معلومات المواد باللغة العربية

നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള - പുസ്തകങ്ങൾ

ഇനങ്ങളുടെ എണ്ണം: 28

  • മലയാളം

    ബിദ്അത്തുണ്ടാക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. വിശ്വാസികള്‍ അതിനെ കരുതിയിരിക്കണം. ദീനിലുണ്ടാക്കുന്ന പുത്തനാചാരങ്ങള്‍ വഴികേടാണ്. അത് നരകത്തിലേക്കാണ് കൊണ്ടെത്തിക്കുക. ഒരാള്‍ ഒരു ബിദ്അത്ത് അനുഷ്ഠിക്കുമ്പോള്‍ അവനില്‍ നിന്ന് പല സുന്നത്തുകളും നഷ്ടപ്പെട്ടു പോകും. ബിദ്അത്തുകളുടെ അപകടങ്ങളെ സംബന്ധിച്ച് ഈ ലഘു കൃതി കൂടുതല്‍ അറിവു നല്‍കുന്നു.

  • മലയാളം

    തന്നെ സൃഷ്ടിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന രക്ഷിതാവ്‌ ആരാണ്‌ ? അവന്‍ ഇഷ്ടപ്പെട്ട മതമേതാണ്‌ ? ആ മതം പഠിപ്പിക്കാനും അതനുസരിച്ച്‌ മാതൃക കാണിക്കാനും അവന്‍ അയച്ച ദൂതന്‍ ആരാണ്‌ ?. ഒരു മുസ്ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന്‌ വിഷയങ്ങളടെ വിശദീകരണമാണ്‌ ഈ കൃതി.

  • മലയാളം

    വ്യത്യസ്ത മത സാഹചര്യങ്ങളിൽ ജനിച്ച് വളര്ന്ന് സൃഷ്ടാവിന്റെ മതത്തിലേക്ക് എത്തിച്ചേർന്ന ഏതാനും മലയാളി സുഹ്രുത്തുക്കളുടെ ജീവിതാനുഭാവങ്ങളാണ് ഈ കൃതി . സത്യാന്വേഷികൾക്ക് പ്രചോദനമാകുന്ന ഇവ സ്നേഹ സംവാദം മാസികയിൽ നിന്നും തിരഞ്ഞെടുത്ത് ക്രോഡീകരിച്ച വയാണ് .

  • മലയാളം

    ദൈവ ബോധത്തില്‍ അധിഷ്ഠിതമായ ഏതൊരു സമൂഹവും കളങ്ക രഹിതമായ വിശ്വാസത്തിന്‍മേലാണ് പടുത്തുയര്‍ത്തപ്പെടേണ്ടത്. ലോകത്ത്‌ കടന്നു വന്ന മുഴുവന്‍ പ്രവാചകന്മാരും വിശ്വാസ സംസ്കരണത്തി നു വേണ്ടിയാണ് ജനങ്ങളോട്‌ ആവശ്യപ്പെട്ടത്‌. ഏകദൈവാരാധന ഉല്ഘോശിക്കുന്ന വിശ്വാസ കാര്യങ്ങളാ ണ് പ്രവാചകന്മാര്‍ പ്രഥമമയും പ്രധാനമായും ജനങ്ങളെ പഠിപ്പിച്ചത്. ഈ വിശ്വാസ കാര്യങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ സംശയങ്ങള്‍ നിവാരണം നടത്തുന്ന ആധികാരിക ഗ്രന്ഥമാണിത്.

  • മലയാളം

    അല്ലാഹുവിന്‍റെ നാമഗുണവിശേഷണങ്ങള്‍ , ആരാധ്യന്‍ അല്ലാഹു മാത്രം. എന്ത്‌ കൊണ്ട്‌? തൗഹീദിന്‍റെ ജീവിത ദര്‍ശനം, പ്രവാചകന്‍മാരുടെ സന്ദേശം, എന്നിവ പ്രമാണാതിഷ്ടിതമായി വിശദീകരിക്കുന്ന അഞ്ചോളം പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ട മലയാളത്തിലെ പ്രഥമ രചന.

