സുഫ്യാന് അബ്ദുസ്സലാം - പുസ്തകങ്ങൾ
ഇനങ്ങളുടെ എണ്ണം: 31
- മലയാളം രചയിതാവ് : മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ് പരിശോധന : സുഫ്യാന് അബ്ദുസ്സലാം
തന്നെ സൃഷ്ടിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന രക്ഷിതാവ് ആരാണ് ? അവന് ഇഷ്ടപ്പെട്ട മതമേതാണ് ? ആ മതം പഠിപ്പിക്കാനും അതനുസരിച്ച് മാതൃക കാണിക്കാനും അവന് അയച്ച ദൂതന് ആരാണ് ?. ഒരു മുസ്ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന് വിഷയങ്ങളടെ വിശദീകരണമാണ് ഈ കൃതി.
- മലയാളം രചയിതാവ് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ് പരിഭാഷ : അബ്ദുല്‍ ലതീഫ് സുല്ലമി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
അല്ലാഹു, മലക്കുകള്‍, വേദഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്, അന്ത്യദിനം, ഖദ്ര് എന്നീ അടിസ്ഥാന വിശ്വാസങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന രചന.
- മലയാളം രചയിതാവ് : സ്വാലിഹ് ഇബ്നു ഫൗസാന്‍ അല്‍ ഫൗസാന്‍ പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ദൈവ ബോധത്തില്‍ അധിഷ്ഠിതമായ ഏതൊരു സമൂഹവും കളങ്ക രഹിതമായ വിശ്വാസത്തിന്മേലാണ് പടുത്തുയര്‍ത്തപ്പെടേണ്ടത്. ലോകത്ത് കടന്നു വന്ന മുഴുവന്‍ പ്രവാചകന്മാരും വിശ്വാസ സംസ്കരണത്തി നു വേണ്ടിയാണ് ജനങ്ങളോട് ആവശ്യപ്പെട്ടത്. ഏകദൈവാരാധന ഉല്ഘോശിക്കുന്ന വിശ്വാസ കാര്യങ്ങളാ ണ് പ്രവാചകന്മാര് പ്രഥമമയും പ്രധാനമായും ജനങ്ങളെ പഠിപ്പിച്ചത്. ഈ വിശ്വാസ കാര്യങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ സംശയങ്ങള്‍ നിവാരണം നടത്തുന്ന ആധികാരിക ഗ്രന്ഥമാണിത്.
- മലയാളം രചയിതാവ് : ഹാഫിള് ബ്നു അഹ്’മദ് അല്‍ഹകമി പരിഭാഷ : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : സുഫ്യാന് അബ്ദുസ്സലാം പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
ഒരാള്‍ യഥാര്‍ത്ഥ വിശ്വാസിയായി തീരണമെങ്കില്‍ ഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ചില കാര്യങ്ങളില്‍ ദൃഢമായി യാതൊരു സംശയവുമില്ലാതെ വിശ്വസിക്കേണ്ടതുണ്ട്. അതിന് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ �അര്‍കാനുല്‍ ഈമാന്‍� എന്നാണ് പറയുന്നത്. അതായത് വിശ്വാസ കാര്യങ്ങള്‍. ഇതിന് ആറ് ഘടകങ്ങളാണ് ഉള്ളത്. ഈ കാര്യങ്ങള്‍ സവിസ്തരം വിശദമാക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന ഈ കൊച്ചു പുസ്തകത്തില്‍ ഇതിനെ സംബന്ധിച്ചുള്ള ഇരുന്നൂറില്‍ പരം ചോദ്യങ്ങളും, അതിന് വിശുദ്ധഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ഉത്തരങ്ങളുമാണ് ഗ്രന്ഥ കര്‍ത്താവ് ഉള്കൊള്ളിച്ചിട്ടുള്ളത്.
