معلومات المواد باللغة العربية

ഇസ് ലാമിനെ പരിചയപ്പെടുക

ഇനങ്ങളുടെ എണ്ണം: 24

  • showall

    ഇസ്ലാം ഇന്ന് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇസ്ലമിനെ കുറിച്ച്‌ തെറ്റിദ്ധരിച്ച സുഹൃത്തുക്കള്‍‍ക്ക്‌ ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം അറിയാന്‍ ഉപകരിക്കുന്ന ഒരു ഉത്തമ കൃതി. അമുസ്ലിം സുഹൃത്തുക്കള്‍ക്ക്‌ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ഈ ഗ്രന്ഥം ഉപകരിക്കും എന്നതില്‍ ഒരു സംശയവുമില്ല..

  • showall

    ഇസ്ലാം ഒരു വ്യക്തിയിലേക്കോ വര്‍ഗ്ഗത്തിലേക്കോ ചേര്‍ത്ത്‌ പറയുന്ന നാമമല്ല. ഇസ്ലാം യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ മതമാണ്. യേശുക്രിസ്തുവിനു ശേഷം ക്രിസ്തുമതമെന്നും, ഗൗതമ ബുദ്ധനന്നു ശേഷം ബുദ്ധമതമെന്നും ,കാറല്‍ മാര്‍ക്സിനു ശേഷം മര്‍ക്സിസമെന്നും അറിയപ്പെടുന്നതു പോലെ ഒരു വ്യക്തിയുടെ പേരിലല്ല ഇസ്ലാം മതം അറിയപ്പെടുന്നത്‌. ഇസ്ലാമിനെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ലഖുകൃതി.

  • showall

    ഇസ്ലാമിക പാഠങ്ങളെ സംബന്ധിച്ചും അതിന്റെ സവിശേഷതകളെ സംബന്ധിച്ചും വ്യക്തമാക്കുന്ന കൃതിയാണ്‌ ഇത്‌. വലുപ്പം കൊണ്ട്‌ ചെറുതാണെങ്കിലും പ്രയോജനം കൊണ്ട്‌ മികച്ചതാണ്‌ ഈ കൃതി. ആരാണ്‌ സ്രഷ്ടാവ്‌, ആരാണ്‌ സാക്ഷാല്‍ ആരാധ്യന്‍, മനുഷ്യ ജീവിതത്തിന്റെ ദൗത്യവും ലക്ഷ്യവുമെന്ത്‌ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ ഇതില്‍ വിശദീകരിക്കപ്പെടുന്നുണ്ട്‌. ശൈലീ സരളതകൊണ്ട്‌ സമ്പന്നമാണ്‌ ഈ ലഘു ഗ്രന്ഥം. അല്ലാഹു നമുക്കിതിനെ ഉപകാരപ്രദമാക്കിത്തീര്‍ക്കട്ടെ.’

  • showall

    ഹൈന്ദവ ക്രൈസ്തവ മത ഗ്രന്ഥങ്ങളിലെ അടിസ്ഥാന വിശ്വാസങ്ങളെയും ഇസ്ലാമിനെയും പരിചയപ്പെടുത്തുന്നു. അമുസ്ലിംകള്‍ക്കു ഇസ്ലാമിനെ പരിചയപ്പെടാന്‍ സഹായകമാകുന്ന രചന.

  • showall

    ഇസ്ലാം; അടിസ്ഥാനങ്ങളും പ്രാഥമിക പാഠങ്ങളും

  • showall

    ആദി മനുഷ്യനായ ആദം മുതല്‍ മുഴുവന്‍ പ്രവാചകന്മാരും ഏക ദൈവത്തില്‍ നിന്ന്‌ സ്വീകരിച്ചു പ്രബോധനം ചെയ്തത്‌ ഒരൊറ്റ സന്ദേശമായിരുന്നു. അത്‌ എന്താണെന്ന്‌ ജനങ്ങളെ ഓര്‍മ്മിപ്പിക്കുവാനും ശരിയായ പാന്ഥാവിലേക്ക്‌ അവരെ നയിക്കാനുമാണ്‌ ഏക സത്യ ദൈവം ദൂതന്മാരെയും പ്രവാചകന്മാരെയും നിയോ ഗിച്ചത്‌ തന്നെ. ബൈബിള്‍ ഖുര്‍ആന്‍ താരതമ്യത്തിലൂടെ പ്രസ്തുത സത്യ സന്ദേശം നമുക്കു മുമ്പില്‍ സമര്‍പിക്കു കയാണ്‌ ഈ കൃതി.

