സുഫ്യാന് അബ്ദുസ്സലാം - ഓഡിേയാ
ഇനങ്ങളുടെ എണ്ണം: 96
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഇന്‍ഡ്യയിലും പാകിസ്ഥാനിലുമായി ജനിച്ച് വളര്‍ച്ച പ്രാപിച്ച ഖാദിയാനിസത്തിന്റെ ചരിത്രവും വിശ്വാസങ്ങളും അവര്‍ ഉണ്ടാക്കുന്ന അപകടങ്ങളും വിവരിക്കുന്നു.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
വിശുദ്ധ ഖുര്‍ആനിലെ 103-മ് അധ്യായമായ സൂറത്തുല്‍ അസറിന്റെ വിശദീകരണം. വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യ സമൂഹത്തിന്റെ വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങള്‍ എടുത്തു ഉദാഹരിച്ചു കൊണ്ട് മനുഷ്യ സമൂഹത്തിനു സംഭവിച്ച അപചയങ്ങള്‍ വിശദമാക്കുന്നു. ശുദ്ധമായ ഏക ദൈവ വിശ്വാസത്തിനും കറ കളഞ്ഞ ആത്മാര്‍ഥമായ സല്പ്രവര്തനങ്ങള്‍ക്കും മാത്രമേ മനുഷ്യനെ സംരക്ഷിക്കാന്‍ സാധിക്കൂ എന്ന് പ്രഭാഷകന്‍ വ്യക്തമാക്കുന്നു.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പ്രഭാഷകൻ : സുഫ്യാന് അബ്ദുസ്സലാം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
സൂറത്തുല്‍ ഫാത്തിഹയുടെ ആധികാരികമായ വിശദീകരണം: സന്മാര്ഗ്ഗ ത്തിലേക്കുള്ള പാതയും വിജയത്തിലേക്കുള്ള ചവിട്ടുപടിയുമാണ് സൂറത്തുല്‍ ഫാത്തിഹ. ഖുര്‍ആനിന്റെ മുഴുവന്‍ ആശയങ്ങളും തത്വങ്ങളും നിയമങ്ങളും ഉള്‍കൊള്ളുന്ന മഹത്തായ അദ്ധ്യായം. ഓരോ മുസ്ലിമും ദിനേന നമസ്കാരങ്ങളില്‍ പാരായണം ചെയ്യേണ്ട സൂറത്ത്. അതുകൊണ്ട് തന്നെ അതിന്റെ അര്‍ത്ഥവും ആശയവും പഠിക്കല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമാവുന്നു. നമസ്കാരത്തില്‍ ഭയഭക്തി ഉണ്ടാവാന്‍ ആശയങ്ങള്‍ ഉള്കൊള്ളല് അനിവാര്യമായിത്തീരുന്നു. ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന വിധത്തിലുള്ള പ്രതിപാദനം.
- മലയാളം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ദൈവിക മതത്തിന്റെ അടിസ്ഥാന വിശ്വാസം ഏകാദൈവാരധനയാണ്. ദൈവിക പ്രവാചകന്മാര് മുഴുവന്‍ പഠിപ്പിച്ചതും വേദഗ്രന്ഥങ്ങള്‍ മുഴുവനും ഉല്‍ഘോഷിച്ചതും യഥാര്‍ത്ഥ ഏകദൈവ വിശ്വാസമാണ്. നിരവധി മതങ്ങളുടെ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് മത ദര്‍ശനങ്ങളും വിവിധ മതങ്ങളുടെ വേദഗ്രന്ഥങ്ങളും വ്യക്തമാക്കുന്നത് ശുദ്ധമായ ഏകദൈവ വിശ്വാസമാണെന്ന് സ്ഥാപിക്കുന്നു.