- മലയാളം രചയിതാവ് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ് പരിഭാഷ : ശാക്കിര്‍ ഹുസൈന് സ്വലാഹി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ശൈഖ് അബ്ദുല്ലാഹിബ്നു ബാസിണ്റ്റെ "അല്‍-ഖവാദിഹു ഫില്‍ അഖീദ:" എന്ന കൃതിയുടെ വിവര്ത്ത നം. വിശ്വാസകാര്യങ്ങളില്‍ മുസ്ലിം സമുദായത്തില്‍ സംഭവിച്ചിട്ടുള്ള വിവിധ തരത്തിലുള്ള വൈകല്യങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹുവു അല്ലാത്തവരെ വിളിച്ചു പ്രാര്ത്ഥിെക്കുക, അവന് അല്ലാത്തവര്ക്കുി നേര്‍ച്ച ക്കള്‍ നല്കുതക, അവനല്ലാതതവരെ കൊണ്ട് സത്യം ചെയ്യുക തുടങ്ങിയ വിഷയങ്ങളുടെ വിധികള്‍ വിശദമാക്കുന്നു.
- മലയാളം രചയിതാവ് : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
അംഗശുദ്ധി, നമസ്കാരം എന്നീ വിഷയങ്ങളില്‍ ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ ഉതൈമീന്‍, ശൈഖ് സ്വാലിഹ് അല്‍ ഫൌസാന് എന്നീ പ്രഗല്ഭ പണ്ഡിതരുടെ രചനകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്തകം. വുദുവിന്റെ ശര്ത്വ്, ഫര്‍ദ്, സുന്നത്തുകള്‍, ദുര്‍ബലമാവുന്ന കാര്യങ്ങള്‍, രൂപം, നമസ്കാരത്തിന്റെ രൂപം, റുക്നുകള്, വാജിബുകള്‍, സുന്നത്തുകള്‍, എന്നിവ വിശദീകരിക്കുന്നു.
- മലയാളം രചയിതാവ് : മുഹ്’യുദ്ദീന്‍ ഫൈസി, തരിയോട് പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഇസ്ലാമിക പാഠങ്ങളെ സംബന്ധിച്ചും അതിന്റെ സവിശേഷതകളെ സംബന്ധിച്ചും വ്യക്തമാക്കുന്ന കൃതിയാണ് ഇത്. വലുപ്പം കൊണ്ട് ചെറുതാണെങ്കിലും പ്രയോജനം കൊണ്ട് മികച്ചതാണ് ഈ കൃതി. ആരാണ് സ്രഷ്ടാവ്, ആരാണ് സാക്ഷാല്‍ ആരാധ്യന്‍, മനുഷ്യ ജീവിതത്തിന്റെ ദൗത്യവും ലക്ഷ്യവുമെന്ത് തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ ഇതില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. ശൈലീ സരളതകൊണ്ട് സമ്പന്നമാണ് ഈ ലഘു ഗ്രന്ഥം. അല്ലാഹു നമുക്കിതിനെ ഉപകാരപ്രദമാക്കിത്തീര്‍ക്കട്ടെ.’
- മലയാളം രചയിതാവ് : ദാറുല്‍ വത്വന്‍ വൈഞ്ഞാനിക വിഭാഗം പരിഭാഷ : മുഹമ്മദ് കുട്ടി അബൂബക്കര്‍ പരിശോധന : സുഫ്യാന് അബ്ദുസ്സലാം
മനുഷ്യ ജീവിതത്തിലെ വ്യത്യസ്ത വേളകളില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം. ഉറക്കമുണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള സമയങ്ങളില്‍ ഒരു വിശ്വാസി സൂക്ഷിച്ചു പോരേണ്ടുന്ന കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു.
- മലയാളം രചയിതാവ് : അബ്ദു റസാഖ് ബ്നു അബ്ദുല്‍ മുഹ്’സിന് അല്‍ ഇബാദുല്‍ ബദര്‍ പരിഭാഷ : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
സുബ്ഹാനല്ലഹ്, അല്ഹംلദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്നീ വചനങ്ങളുടെ ശ്രേഷ്ഠതയും പ്രതിഫലവും പ്രമാണങ്ങളുടെ അടിസ്ഥാനന്ത്തില്‍ വിശദീകരിക്കുന്നു.
