക്ക് രക്ഷയാകുന്നതും വിശ്വാസത്തിനു പരിപോഷണം നല്കുകന്നതുമായ വിവിധ മേഘലകളില്‍ വന്നിട്ടുള്ള വിശുദ്ധ ഖുര്ആകനിന്റേയും നബിചര്യയുടേയും ലളിതമായ സംഗ്രഹമാകുന്നു ഈ കൃതി. മതപഠനവും പ്രബോധനവും നടത്തുന്നവര്‍ക്കു ളള റഫ്’റന്‍സ് ഗ്രന്ഥം.