  • മലയാളം

    തിന്മകളൊഴിഞ്ഞ് നന്മകള്‍ പൂക്കുന്ന ജീവിത സാഹചര്യം സൃഷ്ടിച്ച് മനുഷ്യരെ സ്വര്ഗത്തിലേക്കടുപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. മനശുദ്ധീകരണവും പരലോകമോക്ഷവുമാകുന്ന വ്രതലകഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍, അനുഷ്ടാനം പൂര്ണ്ണമായും പ്രവാചക ചര്യയിലധിഷ്ഠിതമാവണം.നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നോമ്പിന്റെ വിശദാംശങ്ങള്‍ ഹദീസുകളുടെ വെളിച്ചത്തില്‍ സൂക്ഷ്മമായി അപഗ്രഥിക്കുന്ന പഠനം.

  • മലയാളം

    സമീപ കാലത്ത് ക്രിസ്തു മിഷനറിമാർ തങ്ങളുടെ ഊന്നലുകളിൽ വരുത്തിയ അഴിച്ചുപണിയുടെ മര്മ്മം തിരിച്ച റിഞ്ഞ് ക്രൈസ്തവ സമൂഹത്തിന്റെ തന്നെ ഭാഷയിൽ ആധുനിക ക്രിസ്തു മതം ക്രിസ്തുവിന്റെ മതമല്ലെന്നും പ്രത്യുത പൗലോസ് നിര്മിച്ചെടുത്ത ക്രിസ്തുവിരുദ്ധമായ ആശയങ്ങളുടെ ലോകമാണെന്നും തെളിയിക്കുന്ന ഇസ്ലാം ക്രൈസ്തവ സംവാദം. ക്രിസ്തു മത പ്രബോധകർ മുഹമ്മദ്‌ നബി ()ക്കെതിരെ ഉന്നയിച്ചു കൊണ്ടിരിക്കുന്ന ആരോപണങ്ങൾ ബൈബിളിന്റെ വെളിച്ചത്തിൽ പരിശോധിച്ചാൽ പോലും തീര്ത്തും അടിസ്ഥാന രഹിതമാണ് എന്നതിനും ഗ്രന്ഥകാരാൻ വേണ്ടത്ര തെളിവുകൾ നിരത്തുന്ന പഠനം.

  • മലയാളം

    പ്രവാചക സുന്നത്തിന്റെ പ്രധാന്യവും, ഇസ്ലാമിക ശരീഅത്തില്‍ അതിനുള്ള സ്ഥാനവും വിവരിക്കുന്നു. ഖുര്‍ആന്‍ മാത്രം മതി, സുന്നത്ത് വേണ്ട എന്ന് പറയുന്നവര്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നു. ഇമാം ബയ്ഹകി ഉദ്ധരിക്കുന്ന പ്രമാണബദ്ധമായ തെളിവുകള്‍ നിരത്തി സുന്നത്ത് സ്വീകരിക്കണം എന്ന് വിശദമാക്കുന്ന ഈ ഗ്രന്ഥത്തില്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്നതിന്റെയും ഖുര്‍ആനും സുന്നത്തും മനസ്സിലാ ക്കാന്‍ മന്ഹാജു സ്സലഫു പിന്തുടരേണ്ടതിന്റെ അനിവാര്യതയെയും വിശദമാക്കുന്നു.

  • മലയാളം

    ആരാണ്‌ മനുഷ്യന്‍, അവന്റെ സൃഷ്ടിപ്പ്‌ എങ്ങിനെ, ഖുര്‍ആന്‍ മനുഷ്യനെ വിശദീകരിക്കുന്നത്‌ ഏതു വിധത്തില്‍ ? ശാസ്ത്രം മനുഷ്യനെ എങ്ങിനെ വിശദീകരിക്കുന്നു. മനുഷ്യന്റെ ധര്‍മ്മവും അവന്റെ വിമോചനവും എങ്ങിനെ ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ വിശദവും സംതൃപ്തവുമായ മറുപടിയാണ്‌ ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. ഈ കൃതി ഗഹനമായ പഠനത്തിന്‌ അവസരമേകുമെന്നതില്‍ സംശയമില്ല.