- മലയാളം
- മലയാളം രചയിതാവ് : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
സ്വര്‍ഗ്ഗ വും നരകവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ഉമര്‍ സുലൈമാന്‍ അല്‍-അശ്ഖര്‍ രചിച്ച പുസ്തകത്തെ അവലംബമാക്കിക്കൊണ്ട് നടത്തിയ രചന. സ്വര്ഗവത്തെക്കുറിച്ച് വിശുദ്ധ ഖുര്ആകനും പരിശുദ്ധ ഹദീസുകളും വിവരിക്കുന്ന കാര്യങ്ങള്‍ ഒരു സാധാരണക്കാരനു മനസ്സിലാവുന്ന രൂപത്തില്‍ വിവരിച്ചു കൊണ്ട് ലളിതമായി പ്രതിപാദിക്കുന്ന കൃതി.
- മലയാളം രചയിതാവ് : സ’അദ് ബ്നു നാസ്വര്‍ അഷഥ്‘രി പരിഭാഷ : മുഹമ്മദ് ഷമീര്‍ മദീനി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
‘വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‍’ എന്ന ഈ പുസ്തകം, ഈമാന്‍ കാര്യങ്ങളെ സൂഫികള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ സംബന്ധിച്ച ലഘു പഠനമാണ്. ഇസ്ലാം പഠിപ്പിക്കുന്ന ആറ് വിശ്വാസ കാര്യങ്ങളേയും സൂഫികള്‍ ഉള്ക്കൊ്ള്ളുന്നതെങ്ങിനെ, ഓരോ കാര്യങ്ങളിലും അവരുടെ നിലപാടെന്ത് തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം അവരുടെ ചിന്താഗതികളിലെ അനിസ്ലാമികതകള് തുറന്നു കാട്ടുകയും ചെയ്യുന്നു ഈ കൃതി.
- മലയാളം രചയിതാവ് : അബ്ദുസ്സലാം മോങ്ങം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നത് വരേയുള്ള ഹജ്ജ് നിര്‍വ്വഹിക്കാനാവശ്യമായ കര്‍മ്മങ്ങള്‍, ദുല്‍ഹജ്ജ് 8,9,10 എന്നീ ദിവസങ്ങളിലെ അനുഷ്ടാനങ്ങള്‍, ഇഹ്രാമില് പ്രവേശിച്ചാല്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ തുടങ്ങിയവ ലളിതമായി വിവരിക്കുന്നു.
- മലയാളം രചയിതാവ് : എം.മുഹമ്മദ് അക്ബര്‍ പരിശോധന : സുഫ്യാന് അബ്ദുസ്സലാം
തോറ, ബൈബിള്‍, ഹൈന്ദവവേദഗ്രന്ഥങ്ങള്‍ എന്നിവയുടെ പ്രാമാണികതയെ ഖുര്‍ആനുമായി താരതമ്യം ചെയ്ത് ഖുര്‍ആനിന്റെ വ്യതിരിക്തത വ്യക്തമാക്കുന്നു.
- മലയാളം രചയിതാവ് : എം.മുഹമ്മദ് അക്ബര്‍ പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഹിന്ദു മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളും , ഭാരതത്തില്‍ വന്ന പ്രവാചകന്മാരുമായി അവയ്ക്കുള്ള ബന്ധവും , ഹിന്ദു ധര്‍മ്മവും സംസ്കാരവും, വേദങ്ങള്‍, ഉപനിഷത്തുകള്‍ തുടങ്ങിയ ഹിന്ദു മത ഗ്രന്ഥങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്ന , ഇസ്ലാമിക ഏക ദൈവ വിശ്വാസത്തിന്റെ വ്യതിരിക്തത എന്നിവ ചര്‍ച്ച ചെയ്യപ്പെടുന്ന ഹിന്ദു മതത്തെ അടുത്തറിയാന്‍ ഒരുത്തമ റഫറന്‍സ് കൃതി.