  • showall

    മനുഷ്യ സമൂഹത്തിൻറെ വിജയകരമായ ലക്ഷ്യത്തിന് വഴിയും വെളിച്ചവുമായി നിലകൊള്ളുന്ന ദൈവിക ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. സർവ്വ മനുഷ്യരുടെയും വായനക്കും ചിന്തക്കുമായി സദാ നിവർത്തി വെക്കപ്പെടെണ്ട ഗ്രന്ഥമാണ് അത്. അതിലെ ആദർശങ്ങളും മാർഗനിർദ്ദേശങ്ങളുമാണ് ജീവിത വിജയത്തിന് നിദാനം. ഖുർആനിക വചനങ്ങളുടെ അർഥവും ആശയവും ചോർന്നു പോകാതെ, മലയാള ഭാഷയിൽ വിരചിതമായ പ്രഥമ തഫ്സീർ ആണ് "വിശുദ്ധ ഖുർആൻ വിവരണം" എന്ന ഈ കൃതി. കേരളത്തിലെ എല്ലാ വിഭാഗം ആളുകളാലും അംഗീകരിക്കപ്പെട്ട ഈ ഖുർആൻ വിവരണം, പൂർവസൂരികളായ പണ്ഡിതന്മാരുടെ ആധികാരിക അറബീ തഫ്സീറുകളെ അവലംബിച്ചാണ് രചിക്കപ്പെട്ടിട്ടുള്ളത്. വാക്കർത്ഥവും വാചകാർത്ഥവും ആശയ വിവരണവും വളരെ സൂക്ഷ്മതയോടെ ഇതിൽ നൽകിയിരിക്കുന്നു. പ്രധാന വിഷയങ്ങളിലുള്ള പൊതു വിശകലനങ്ങൾ പ്രത്യേകം നൽകിയിരിക്കുന്നു എന്നത് ഈ തഫ്സീ റിന്റെ സവിശേഷതയാണ്. ഏതു നിലവാരത്തിലുള്ള വായനക്കാരന്നും ഖുർആനിക പാഠഗ്രഹണത്തിനുതകുന്ന ലളിത ശൈലിയാണ് ഈ തഫ്സീറിന്റേത്. ഇതിൻറെ സൂക്ഷ്മമായ വായനയും പഠനവും അനുവാചകരിൽ ഇസ്ലാമിക ജീവിതത്തിനുതകുന്ന പുതു വെളിച്ചം പകരുമെന്ന് നിസ്സംശയം പറയാം.

  • showall

    എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ്‌ നിനക്ക്‌ നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌. (അന്നഹ്‌ല്‍:16-89) മദീനയിലെ മലിക്‌ ഫഹദ്‌ ഖുര്‍ആന്‍ പ്രിന്റിംഗ്‌ പ്രസ്സ്‌ കോംപ്ലെക്സില്‍ നിന്ന്‌ പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ, റഫറന്‍സ്‌ ഇന്‍ഡക്സ്‌ സഹിതം.

  • showall

    മുഹമ്മദ്‌ നബി صلى الله عليه وسلم

  • showall

    എന്തു കൊണ്ട് ഇസ്ലാം?

  • showall

    ഇസ്ലാമിനെ കുറിച്ച് വിവരിക്കുന്ന ഒരു സംക്ഷിപ്ത കുറിപ്പ്. ഇസ്ലാമിലെ സുപ്രധാന അടിസ്ഥാനങ്ങൾ, ഇസ്ലാമിക അദ്ധ്യാപനങ്ങൾ, ഇസ്ലാമിൻ്റെ നന്മകൾ എന്നിവ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും പിൻബലത്തോടെ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. മുസ്ലിംകളും അല്ലാത്തവരുമായ സർവ്വ ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് എഴുതപ്പെട്ട ഈ ഗ്രന്ഥം ഭാഷയുടെയോ പ്രദേശത്തിൻ്റെയോ അന്തരമില്ലാതെ ഏതു കാലഘട്ടത്തിലും സന്ദർഭത്തിലും നൽകപ്പെടാൻ അനുയോജ്യമാണ്.

  • showall

    ഇസ്ലാമിനെ കുറിച്ച് വിവരിക്കുന്ന ഒരു സംക്ഷിപ്ത കുറിപ്പ്. ഇസ്ലാമിലെ സുപ്രധാന അടിസ്ഥാനങ്ങൾ, ഇസ്ലാമിക അദ്ധ്യാപനങ്ങൾ, ഇസ്ലാമിൻ്റെ നന്മകൾ എന്നിവ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും പിൻബലത്തോടെ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. മുസ്ലിംകളും അല്ലാത്തവരുമായ സർവ്വ ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് എഴുതപ്പെട്ട ഈ ഗ്രന്ഥം ഭാഷയുടെയോ പ്രദേശത്തിൻ്റെയോ അന്തരമില്ലാതെ ഏതു കാലഘട്ടത്തിലും സന്ദർഭത്തിലും നൽകപ്പെടാൻ അനുയോജ്യമാണ്.