  • മലയാളം

    അല്‍ഫതാവാ അല്‍ഹമവിയ്യ എന്ന ഗ്രന്ഥം ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ(റ)യുടേതാണ്‌. സിറിയയിലെ ’ഹുമാത്ത്‌’ എന്ന സ്ഥലത്തു വെച്ച്‌ ഹിജ്‌റ 698ല്‍ അല്ലാഹുവിന്റെ നാമ ഗുണവിശേഷണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹത്തോട്‌ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്‌ ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. പ്രസ്തുത കൃതിക്ക്‌ അല്ലാമാ മുഹമ്മദ്‌ ബ്നു സ്വാലിഹ്‌ അല്‍ ഉതൈമീന്‍ (റ) എഴുതിയ വിശദീകരണമാണ്‌ ഫത്‌ഹു റബ്ബില്‍ ബരിയ്യ എന്ന ഈ ഗ്രന്ഥം. അസ്മാഉ വസ്വിഫാത്തിന്റെ കാര്യത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ യഥാര്‍ത്ഥ വിശ്വാസം ബോധ്യപ്പെടുത്തുന്നു.

  • മലയാളം

    പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്‍ക്കിടയില്‍ വിഭിന്നമാണ്‌. വിശുദ്ധ ഖുര്‍ആനാണ്‌ യഥാര്‍ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്‌. കേവലം ഒരു ശക്തിയോ, നിര്‍ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്‌. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ്‌ അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്‍കുന്ന കനപ്പെട്ട കൃതിയാണ്‌ നിങ്ങള്‍ വായിക്കാനിരിക്കുന്നത്‌. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്‍ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്‍ക്കു കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില്‍ സംശയമില്ല.

  • മലയാളം

    ‘വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‍’ എന്ന ഈ പുസ്തകം, ഈമാന്‍ കാര്യങ്ങളെ സൂഫികള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ സംബന്ധിച്ച ലഘു പഠനമാണ്‌. ഇസ്ലാം പഠിപ്പിക്കുന്ന ആറ്‌ വിശ്വാസ കാര്യങ്ങളേയും സൂഫികള്‍ ഉള്ക്കൊ്ള്ളുന്നതെങ്ങിനെ, ഓരോ കാര്യങ്ങളിലും അവരുടെ നിലപാടെന്ത്‌ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം അവരുടെ ചിന്താഗതികളിലെ അനിസ്ലാമികതകള്‍ തുറന്നു കാട്ടുകയും ചെയ്യുന്നു ഈ കൃതി.

  • മലയാളം

    ഖുര്‍ആന്റെ സവിശേഷതകള്‍ , ഖുര്‍ ആന്‍ സ്ര്’ഷ്ടിച്ച അത്ഭുതങ്ങള്‍ , ഖുര്‍ ആന്‍ എന്തു കൊണ്ട് അതുല്യം ? , ഖുര്‍ ആനില്‍ പരാമര്‍ശിച്ച ചരിത്രങ്ങള്‍, ശാസ്ത്രീയ സത്യങ്ങള്‍ തുടങ്ങിയവയുടെ വിശകലനം.

  • മലയാളം

    കേരളത്തില്‍ പെരുമ്പാവൂരില്‍ നടന്ന ശ്രദ്ധേയമായ ക്രിസ്ത്യന്‍ മുസ്‌ലിം സംവാദം ഗ്രന്ഥരൂപത്തില്‍, എം.എം. അക്ബറിന്‍റെ അനുബന്ധത്തോടെ

  • മലയാളം

    തോറ, ബൈബിള്‍, ഹൈന്ദവവേദഗ്രന്ഥങ്ങള്‍ എന്നിവയുടെ പ്രാമാണികതയെ ഖുര്‍ആനുമായി താരതമ്യം ചെയ്ത്‌ ഖുര്‍ആനിന്‍റെ വ്യതിരിക്തത വ്യക്തമാക്കുന്നു.