- മലയാളം പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
വിശ്വാസകാര്യങ്ങളിലും കര്‍മ്മح കാര്യങ്ങളിലും സ്വഭാവമാര്യാടകളിലും സ്വഹാബത്തും താബി ഉകളും താബി ഉത്താബി ഉകലുമാടങ്ങുന്ന ഉത്തമ നൂടാന്റുകളില്‍ ജീവിച്ചിരുന്ന സലഫുസ്വാളിഹുകലുറെ മാര്ഗ്ഗംവ സ്വീകരിക്കേണ്ടതിന്റെ മഹത്വം വിശദീകരിക്കുന്നു. സലഫുകളുടെ ജീവിതത്തില്‍ നിന്നും ഏതാനും ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുന്ന ഒരു ഉത്തമ പ്രഭാഷണം.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
പ്രവാചകസ്നേഹത്തിണ്റ്റെ യഥാര്‍ത്ഥ.വശം വിശദീകരിക്കുന്ന പ്രസംഗം. പ്രവാകനോടുള്ള സ്നേഹം അരക്കിട്ടുറപ്പിക്കുന്ന വിധവും ആ സ്നേഹത്തെ എങ്ങനെ വളര്‍ത്തി യെടുക്കാമെന്നും മനസ്സില്‍ രൂഢമൂലമാക്കാമെന്നും വിശദീകരിക്കുന്നു. അതോടൊപ്പം ആ സ്നേഹത്തിണ്റ്റെ മറവില്‍ യാതൊരു പ്രമാണങ്ങളുടെയും പിന്ബ്ലമില്ലത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളര്‍ന്നു വരുന്നതിനെ കരുതിയിരിക്കാന്‍ പ്രഭാഷകന്‍ വിശ്വാസികളെ ഉല്ബോയധിപ്പിക്കുന്നു.
- മലയാളം
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
മരിച്ചവരുടെ അവസ്ഥയെയും മരണശേഷം അവര്‍ നമ്മുടെ പ്രാര് ത്ഥനക്ക് ഉത്തരം നല്കാന് കഴിയാത്ത നിസ്സഹായരാണെന്നും വിശദീകരിക്കുന്നു.
- മലയാളം
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ അത്യുത്തമ നാമവിശേഷണങ്ങളായ അസ്മാ ഉല് ഹുസ്നയുടെ അഥവാ അല്ലാഹുവിന്റെ പവിത്ര നാമങ്ങളില്‍ ഓരോന്നിനെക്കുറിച്ചുമുള്ള വിശധമായ പഠനം.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
തൗഹീദും ശിര്‍ക്കും അതിനോടനുബന്ധിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളും അപഗ്രഥന വിധേയമക്കുന്ന പ്രൗഡമായ പ്രഭാഷണ സമാഹാരം
- മലയാളം പ്രഭാഷകൻ : അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ബിദ്അത്തിന്റെ അര്‍ത്ഥവും യാഥാര്‍ത്ഥ്യവും വിശദമാക്കുന്ന പ്രഭാഷണം. മതത്തില്‍ രൂപപ്പെടുന്ന ബിദ്അത്തുകള്‍ വഴികെടുകള്‍ ആവുന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യവും എതിരായി വരുന്ന കാര്യങ്ങള്‍ ബിദ്അത്തുകള്‍ ആവുന്നു.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഇസ്ലാം ഒരു മനുഷ്യന് സ്വര്‍ഗപ്രാപ്തിക്ക് വേണ്ട വിശ്വാസങ്ങള്‍ എന്തെന്ന് പഠിപ്പിക്കുന്നു. എന്നാല്‍ പുരോഹിതന്മാര് ധാരാളം അന്ധവിശ്വാസങ്ങള്‍ മതത്തില്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിം സമുദായത്തില്‍ പ്രചരിക്കപ്പെട്ട ധാരാളം അന്ധവിശ്വാസങ്ങളെ കുറിച്ച് വിശദീകരിക്കുന്നു. ഒരു മനുഷ്യന് നന്മയും ദോഷവും നിശ്ചയിക്കുന്നത് അല്ലാഹുവാണ് എന്ന വിധി വിശ്വാസത്തെ തകര്‍ത്തു കളയുന്ന തരത്തില്‍ ദോഷങ്ങളെ തടുക്കുവാന്‍ അന്ധവിശ്വാസങ്ങളിലൂടെ കുറുക്കു വഴികളെ തേടുന്നതിനെ തുറന്നു കാണിക്കുന്ന പ്രഭാഷണം.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പ്രഭാഷകൻ : സുഫ്യാന് അബ്ദുസ്സലാം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ജിഹാദ് എന്നാല്‍ എന്ത്? ഏതെല്ലാം തലങ്ങളില്‍ വിശ്വാസിക്ക് ജിഹാദ് അനിവാര്യം ? ഇസ്ലാം ചില പ്രത്യേക നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മാത്രം അനുവധിനീ യമാക്കിയ ധര്‍മ്മ യുദ്ധം ജിഹാദ് എന്ന പദം കൊണ്ട്ട് വളരെയധികം തെറ്റിദ്ധരിക്കപെടുന്ന ഒരു സ്ഥിതി വിശേഷമാണ് ഇസ്ലാമിന്റെ ശത്രുക്കള്‍ ആധുനിക വാര്‍ത്താ മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രഭാഷണ പരമ്പര ജിഹാദിന്റെ സത്യാവസ്ഥയെ അനാവരണം ചെയ്യുന്നു.