- മലയാളം രചയിതാവ് : മുഹമ്മദ് നാസറുദ്ദീന്‍ അല്‍ അല്‍ബാനി പരിഭാഷ : മുഹമ്മദ് സിയാദ് കണ്ണൂര്‍ പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഖുര്‍ആന്‍ എങ്ങനെയാണു വ്യാഖ്യാനിക്കേണ്ടത്? ഇമാം മുഹമ്മദ് നാസിറുദ്ദീന്‍ അല്‍-അല്ബാ നിയുടെ പ്രശസ്ത ഗ്രന്ഥം. ഖുര്‍ആന്‍ വ്യാഖ്യാന രംഗത്തെ വ്യതിയാന പ്രവണതകളെയും ബുദ്ധി പരവും യുക്തിപരവുമായി ഖുര്‍ആനിനെ വ്യാഖ്യാനിച്ച നൂതന വ്യാഖ്യാന രീതികളെയും പ്രമാ ണബദ്ധമായി വിലയിരുത്തുന്ന പുസ്തകം.
- മലയാളം രചയിതാവ് : എം.മുഹമ്മദ് അക്ബര്‍ പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഭ്രൂണാവസ്ഥ മുതല്‍ മനുഷ്യശരീരത്തിലെ ഒരോ അവയവത്തിന്റെ ഘടനയും വ്യവസ്ഥകളും അത്ഭുതകരമായ സംവിധാനവും വിശധമാക്കുന്നു. ഖുര്‍ആനില്‍ തദ് വിശയകമായി വന്ന വചനങ്ങളുടെ അപഗ്രഥനം. മനുഷ്യ ശരീരത്തിന്റെ ഘടനയെയും ധര്‍മ്മങ്ങളെയും അടുത്തറിയാന്‍ ഏറ്റവും സഹായകമായ കൃതി
- മലയാളം രചയിതാവ് : കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര് പരിശോധന : സുഫ്യാന് അബ്ദുസ്സലാം
സലഫുകളുടെ കാലശേഷം മുസ്ലിം സമൂഹം പഴയ ജാഹിലിയ്യത്തിലേക്ക് വഴുതി വീഴുകയും ശിര്‍ക്കും അന്ധവിശ്വാസങ്ങളും മുസ്ലിം ഹൃദയങ്ങളില്‍ പുനപതിഷ്ഠ നേടുകയും ചെയ്തപ്പോള്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അത്തരം അന്ധവിശ്വസങ്ങള്‍ക്കെതിരെ സന്ധിയില്ല സമരം നടത്തിയ തൌഹീദിന്റെ ധ്വജവാഹകനായിരുന്നു ഇമാം മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ്. അദ്ദേഹത്തിന്റെ പ്രബോധന ചരിത്രത്തെ കുറിച്ച ഷെയ്ഖ് ഹുസൈന് ബ്നു ഗനാം എഴുതിയ “രൌദത്തുല്‍ അഫ്കാര്‍ വല്‍ അഫ്ഹാം” എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച പുസ്തകം.
- മലയാളം രചയിതാവ് : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
അന്ധവിശ്വാസങ്ങള്‍ കൊണ്ടും ബഹുദൈവാരാധന കൊണ്ടും മൂടപ്പെട്ടിരുന്ന അറേബ്യന്‍ രാജ്യങ്ങളെ തൌഹീദിന്റെ വെള്ളിവെളിച്ചം കൊണ്ട് സംസ്കരിച്ചെടുത്ത മഹാനായ ഇമാം മുഹമ്മദ് ബ്നു അബ്ദുല്വഹാബിന്റെ ചരിത്രവും സന്ദേശവും വിശദമാക്കുന്ന പുസ്തകം.
- മലയാളം രചയിതാവ് : അബ്ദുല്‍ ലതീഫ് സുല്ലമി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
വിവാഹത്തിന്റെ ലക്ഷ്യം, വൈവാഹിക രംഗങ്ങളില്‍ കണ്ടു വരുന്ന അധാര്മ്മി ക പ്രവണതകള്‍, വിവാഹ രംഗങ്ങളില്‍ വധൂവരന്മാര് പാലിക്കേണ്ട മര്യാദകള്‍, സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ എന്നിങ്ങനെ വിവാഹത്തെ കുറിച്ച സമഗ്രമായ വിശദീകരണം.