  • മലയാളം

    ഹിന്ദു മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളും , ഭാരതത്തില്‍ വന്ന പ്രവാചകന്മാരുമായി അവയ്ക്കുള്ള ബന്ധവും , ഹിന്ദു ധര്‍മ്മവും സംസ്കാരവും, വേദങ്ങള്‍, ഉപനിഷത്തുകള്‍ തുടങ്ങിയ ഹിന്ദു മത ഗ്രന്ഥങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്ന , ഇസ്ലാമിക ഏക ദൈവ വിശ്വാസത്തിന്റെ വ്യതിരിക്തത എന്നിവ ചര്‍ച്ച ചെയ്യപ്പെടുന്ന ‍ഹിന്ദു മതത്തെ അടുത്തറിയാന്‍ ഒരുത്തമ റഫറന്‍സ് കൃതി.

  • മലയാളം
  • മലയാളം

    ആത്മകഥാ ശൈലിയിൽ എഴുതപ്പെട്ട ഒരു ഇസ്‌ലാമിക കൃതിയാണ് ഓർമകളുടെ തീരത്ത് എന്ന ഈ പുസ്തകം. തൗഹീദീ പ്രബോധനത്തിനും ശിർക്ക് ബിദ്അത്തുകളുടെ വിപാടനത്തിനുമായി ജീവിതം ചെലവഴിച്ച മഹാനായ കെ. ഉമർ മൌലവി (റഹിമഹുല്ലാഹ്)യുടെ ധന്യ കരങ്ങളിലൂടെ വിരചിതമായ വിശ്രുത ഗ്രന്ഥം. ഒരു കാലത്ത് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും അകന്നു ജീവിച്ച കേരളീയ മുസ്‌ലിംകളുടെ നേർ ചിത്രം ഇതിൽ വരച്ചു വെച്ചിട്ടുണ്ട്. ഖുർആനിലേക്കും തൗഹീദിലെക്കും സുന്നത്തിലേക്കും ക്ഷണിച്ചു കൊണ്ടുള്ള തന്റെ ജീവിത യാത്രയിൽ സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടി വന്ന സകലതും ഗ്രന്ഥകാരൻ ഇതിൽ കോറി വെച്ചിട്ടുണ്ട്. ഇസ്ലാമിക ജീവിതിനുതകുന്ന ഒട്ടേറെ ഗുണപാഠങ്ങൾ ഈ കൃതിയിൽ നിന്നും അനുവാചകന്ന് ലഭിക്കുക തന്നെ ചെയ്യും.

  • മലയാളം

    ഖുര്‍ആന്‍ എങ്ങനെയാണു വ്യാഖ്യാനിക്കേണ്ടത്? ഇമാം മുഹമ്മദ്‌ നാസിറുദ്ദീന്‍ അല്‍-അല്ബാ നിയുടെ പ്രശസ്ത ഗ്രന്ഥം. ഖുര്‍ആന്‍ വ്യാഖ്യാന രംഗത്തെ വ്യതിയാന പ്രവണതകളെയും ബുദ്ധി പരവും യുക്തിപരവുമായി ഖുര്‍ആനിനെ വ്യാഖ്യാനിച്ച നൂതന വ്യാഖ്യാന രീതികളെയും പ്രമാ ണബദ്ധമായി വിലയിരുത്തുന്ന പുസ്തകം.

  • മലയാളം

    ഭ്രൂണാവസ്ഥ മുതല്‍ മനുഷ്യശരീരത്തിലെ ഒരോ അവയവത്തിന്‍റെ ഘടനയും വ്യവസ്ഥകളും അത്ഭുതകരമായ സംവിധാനവും വിശധമാക്കുന്നു. ഖുര്‍ആനില്‍ തദ്‌ വിശയകമായി വന്ന വചനങ്ങളുടെ അപഗ്രഥനം. മനുഷ്യ ശരീരത്തിന്‍റെ ഘടനയെയും ധര്‍മ്മങ്ങളെയും അടുത്തറിയാന്‍ ഏറ്റവും സഹായകമായ കൃതി

പേജ് : 2 - എവിടെ നിന്ന് : 1