- മലയാളം പ്രഭാഷകൻ : സുഫ്യാന് അബ്ദുസ്സലാം പരിശോധന : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
മതത്തെ ദൈവം മനുഷ്യണ്റ്റെ പ്രകൃതിയില്‍ നേരത്തെ നിക്ഷേപിച്ചിരിക്കുന്നു. ഭൂമിയില്‍ പിറക്കുന്ന ഓരോ കുഞ്ഞും ഏകദൈവത്വമെന്ന ശുദ്ധപ്രകൃതിയാലാണു ജനിക്കുന്നത്. ദൈവ നിഷേധവും മത നിഷേധവും പൈശാചിക ദുര്മവന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണു സംഭവിച്ചത്. മതനിഷേധത്തിണ്റ്റെ ചരിത്രം വിശദീകരിക്കുന്ന വിജ്ഞാന പ്രദമായ അവതരണം. ദൈവ നിഷേധത്തിണ്റ്റെ ആള് രൂപമായിരുന്ന നം റൂദ്, ധിക്കാരത്തിണ്റ്റെ പ്രതിരൂപമായിരുന്ന ഫിര്‍ ഔന് തുടങ്ങി ചരിത്രത്തില്‍ സ്ഥാനം പിടിച്ച മതനിഷേധികളുടെ വിശ്വാസത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. മതനിരാസത്തിണ്റ്റെ സംഘടിത രൂപമായി ആധുനിക കാലഘട്ടത്തില്‍ ആവിര്ഭ്വിച്ച കമ്മ്യൂണിസവും മാര്ക്സികസവും മതത്തിനും മതവിശ്വാസത്തിനും മതവിശ്വാസികള്‍ ക്കും എതിരെ കൈക്കൊണ്ട ക്രൂരതകളുടെ ചരിത്രവും വിശദീകരിക്കുന്നു.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
കേവലം നാവിന് തുമ്പുകളില്‍ തത്തിക്കളിക്കേണ്ട ഏതാനും വചനങ്ങളല്ല വിശ്വാസകാര്യങ്ങള്‍. മറിച്ച് മനസ്സിണ്റ്റെ അഗാധ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ശരീരത്തിണ്റ്റെ മുഴുവന്‍ അവയവങ്ങളെയും സ്വാധീനിക്കേണ്ട ജീവസ്സുറ്റ അതി സുപ്രധാനമായ കാര്യമാണ് വിശ്വാസം. ഈമാനിനോടൊപ്പം അതു നിലനിര്ത്തിപപ്പോരുക എന്ന ഖുര്‍ ആന്‍ പരാമര്ശി്ച്ച ’ഇസ്തിഖാമത്തിണ്റ്റെ പ്രാധാന്യം വിശദീകരിക്കുന്ന പ്രഭാഷണം. സൂറത്തു ഫുസ്സിലത്തിലെ മുപ്പതാം വചനത്തിണ്റ്റെ അടിസ്ഥാനത്തിലുള്ള വിശദീകരണം.