  • showall

    വ്യത്യസ്ത മത സാഹചര്യങ്ങളിൽ ജനിച്ച് വളര്ന്ന് സൃഷ്ടാവിന്റെ മതത്തിലേക്ക് എത്തിച്ചേർന്ന ഏതാനും മലയാളി സുഹ്രുത്തുക്കളുടെ ജീവിതാനുഭാവങ്ങളാണ് ഈ കൃതി . സത്യാന്വേഷികൾക്ക് പ്രചോദനമാകുന്ന ഇവ സ്നേഹ സംവാദം മാസികയിൽ നിന്നും തിരഞ്ഞെടുത്ത് ക്രോഡീകരിച്ച വയാണ് .

  • showall

    മഹാനായ പ്രവാചകന്റെ (സ്വ) വ്യക്തിത്വം, സ്വഭാവം, മനുഷ്യ സമൂഹത്തിൽ അദ്ദേഹം വരുത്തിയ വിപ്ലവാത്മക മാറ്റങ്ങൾ എന്നിവ ഹൃസ്വമായും എന്നാൽ പ്രാമാണികമായും രചിക്കപ്പെട്ട പഠനാർഹമായ കൃതിയാണ് ഇത്.

  • showall

    സല്‍സ്വഭാവത്തിന്റെ പ്രാധാന്യം, സല്‍സ്വഭാവിയുടെ അടയാളങ്ങള്‍, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സ്വഭാവങ്ങള്, വിനയത്തിന്റെ അടയാളങ്ങള്‍, നീച സ്വഭവങ്ങള്‍, സല്‍സ്വഭാവിയാവാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ വിവരിക്കുന്ന കൃതി.

  • showall

    എല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്‌. എന്നാല്‍ ഏകദൈവത്തില്‍ മൂന്ന് ആളത്വങ്ങളുണ്ടെന്ന്‍ സമര്‍ത്ഥിക്കാന്‍ വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര്‍ നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന്‍ ബൈബിള്‍ വചനങ്ങള്‍ കൊണ്ട്‌ തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്‍പത്തെ പഠന വിധേയമാക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി.

  • showall

    മുസ്ലിം സ്ത്രീയുടെ വ്യക്തിത്വം എപ്രകാരമായിരിക്കണം എന്ന്‌ ഇസ്ലാം നിര്‍ദ്ദേശിക്കുു‍ന്നുവോ ആ രീതിയില്‍ മുസ്ലിം സ്ത്രീകളുടെ ബുദ്ധിപരവും ശാരീരികവും ആത്മീയവും സാംസ്കാരികവുമായ മുഴുവന്‍ മണ്ഢലങ്ങളിലും പാലിക്കേണ്ട ദൈവീക നിയമ നിര്‍ദ്ദേശങ്ങളുടെ ക്രോഡീകരണം. ലളിതവും സൂക്ഷ്മവുമായ രീതിയില്‍ ഗ്രന്ഥ കര്‍ത്താവ്‌ ഈ കൃതിയില്‍ വിവരിക്കുന്നു.

  • showall

    പുതിയ നിയമത്തില്‍ വന്ന യേശുവിന്റെ വ്യക്തിത്വം ഖുര്‍ ആനിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണ്‌ ഈ പുസ്തകത്തിലൂടെ

  • showall

    ഇസ്‌ലാം ഏത്‌ കോണിലൂടെ നോക്കിയാലും സമ്പൂര്‍ണമാണ്‌, അതിന്റെ മുഴുവന്‍ കല്‍പനകളും, മതനിയമങ്ങളും, സര്‍വ്വ വിരോധങ്ങളും, മുഴുവന്‍ ഉന്നതസ്വഭാവങ്ങളും അതിനുള്ള പ്രേരണയും എല്ലാം നന്മ നിറഞ്ഞതാണ്‌. ഇസ്ലാമിന്റെ നന്മകളെ പറ്റി പഠിക്കുന്നത്‌, മുസ്ലിമിന്‌ മതനിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും, അതിനെ സ്നേഹിക്കുവാനും കൂടുതല്‍ സഹായകമാവും. അത്‌ പോലെ വ്യതിചലിച്ച്‌ പോയവന്ന് അതില്‍ നിന്ന്‌ പിന്തിരിയാനും സന്മാര്‍ഗിയാവാനും പ്രേരണ ലഭിക്കുന്നു.

  • showall

    ഇസ്ലാമിലെ പ്രവാചകന്‍ മഹമ്മദ്‌ ജീവചരിത്രവും, ഇസ്ലാമികസംസ്കാരത്തിന്‍െറ അന്തസത്ത അടങ്ങിയ സചിത്രവിവരണവും.

പേജ് : 2 - എവിടെ നിന്ന് : 1