107 - Al-Maa'un ()

|

(1) (അല്ലാഹു പരലോകത്ത്) പ്രതിഫലം നൽകുമെന്നതിനെ നിഷേധിക്കുന്നവനെ നീ കണ്ടുവോ?

(2) അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌.

(3) പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.(1)
1) പരലോകത്തിൽ വിശ്വസിക്കാത്തവരുടെ സ്ഥിതിയാണിത്. അനാഥയെ അവർ ദയയില്ലാതെ തള്ളിക്കളയുന്നു. സാധുക്കളെ അവർ സഹായിക്കുകയില്ല. അവരുടെ ഹൃദയങ്ങൾ അത്രയും കടുത്തുപോയതു കൊണ്ടാണത്.

(4) എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.

(5) തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ (നമസ്കാരക്കാർക്ക്).

(6) ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ (നമസ്കാരക്കാർക്ക്).

(7) പരോപകാര വസ്തുക്കള്‍(2) അവർ മുടക്കുകയും ചെയ്യുന്നു.
2) പരോപകാര മനസ്ഥിതിയുള്ള ആളുകള്‍ പരസ്പരം വായ്പ കൊടുക്കുന്ന വീട്ടുസാമാനങ്ങളും മറ്റും.